ആദ്യമായി 2022 ഡിസംബറിലാണ്, ഡിആര്‍സിയില്‍ ദേശീയതലത്തില്‍ എംപോക്സ് പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍17 ആഫ്രിക്കന്‍ രാജ്യങ്ങളെയും ഭൂഖണ്ഡത്തിന് പുറത്തുമായി അതിവേഗം പരക്കുകയാണ് ഈ രോഗം. 15 വയസിന് താഴെയുള്ള കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ആഗോള തലത്തില്‍ ഈ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന മങ്കി പോക്സിനെതിരെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ആഫ്രിക്കന്‍ യൂണിയന്റെ ആരോഗ്യ ഏജന്‍സിയുടെ കണക്കനുസരിച്ച്, 2023~ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024~ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ മങ്കി പോക്സ് കേസുകളുടെ എണ്ണം 160 ശതമാനം വര്‍ദ്ധനയാണ് .ഇത് മങ്കി പോക്സ് വൈറസിന്റെ കൂടുതല്‍ മാരകമായ വകഭേദമായ ക്ളേഡ് 1 ബിയാണ് .ആദ്യ ഘട്ട വൈറസുകളെക്കാള്‍ അതിഭീകരമായ ഈ വകഭേദം 3.6 ശതമാനം മരണനിരക്ക് ഉണ്ടാക്കുന്നു.
പഴുപ്പ് നിറഞ്ഞ മുറിവുകളും ഇന്‍ഫ്ലുവന്‍സ പോലുള്ള ലക്ഷണങ്ങളുമാണ് മങ്കി പോക്സിന്റെ അടയാളങ്ങള്‍.ക്ളേഡ് 1, ക്ളേഡ് 1 ബി ഒഫ് ഷൂട്ട് എന്നിങ്ങനെ രണ്ടു സ്ട്രെയിനുകളാണ് കോംഗോയിലും അയല്‍ രാജ്യങ്ങളിലും ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്. ലൈംഗിക സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെ ഇതു പകരുന്നതായി കോംഗോയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ രോഗം വായുവിലൂടെ പകരില്ല.

Comments: