ഗാസ ഇനിയൊരിക്കലും ഹമാസ് ഭരിക്കില്ലെന്നു നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായി ഇല്ലാതാക്കി. ഹമാസിന്റെ തടവിലുള്ള 101 ബന്ദികളെയും മോചിപ്പിക്കാന്‍ ശ്രമം തുടരും. മോചിപ്പിക്കപ്പെടുന്ന ഓരോ ബന്ദിക്കും 50 ലക്ഷം ഡോളര്‍ വീതം സഹായം നല്‍കും. ബന്ദികളെ ഉപദ്രവിക്കുന്നവരുടെ തലയില്‍ ഞങ്ങള്‍ ചോരയൊഴുക്കും. ഹമാസിന്റെ തടവിലുള്ള ഇസ്രേലികളെ മോചിപ്പിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പലസ്തീന് പ്രദേശത്തു നിന്ന് രക്ഷപെടാന്‍ അവസരമൊരുക്കും. ഏതു മാര്‍ഗം തെരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം ഗാസയിലുള്ളവരോടു പറഞ്ഞു. പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കുമൊപ്പമായിരുന്നു നെതന്യാഹുവിന്റെ സന്ദര്‍ശനം.

Comments: