ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം 'ചിങ്ങനിലാവ് 2025' സെപ്റ്റംബര്‍ 27ന്

News Photo 1 - U.K. - Otta Nottathil - bolton_malayalee_onamNews Photo 2 - U.K. - Otta Nottathil - bolton_malayalee_onam
ബോള്‍ട്ടന്‍: യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില്‍ ഒന്നായ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) ~ ന്റെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി 'ചിങ്ങനിലാവ് 2025' സെപ്റ്റംബര്‍ 27, ശനിയാഴ്ച വിപുലമായി സംഘടിപ്പിക്കും.

ബോള്‍ട്ടന്‍ ഫാന്‍വര്‍ത്തിലെ ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ഒരാള്‍ക്ക് ക്ഷ15 പൗണ്ട് ആണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

കോമഡി രാജാവ് കലാഭവന്‍ ദിലീപും പിന്നണി ഗാന രംഗത്തെ പ്രമുഖരും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'ചിങ്ങനിലാവ് കോമഡി & മ്യൂസിക്കല്‍ മെഗാ സ്റേറജ് ഷോ' ആണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം.

അതിവിപുലമായ ആഘോഷങ്ങളാണ് ബിഎംഎ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ബിഎംഎയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍ കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബിഎംഎ നൃത്ത ക്ളാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി നിരവധി കലാവിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്.

താലപ്പൊലിയുടേയും ആര്‍പ്പുവിളികളുടേയും ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓര്‍മ്മക്കൂട്ടുകളാകും.

ഓണസദ്യ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരും മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്ററര്‍ ചെയ്യണമെന്നും ഇത്തവണ സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകില്ല എന്നും ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനയുള്ള ഫോം തയ്യാറാക്കിയിട്ടുണ്ട്.

ബിഎംഎ 'സ്പോര്‍ട്സ് ഡേ' സെപ്റ്റംബര്‍ 20, ശനിയാഴ്ച സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ)യുടെ 'സ്പോര്‍ട്സ് ഡേ' സെപ്റ്റംബര്‍ 20, ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കും.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രായമനുസരിച്ച് വിവിധ കാറ്റഗറികളിമായി നിരവധി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷൈനു ക്ളെയര്‍ മാത്യൂസ് (പ്രസിഡന്റ്): 07872514619

റോമി കുര്യാക്കോസ് (ജനറല്‍ സെക്രട്ടറി): 07776646163

ടോം ജോസഫ് (സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ & ട്രഷറര്‍): 07862380730

ജിസി സോണി (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 07789680443

ബിഎംഎയുടെ ആഭിമുഖ്യത്തില്‍ അത്യാഡമ്പരപൂര്‍വ്വം കൊണ്ടാടുന്ന ഓണാഘോഷ പരിപാടിയിലേക്കും 'സ്പോര്‍ട്സ് ഡേ'യിലേക്കും ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
- dated 12 Sep 2025

Comments:

Keywords: U.K. - Otta Nottathil - bolton_malayalee_onam U.K. - Otta Nottathil - bolton_malayalee_onam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
emergency_landing_british_airways_flight_heathrow_oct_5_2026
യൂ.കെ. ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍
യൂ.കെ. യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു