യു.കെ ആസ്ഥാനമായ കപാറോ ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപകനാണ്. ജലന്ധറില്‍ ജനിച്ച പോള്‍ 1960കളില്‍ മകള്‍ അംബികയുടെ അര്‍ബുദ ചികിത്സാര്‍ഥമാണ് ഇംഗ്ളണ്ടിലെത്തിയത്. നാലു വയസ്സില്‍ മകള്‍ മരിച്ചു. തുടര്‍ന്ന് സ്ഥാപിച്ച അംബിക പോള്‍ ഫൗണ്ടേഷന് എന്ന ചാരിറ്റബ്ള്‍ ട്രസ്ററ് വഴി ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളില്‍ സഹായം നല്കി.
ഉരുക്ക്, എന്‍ജിനീയറിങ് മേഖലയിലെ അതികായനായിരുന്ന അദ്ദേഹത്തിന്റെ പേര് "സണ്‍ഡേ ടൈംസി'ന്റെ "സമ്പന്നരുടെ പട്ടിക'യില്‍ ഇടംപിടിക്കുന്നത് പതിവായിരുന്നു. ഈ വര്‍ഷം അദ്ദേഹത്ത് 81ാം സ്ഥാനമായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയെക്കാന് സമ്പത്തുള്ള ഇന്ത്യക്കാരനെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
മരിക്കുന്ന സമയത്തെ ആസ്തി രണ്ട് ശതകോടി പൗണ്ട്. 40ലേറെ രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനമുണ്ട്. 1996ല്‍ ജോണ്‍ മേജര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് യു.കെ പാര്‍ലമെന്റിന്റെ ഉപരിസഭയായ "ഹൗസ് ഓഫ് ലോര്‍ഡ്സി'ലെത്തിയത്.
യു.എസിലെ പ്രശസ്തമായ എം.ഐ.ടിയില്‍നിന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഉന്നത ബിരുദങ്ങള്‍ നേടിയത്. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയെ നിര്‍ലോഭമായി സഹായിച്ചിരുന്നു. ഹൗസ് ഓഫ് ലോഡ്സില്‍ ഡെപ്യൂട്ടി സ്പീക്കറായ ആദ്യ ഇന്ത്യന്‍ വംശജന് എന്ന പദവിയും അദ്ദേഹത്തിനാണ്. പ്രിവി കൗണ്‍സിലിലും അംഗമായിരുന്നു.
മകന് അംഗദ് പോള്‍ 2015ലും ഭാര്യ അരുണ 2022ലും മരിച്ചു. ഇവരുടെ പേരിലും ചാരിറ്റി പ്രവര്‍ത്തനങ്ങളുണ്ട്. മറ്റൊരു മകനായ ആകാശ് പോള്‍ ആണ് കപാറോ ഇന്ത്യ ചെയര്മാന്.

Comments: