ലണ്ടന്‍: കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍. ഞായറാഴ്ച പൊലീസിനെതിരായ ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ബ്രിട്ടീഷ് പതാക ഉപയോഗിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി.
സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയില്‍ അഭിമാനത്തോടെ കെട്ടിപ്പടുത്ത ഒരു രാഷ്ട്രമാണ് ബ്രിട്ടന്. അക്രമത്തിനും ഭയം വളര്‍ത്തുന്നതിനും ഇംഗ്ളീഷ് പതാക മറയായി ഉപയോഗിക്കുന്ന തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ക്ക് ബ്രിട്ടന് ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ മാര്‍ച്ചില്‍ ഒന്നര ലക്ഷം പേര് പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Comments: