പ്രധാന വിവരങ്ങള്‍:
ഒന്നര ലക്ഷത്തിലധികം ഡോളര്‍ ഓരോരുത്തര്‍ക്കും: കേസ് ഫയല്‍ ചെയ്ത 1,300~ഓളം അതിജീവിതര്‍ക്കും കുറഞ്ഞത് 250,000 ഡോളര്‍ വീതം ലഭിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിക്രമത്തിന്റെ കാഠിന്യമനുസരിച്ച് ചിലര്‍ക്ക് ഇതിലും കൂടുതല്‍ തുക ലഭിച്ചേക്കാം. വര്‍ഷങ്ങളായി തുടര്‍ന്ന നിയമപോരാട്ടങ്ങള്‍ക്കാണ് ഇതിലൂടെ വിരാമമാകുന്നത്.
ചരിത്രപരമായ തീരുമാനം: "അതിജീവിതരുടെ ധീരതയും നിശ്ചയദാര്‍ഢ്യവും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി മാറിയിരിക്കുന്നു" എന്ന് അതിജീവിതരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് ജെഫ് ആന്ഡേഴ്സണ് വ്യക്തമാക്കി. നവംബര്‍ ആദ്യം ഔദ്യോഗികമായി ഒപ്പുവെക്കുന്ന ഈ കരാര്‍ സഭയുടെ ഉത്തരവാദിത്തബോധത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭയുടെ പ്രതികരണം: ഇരകള്‍ക്ക് ആശ്വാസവും അനുരഞ്ജനവും നല്കാന് സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് റൊണാള്‍ഡ് ഹിക്സ് (ഞീിമഹറ ഒശരസെ) വൈദികര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. സുവിശേഷ പ്രഘോഷണത്തിലേക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും സഭയ്ക്ക് ഇനി പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസിലെ മറ്റ് വലിയ സെറ്റില്‍മെന്റുകള്‍: 2024~ല്‍ ലോസ് ഏഞ്ചല്‍സ് അതിരൂപത നല്കിയ 880 ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാരത്തിന് തൊട്ടുപിന്നിലാണ് അമേരിക്കയില്‍ ഇത്രയും വലിയൊരു തുക നല്‍കിയുള്ള പുതിയ തീരുമാനം. മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ടിമോതി ഡോളന്റെ കാലത്ത് തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ അന്തിമ രൂപത്തിലായത്.
വര്‍ഷങ്ങളായി നീറിപ്പുകഞ്ഞ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ ഇരകള്‍ക്ക് അര്‍ഹമായ നീതി ഉറപ്പാക്കുന്നതാണ് കത്തോലിക്കാ സഭയുടെ ഈ വലിയ തീരുമാനം.

Comments: