ന്യൂഡല്‍ഹി: വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്കായുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) ചട്ടങ്ങളില്‍ സുപ്രധാന പരിഷ്കാരങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങളാണ് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കും.
പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍:
3 മാസത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്യണം:
വിദേശ പാസ്പോര്‍ട്ട് പുതുക്കി ലഭിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ (3 മാസം) അതിന്റെ വിശദാംശങ്ങള്‍ ഒസിഐ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം.
പിഴ ശിക്ഷ:
നിശ്ചിത കാലാവധി കഴിഞ്ഞാല്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 25 ഡോളര്‍ പിഴ നല്‍കേണ്ടി വരും.യാത്രാ തടസ്സം: കാലാവധി കഴിഞ്ഞതോ അപൂര്‍ണ്ണമോ ആയ ഒസിഐ രേഖകളുമായി യാത്ര ചെയ്താല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ വിഭാഗം പ്രവേശനം നിഷേധിക്കാന്‍ സാധ്യതയുണ്ട്.
ബയോമെട്രിക് ലിങ്കിംഗ്:
ഒസിഐ രേഖകള്‍ ബയോമെട്രിക് സംവിധാനവുമായി ബന്ധിപ്പിച്ചു. ഇതിലൂടെ വിമാനത്താവളങ്ങളിലെ ഇ~പ്രോസസിംഗ് വേഗത്തിലാകും.
ഫീസ് ഏകീകരണം:
ലോകത്തെ എല്ലാ ഇന്ത്യന്‍ മിഷനുകളിലും ഒസിഐ ഫീസ് ഘടന ഏകീകരിച്ചു.
പുതുക്കിയ ഒസിഐ ഫീസ് നിരക്കുകള്‍:
അപേക്ഷാ വിഭാഗംഫീസ് (വിദേശത്ത്)ഫീസ് (ഇന്ത്യയില്‍)പുതിയ ഒസിഐ അപേക്ഷ 275 ഡോളര്‍15,000 രൂപ, ഒസിഐ റീ~ഇഷ്യൂ (പാസ്പോര്‍ട്ട് മാറുമ്പോള്‍) 25 ഡോളര്‍ ~ നഷ്ടപ്പെട്ടാല്‍/നശിച്ചാല്‍ (ഡ്യൂപ്ളിക്കേറ്റ്)100 ഡോളര്‍~PIO യില്‍ നിന്ന് OCI ലേക്ക് മാറാന്‍100 ഡോളര്‍.
ഗവേഷകര്‍ക്കും ശ്രീലങ്കന്‍ വംശജര്‍ക്കും ആശ്വാസംഉയര്ന്ന വൈദഗ്ധ്യമുള്ള ഒസിഐ ഉടമകളെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഗവേഷണ, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു. ഇതിനായി നേരത്തെ ഉണ്ടായിരുന്ന 6 മാസത്തെ റെസിഡന്‍സി നിബന്ധന ഒഴിവാക്കി. കൂടാതെ, ശ്രീലങ്കന്‍ തമിഴ് വംശജരുടെ 5, 6 തലമുറകള്‍ക്കും ഇനി മുതല്‍ ഒസിഐക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
വിഡിയോ വാര്‍ത്ത
പ്രവാസികള്‍ ശ്രദ്ധിക്കാന്‍:
വിദേശ പാസ്പോര്‍ട്ട് പുതുക്കിയ ഉടന്‍ തന്നെ ഒസിഐ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് വഴി പിഴയും വിമാനത്താവളങ്ങളിലെ യാത്രാ തടസ്സങ്ങളും ഒഴിവാക്കാം.

Comments: