റഷ്യന്‍ മുന്‍ ചാരവനിതയുടെ വെളിപ്പെടുത്തല്‍: സിലിക്കണ്‍ വാലിയില്‍ ചാരവൃത്തി നടത്താന്‍ പരിശീലനം

റഷ്യന്‍ മുന്‍ ചാരവനിതയായ അലിയ റോസ താന്‍ യുഎസിലെ സിലിക്കണ്‍ വാലിയിലെ എഞ്ചിനീയര്‍മാര്‍, എക്സിക്യൂട്ടീവുകള്‍ എന്നിവരില്‍ നിന്ന് രഹസ്യങ്ങള്‍ ശേഖരിക്കാന്‍ പരിശീലനം നേടിയിരുന്നതായി വെളിപ്പെടുത്തി. നിലവില്‍ യുഎസില്‍ താമസിക്കുന്ന അലിയ, ന്യൂയോര്‍ക്ക് പോസ്ററിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഒരു ടാര്‍ജറ്റിനെ എങ്ങനെ സമീപിക്കാമെന്ന് അലിയ വിശദീകരിച്ചു. കോഫി ഷോപ്പിലോ ജിമ്മിലോ വച്ച് ടാര്‍ജറ്റിന്റെ ജീവിതത്തില്‍ പ്രത്യക്ഷപ്പെടും. അവരുടെ സോഷ്യല്‍ മീഡിയ പോസ്ററുകള്‍ ലൈക്ക് ചെയ്ത് ശ്രദ്ധ നേടും. അഭിനന്ദനങ്ങള്‍, സെല്‍ഫികള്‍, ഫോട്ടോകള്‍ എന്നിവ അയച്ച് വൈകാരിക തലത്തിലേക്ക് അടുപ്പം വളര്‍ത്തും.

തങ്ങള്‍ ദുര്‍ബലരും ഒറ്റപ്പെട്ടവരുമാണെന്ന് പറഞ്ഞ്, ലക്ഷ്യമിട്ട പുരുഷനില്‍ ഒരു 'നായകന്‍' അല്ലെങ്കില്‍ 'രക്ഷകന്‍' ആണെന്ന തോന്നല്‍ ജനിപ്പിക്കും. ഈ അവസരം ഉപയോഗിച്ചാണ് ചാരവനിത രഹസ്യങ്ങള്‍ ചോര്‍ത്തുന്നത്. ടെക് ജീവനക്കാര്‍ പലപ്പോഴും അമിത ജോലിഭാരം അനുഭവിക്കുന്നവരും ഒറ്റപ്പെട്ടവരുമാണ്. അവര്‍ മിടുക്കരും കഴിവുള്ളവരുമായതിനാല്‍ ഡേറ്റിംഗില്‍ കൂടുതല്‍ സമയം വിനിയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അലിയ പറഞ്ഞു.

റഷ്യ ലക്ഷ്യമിട്ട ഒരു വ്യക്തിയുമായി താന്‍ പ്രണയത്തിലായതിനെ തുടര്‍ന്നാണ് ചാരപ്രവര്‍ത്തനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന് അലിയ വെളിപ്പെടുത്തി. താന്‍ ഒരിക്കലും യുഎസില്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും യുകെയിലും യൂറോപ്പിലുമായിരുന്നു തന്റെ 'ചാരപ്രവര്‍ത്തനങ്ങള്‍' എന്നും അലിയ കൂട്ടിച്ചേര്‍ത്തു. അലിയക്ക് 2020~ല്‍ യുഎസ് ഗ്രീന്‍ കാര്‍ഡ് ലഭിച്ചിരുന്നു.
- dated 04 Nov 2025

Comments:

Keywords: Europe - Otta Nottathil - russia_spy_alia_roza Europe - Otta Nottathil - russia_spy_alia_roza,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

parasites_bite_passengers_quantas_flight_halts_due_to_bedbugs_oct_13_2026
യൂറോപ്പ് വിമാനത്തിനുള്ളില്‍ മൂട്ടകളുടെ പരാക്രമം; യാത്രക്കാര്‍ക്ക് കടിയേറ്റതിനെ തുടര്‍ന്ന് ക്വാണ്ടാസ് വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു
pope_leo_XIV_admitted_in_hospital_for_surgery_oct_13_2026
യൂറോപ്പ് ശ്വാസകോശ ശസ്ത്രക്രിയക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒക്ടോബര്‍ 20 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
bahn_brand_in_madrid_1000_stranden_oct_13_2026
യൂറോപ്പ് മാഡ്രിഡ്ബാഴ്സലോണ അതിവേഗ റെയില്‍ പാതയില്‍ തീപിടുത്തം; ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി
romans_volleyball_tournement_italy_oct_12_2026
യൂറോപ്പ് റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു
europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
what_threatens_humanity_by_the_year_2100_oct_12_2026
യൂറോപ്പ് മനുഷ്യരാളിയെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളോ ? 2100~ഓടെ ലോകം നേരിടാന്‍ പോകുന്ന 17 ഭീകരമായ ഭീഷണികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്