Today: 26 Mar 2017 GMT   Tell Your Friend
Advertisements
ഇന്ത്യ പ്രസ് ക്ളബ്ബ് മാധ്യമ അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു
Photo #1 - America - Arts-Literature - india_press_club_media_award
ഡാളസ്: അമേരിക്കയിലെ ഇന്ത്യന്‍ പത്രദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മികച്ച പത്ര പ്രവര്‍ത്തകനുള്ള മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യ പ്രസ് ക്ളബ്ബ് 2010 ല്‍ ആണു ആദ്യമായി മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. എന്‍.പി. രാജേന്ദ്രന്‍ (മാതൃഭൂമി), ഡി. വിജയമോഹന്‍ (മലയാള മനോരമ), ടി.എന്‍. ഗോപകുമാര്‍ (ഏഷ്യാനെറ്റ്), ജോണി ലൂക്കോസ് (മനോരമ ടിവി), എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്) തുടങ്ങിയവര്‍ക്ക് മാധ്യമ ശ്രീ അവാര്‍ഡും കൈരളി ടിവി മാനേജിംഗ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസിനു മാധ്യമ രത്ന അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്.

കേരളത്തില്‍ പത്രദൃശ്യ മാധ്യമ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചവരില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞടുക്കുന്നത്. പ്രശംസ ഫലകവും ഒരു ലക്ഷം രൂപയും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷകന് മാധ്യമ രംഗത്ത് കുറഞ്ഞത് പത്തു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റയും പത്ര പ്രവര്‍ത്തന ജീവിതത്തെക്കുറിച്ചും രണ്ടു പേജില്‍ കവിയാതെ ഇമെയില്‍ ചെയ്യുക. സെപ്റ്റംബര്‍ 15നുള്ളില്‍ അപേക്ഷ ലഭിച്ചിരിക്കണം. പ്രാരംഭ സെലക്ഷനുശേഷം കേരളത്തിലെ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. വിവിധ അമേരിക്കന്‍ നഗരങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ജേതാവിനെ ആദരിക്കും.

അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം: ipcaward2016@ gmail.com

വിവരങ്ങള്‍ക്ക്: indiapressclub .org
- dated 25 Aug 2016


Comments:
Keywords: America - Arts-Literature - india_press_club_media_award America - Arts-Literature - india_press_club_media_award,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us