Today: 01 Jun 2020 GMT   Tell Your Friend
Advertisements
ലാന റീജണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍
Photo #1 - America - Associations - lana_regional_convention_on_march17_18
കലിഫോര്‍ണിയ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) യുടെ റീജണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 17, 18 തീയതികളില്‍ സാന്‍ ഫ്രാന്‍സിസ്ക്കോ ഏരിയയില്‍ നടക്കും.

സമ്മേളനത്തില്‍ പ്രമുഖ എഴുത്തുകാരന്‍ സേതു മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത ചെറുകഥാകൃത്ത് പി.കെ. പാറക്കടവും സമ്മേളനത്തില്‍ പങ്കെടുക്കും.

തമ്പി ആന്റണി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), ഗീതാ ജോര്‍ജ് (സെക്രട്ടറി), പ്രേമാ തെക്കേക്ക് (ട്രഷറര്‍), എം.കെ. ഷാന്‍ദാസ്, പത്മാ ഷാന്‍ദാസ്, രാജം നമ്പൂതിരി, മാടശേരി നീലകണ്ഠന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണു റീജണല്‍ കണ്‍വന്‍ഷന്റെ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലില്‍ അറിയിച്ചു.

സമ്മേളനത്തിനു വരുന്നവരുടെ സൗകര്യത്തിനു താഴെപറയുന്ന ഹോട്ടല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

Double Tree by Hilton NewarkFremont 39900 Balentine Dr, Newark, CA 94560, Phone:(510) 4908390
(Distances from Bay Area Airports:San Jose Airport 14.8 milse; Oakland Airptor:21 miles; San Fransisco Airport: 32 miles).

ലാനാ സമ്മേളനത്തിനു വരുന്നവര്‍ക്ക് സ്പെഷല്‍ ഹോട്ടല്‍ വാടക നിരക്ക്: പ്രതിദിനം 99 ഡോളര്‍ ആണ്. റിസര്‍വ് ചെയ്യാന്‍ 18004458667 എന്ന നമ്പര്‍ വിളിക്കുക. സ്പെഷല്‍ നിരക്ക് കിട്ടാന്‍ ഘഞഇ എന്ന കോഡ് ഉപയോഗിക്കുക. ഈ നിരക്ക് മേയ് 20 വരെ ലഭിക്കുകയുള്ളൂ. ഓണ്‍ലൈന്‍ റിസര്‍വേഷന് http://hilton.com/en/dt/reservations/ index.jhtml?hotel=NWKBDDT&groupCode=LRC എന്ന ലിങ്ക് ഉപയോഗിക്കുക.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്ററര്‍ ചെയ്യേണ്ടതാണ്. ഭക്ഷണച്ചെലവുള്‍പ്പെടെ ഒരാള്‍ക്ക് 70 ഡോളറാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്ട്രേഷന്‍ ഫീസ് താഴെപറയുന്ന അഡ്രസില്‍ അയയ്ക്കാന്‍ അപേക്ഷ. ചെക്ക് ലാനയുടെ പേരില്‍ എഴുതുക.

വിലാസം: LANA, 3360 Roma Place, San Ramon, CA 94583.

വിവരങ്ങള്‍ക്ക്: മാടശേരി നീലകണ്ഠന്‍ (ലാനാ ജോ. സെക്രട്ടറി), (925) 7850315; ഗീതാ ജോര്‍ജ് (510) 7095977, പ്രേമ തെക്കേക്ക് (707) 3300000.
- dated 14 Mar 2016


Comments:
Keywords: America - Associations - lana_regional_convention_on_march17_18 America - Associations - lana_regional_convention_on_march17_18,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us