Today: 02 Jul 2020 GMT   Tell Your Friend
Advertisements
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
Photo #1 - America - Associations - new_office_bearers_iapc
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) പുതിയ സാരഥികള്‍ ചുമതലയേറ്റു. ഫെബ്രുവരി ആറിനു വൈകുന്നേരം 4.30 ~നു ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ രംഗത്തെ പ്രമുഖനും ടിവി ഏഷ്യയുടെ ചീഫ് എക്സിക്യൂട്ടീവുമായ എച്ച്.ആര്‍. ഷാ മുഖ്യാതിഥിയായിരുന്നു.

സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ പര്‍വീണ്‍ ചോപ്രാ (പ്രസിഡന്റ്), കോളമിസ്ററും ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്ററുമായ കോരസണ്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), കോളമിസ്ററും ഗ്രന്ഥകാരനുമായ ഡോ. തോമസ് മാത്യൂ ജോയിസ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പ്രമുഖ ഫോട്ടോഗ്രാഫറായ അനില്‍ മാത്യു (ട്രഷറര്‍), സിറിയക് സ്കറിയ (വൈസ് പ്രസിഡന്റ്), ജില്ലി സാമുവേല്‍ (വൈസ്പ്രസിഡന്റ്), മിനി നായര്‍ (സെക്രട്ടറി), ജെയിംസ് കുരീക്കാട്ടില്‍ (സെക്രട്ടറി), ഡോ. സുനിത ലോയ്ഡ് (സെക്രട്ടറി), ജിനു ആന്‍ മാത്യു (ജോയിന്റ് ട്രഷറര്‍), ജയ്സണ്‍ മാത്യു (പിആര്‍ഒ) എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റു.

ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്സണ്‍ വിനീത നായര്‍ ഭാരവാഹികളെ പരിചയപ്പെടുത്തി.

ഇന്ത്യന്‍ പനോരമയുടെ ചീഫ് എഡിറ്റര്‍ പ്രഫ. ഇന്ദ്രജിത്ത് സലൂജ, അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് ഇലക്ട് ഡോ. അജയ് ലോധ, അഡ്ഫോഴ്സിന്റെ വൈസ് പ്രസിഡന്റ് ഷൊമിക്ക് ചൗധരി തുടങ്ങി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു.

ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ ഈ വര്‍ഷത്തെ സത്കര്‍മ്മ അവാര്‍ഡിന് കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകനായ മുരുകന്‍ തെരുവോരത്ത് തിരഞ്ഞെടുക്കപ്പെട്ടു.. മുരുകന്റെ സാമൂഹ്യ സേവനങ്ങളെ അരുണ്‍ ഹരി പരിചയപ്പെടുത്തി. പ്രസ്ക്ളബ് അംഗങ്ങള്‍ക്കായി തയാറാക്കിയ ഔദ്യോഗിക ബാഡ്ജുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. തുടര്‍ന്നു ഡിന്നര്‍. രാത്രി ഒന്‍പതോടെ ചടങ്ങുകള്‍ സമാപിച്ചു..

വടക്കേ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന് അമേരിക്കയിലും കാനഡയിലുമായി ആറു ചാപ്റ്ററുകള്‍ പ്രഖ്യാപിച്ചു. ക്ളബ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും അവസരങ്ങള്‍ ലഭ്യമാക്കുകയും പ്രവര്‍ത്തകരുടെ ക്ഷേമവുമാണ് ഐഎപിസിയുടെ ലക്ഷ്യം.
- dated 07 Feb 2016


Comments:
Keywords: America - Associations - new_office_bearers_iapc America - Associations - new_office_bearers_iapc,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us