Today: 11 Dec 2019 GMT   Tell Your Friend
Advertisements
വമ്പന്മാര്‍ക്കും താരത്തിനും പ്രത്യേക നിയമം ? ഇതെന്താ ഇന്ത്യയോ ?
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ന്യൂയോര്‍ക്കിലെ വൈറ്റ്പ്ളെയിന്‍സ് വിമാനത്താവളത്തില്‍ സെക്യൂരിറ്റി ചെക്കിംഗിന്റെ പേരില്‍ രണ്ടണ്ഢു മണിക്കൂര്‍ വൈകിപ്പിച്ചതില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇത്രയധികം ആത്മരോഷം പ്രകടിപ്പിക്കണമോ?

ഷാരൂഖ് ഖാന്‍ ആരുമായിക്കോട്ടെ, ഇത് രണ്ടണ്ഢാമത്തെ പ്രാവശ്യമായിക്കോട്ടെ, നിയമത്തിന്റെ, സെക്യൂരിറ്റി ചെക്കിംഗിന്റെ കാര്യത്തില്‍ സൂപ്പര്‍ താരവും മറ്റ് ഏതു സാധാരണക്കാരും തുല്യരാണ്. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നിലവിലുള്ള നിബന്ധനകള്‍ക്കനുസരിച്ചാണ് സെക്യൂരിറ്റി ചെക്കിംഗിന് രണ്ടണ്ഢു മണിക്കൂര്‍ കാലതാമസം വരുത്തിയതെങ്കില്‍ അതില്‍ പ്രതിക്ഷേധിക്കാനെന്തിരിക്കുന്നു. പകരം ഇത്രയും വലിയ സൂപ്പര്‍ താരത്തിന് പ്രത്യേക പരിഗണകള്‍ നല്‍കാതെ സാധാരണ നിയമാനുസൃത നടപടികളാണ് താമസത്തിനിടയാക്കിയതെങ്കില്‍ ആ സെക്യൂരിറ്റി ജീവനക്കാരന്‍ ശരിയായ നടപടിയാണ് സ്വീകരിച്ചത്. അതിന്- ജീവനക്കാരനെ അഭിനന്ദിക്കുകയാണ് വേണ്ഢണ്ടത്. അതിനുപകരം ഇത്തരം കാര്യങ്ങള്‍ക്കായി നമ്മുടെ വിദേശകാര്യ വകുപ്പ് രാജ്യാന്തര തലത്തില്‍ അമേരിക്ക എന്തോ കുറ്റകൃത്യം ചെയ്-തു എന്ന തരത്തില്‍ ഒച്ചപ്പാടുണ്ഢണ്ടാക്കുന്നതും കുറ്റാരോപണങ്ങള്‍ ഉയര്‍ത്തുന്നതും ഒട്ടും അഭികാര്യമല്ല.

ഏതാനും വര്‍ഷം മുമ്പ് മലയാളം സൂപ്പര്‍ താരം മമ്മൂട്ടിയെ എയര്‍പോര്‍ട്ടില്‍ ചെക്ക് ചെയ്-ത്- വൈകിപ്പിച്ചു എന്നു പറഞ്ഞ് നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രവാസി മന്ത്രിയും എന്തൊരു ഒച്ചപ്പാടാണ് ഉണ്ടണ്ഢാക്കിയത് ? ഏത്- കൊടികെട്ടിയ സൂപ്പര്‍ താരമാണെങ്കിലും വിമാനത്താവളത്തിലെത്തുന്ന പരമ ദരിദ്രനെ ചെക്കു ചെയ്യുന്ന അതേ അളവു കോലിലും നിയമത്തിലുമായിരിക്കണം കണക്കാക്കേണ്ടണ്ഢത്.

രോഗികളും പ്രായം ചെന്നവരും കുഞ്ഞുകുട്ടി പരാധീനക്കാരുമായ വിമാനത്തിലെ എക്കോണമി ക്ളാസുകാരായ അനേകരെ സെക്യൂരിറ്റിയുടെ പേരില്‍, കസ്ററംസ് ചെക്കിംഗിന്റെ പേരില്‍ കാലതാമസം രണ്ടണ്ഢു മണിക്കൂറല്ല, അതില്‍ കൂടുതല്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കാറില്ലേ ? സാധാരണക്കാരുടെ ബുദ്ധിമുട്ടില്‍ നമ്മുടെ പ്രവാസി വകുപ്പും വിദേശകാര്യ മന്ത്രിയും ഇന്ത്യന്‍ കോണ്‍സുലേറ്റും എന്തേ പ്രതികരിക്കാത്തത് ?

ഇങ്ങനെയുള്ള പാവപ്പെട്ട അനേകായിരം പൊതു ജനങ്ങളെ സ്വന്തം രാജ്യമായ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും അനാവശ്യമായി പീഡിപ്പിക്കാറില്ലേ ? ഈ സാമാന്യ നീതിക്കുനേരെ കണ്ണടച്ച്- ഇരുട്ടാക്കി വമ്പന്മാരുടെ ചില നിസാര അസൗകര്യങ്ങളുടെ പേരില്‍ ഒരു ജനാധിപത്യ ഗവണ്‍മെന്റ്- പ്രതിക്ഷേധിക്കുകയാണ്-! ഇതെവിടുത്തെ ന്യായം ? സാധാരണക്കാരായ പൊതുജനങ്ങളാണ്- ഗവണ്‍മെന്റിന്- നികുതി നല്‍കി നിലനിര്‍ത്തുന്നത്-. വെള്ളിത്തിരയിലെ പല വമ്പന്മാരും നികുതിവെട്ടിപ്പുകാരാണെന്നുള്ളത്- ഒരു സത്യം മാത്രമാണ്-. സിനിമയിലും കഥയിലും നമുക്കുവേണ്ടണ്ഢി പോരാടുന്ന, തിന്മയേയും വില്ലനേയും ഇടിച്ചുവീഴ്-ത്തുന്ന പുണ്യവീരശുരകഥാപാത്രങ്ങളായി വിരാജിക്കുന്ന ഇവരില്‍ പലരും അഹങ്കാരികളും, ഇവര്‍ പ്രതിനിധാനം ചെയ്യുന്ന നന്മയ്-ക്കു പ്രതികൂലമായി പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. ഇവര്‍ തന്നെ പണം കൊടുത്ത്- നിലനിര്‍ത്തുന്ന രസികമണ്‍റങ്ങളും ആരാധനാ സംഘങ്ങളും ഗുണ്ഢാസംഘങ്ങളും സിനിമയിലൂടെ നേടിയെടുത്ത മായികാ പ്രപഞ്ചത്തേയും നമ്മുടെ രാഷ്-ട്രീയ-ഗവണ്‍മെന്റ്- അധികാരികള്‍ക്ക്- ഭയമാണ്-. എപ്പോഴും അവര്‍ക്ക്- അനുകൂലമായിട്ടാണ്- അധികാര സ്ഥാനങ്ങളും നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ പോലും നിലകൊണ്ഢണ്ടിരിക്കുന്നത്-.

ഇന്ത്യന്‍ വിമാനത്താവളത്തിലെത്തിയ അമേരിക്കന്‍ സിനിമാതാരങ്ങളേയും, റോക്ക്--മ്യൂസിക്- താരങ്ങളേയും ചെക്കിംഗിന്റെ പേരില്‍ മൂന്നും നാലും മണിക്കൂറും വൈകിപ്പിച്ച ചരിത്രമുണ്ട്-. പക്ഷെ അതില്‍ അമേരിക്കന്‍ ഗവണ്‍മെന്റ്- പ്രതിക്ഷേധിക്കുകയില്ലല്ലോ. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നാണ്- യു.എസ്- ഗവണ്‍മെന്റ്- പ്രതികരണമറിയിച്ചത്-. അതുപോലെ തന്നെ ഇന്ത്യയില്‍ വെളുത്ത തൊലി കാണുമ്പോള്‍ -സയിപ്പിനെ കാണുമ്പോള്‍ കവാത്ത്- മറക്കുന്ന ഇന്ത്യന്‍ ജീവനക്കാരേയും ധാരാളം കാണാം. അതായത്- സായിപ്പിന്- പ്രത്യേക പരിരക്ഷയും പരിഗണനയും കൊടുക്കുന്ന നമ്മുടെ ചിലരുടെ ഫ്യൂഡല്‍ നയങ്ങളും ഒട്ടും ആശാസ്യമല്ല.

പൊതുവെ യു.എസില്‍ വിമാനത്താവളങ്ങളില്‍ മാത്രമല്ല ഗവണ്‍മെന്റിന്റെ പല തലങ്ങളിലും ഒരു ശരാശരി ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനേക്കാള്‍ നീതിബോധമുള്ളവും കാര്യക്ഷമതയുള്ളവരുമായിരിക്കും. ഗവര്‍ണ്ണറുടെ- പ്രസിഡന്റിന്റെ മക്കളായാല്‍ പോലും ഒരു ട്രാഫിക്- കുറ്റത്തിന്- ഒരു സാധാരണ പോലീസുകാരന്‍ പിടിച്ചാല്‍ പിഴയടപ്പിക്കും.

ഇക്കാര്യത്തില്‍ എത്ര വലിയവരാണെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളോ, തൊപ്പി തെറിപ്പിക്കലോ സ്ഥലം മാറ്റലോ ഒന്നും ഉണ്ടണ്ഢാവില്ല. ഇവിടുത്തെ അധികാരികള്‍ നീതിബോധമുള്ള ഉദ്യോഗസ്ഥന്‍ എത്ര താഴെക്കിടയിലുള്ള ശ്രേണിയിലുള്ളയാളാണെങ്കിലും അയാളുടെ പക്ഷത്തായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ എന്താണ്- നടക്കുന്നത്- ? വമ്പന്മാര്‍ക്ക്- എന്തു കുറ്റവും ചെയ്യാം. നില്‍ക്കാന്‍ പഠിക്കണം അത്രതന്നെ.
എങ്കില്‍ അതൊന്നുമില്ലാത്തവനെ പോലീസിനു കിട്ടിയാല്‍ അവനെ ശരിക്ക്- കൈകാര്യം ചെയ്യും. മിക്ക ഗവണ്‍മെന്റ്- തലങ്ങളിലും ഈ അനീതി തന്നെ ഗതി. എന്നാല്‍ അമേരിക്കയില്‍ ആ പരിഗണന ലഭ്യമാകുമെന്ന്- കരുതുന്നത്- വെറും മൗഢ്യമാണ്-. ഒരു ഷാരഖ്- ഖാന്റെ, മമ്മൂട്ടിയുടെ, മോഹന്‍ലാലിന്റെ ഒക്കെ കാര്യത്തില്‍ ഇത്രയധികം എടുത്തു ചാടുന്ന നമ്മുടെ മന്ത്രി പുംഗവന്മാരും, എംബസികളും നയന്ത്രകാര്യാലയങ്ങളും പ്രവാസികളുടെ ന്യായമായ എന്തെല്ലാം പ്രശ്-നങ്ങളാണ്- ഇതുവരെ പരിഹരിച്ചത്-? ഭാരത്തിന്- വിദേശ നാണ്യം നേടിത്തരുന്ന ഇവരെ എന്തെല്ലാം തരത്തിലാണ്- ഇന്ന്- ഞെക്കിപ്പിഴിഞ്ഞുകൊണ്ഢണ്ടിരിക്കുന്നത്-.

ഈ ഷാരൂഖ്- വിഷയത്തില്‍ കാണിക്കുന്നതിന്റെ ഒരു ചെറിയ അംശം നീതി നമ്മുടെ വിദേശകാര്യവകുപ്പും പ്രവാസികാര്യ വകുപ്പും, എസ്-.എം. കൃഷ്-ണയും വയലാര്‍ രവിയുമൊക്കെ പ്രകടിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പ്രവാസികള്‍ക്ക്- വെറും മുടന്തന്‍ ന്യായങ്ങളും ഒഴിവുകഴിവുകളും പൊതുവായ വാഗ്-ദാനങ്ങളും മാത്രം പോര. വിമാനത്താവളങ്ങളില്‍ വെറുതെ തടഞ്ഞ്- ബുദ്ധിമുട്ടിച്ച്- ദുരിതങ്ങള്‍ അനുഭവിച്ച എത്രയോ പ്രവാസി ഭാരതീയരെ വേണമെങ്കിലും ലേഖകന്- ചൂണ്ടണ്ഢിക്കാണിക്കാന്‍ സാധിക്കും.

Indian Embassy press note

Mr. Shahrukh Khan, the internationally renowned Indian film star, arrived in the United States by a private jet at White Plains airport near New York in the afternoon of 12th April 2012. Approximately half-an-hour after his arrival, the Consulate General of India in New York received information that he had not been cleared by the US Customs and Border Protection (USCBP) at the Airport. The Consulate General immediately intervened with the concerned authorities for his early clearance, which was done within 75 minutes of his arrival. Mr. Khan thereafter left the airport. The same evening, USCBP authorities, through an email to the Consulate General conveyed their profound apology for the incident.

In order to convey the deep concern that has been expressed nation wide in India over this incident, the Embassy of India has taken up the matter with the US Department of State and sought the State Department's intervention to institute appropriate measures to avoid recurrence of such an incident in the future.

see also



http://mikeghouseforindia.blogspot.com/2012/04/hate-among-us-indians-ands-rk.html



- dated 17 Apr 2012


Comments:
Keywords: America - Samakaalikam - sharukkhanusaacg America - Samakaalikam - sharukkhanusaacg,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us