Today: 21 Sep 2020 GMT   Tell Your Friend
Advertisements
സ്ററീവ് ജോബ്സ് ; അത്ഭുതങ്ങളുടെ പ്രതിഭാസം
Photo #1 - America - Samakaalikam - stevejobsappleman
കാലിഫോര്‍ണിയ: ഭാവി പ്രവചിക്കുന്നവരും, ഭാവിക്ക് വേണ്ഢണ്ടി മുന്‍കരുതലെടുക്കുന്നവരും ഭാവി മുന്നില്‍ കണ്ടണ്ഢ് അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയുന്നവരും ലോകത്തില്‍ കുറവല്ല. എന്നാല്‍, ഭാവി കണ്ടണ്ഢുപിടിക്കുന്നവര്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ സ്ററീവന്‍ പോള്‍ ജോബ്സ് അഥവാ സ്ററീവ് ജോബ്സ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വമായി മാറുന്നത് അതുകൊണ്ഢണ്ടാണ്. ഭാവിയെ കണ്ടെണ്ഢത്തിയ മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ഢണ്ടുതന്നെ ഭാവി തലമുറകളാകും അദ്ദേഹത്തോട് ഏറ്റവും കടപ്പെട്ടിരിക്കുക.

'നമ്മുടെയെല്ലാം ജീവിതത്തെ സമ്പുഷ്ടമാക്കാന്‍ പാകത്തില്‍ എണ്ണമറ്റ കണ്ഢുപിടിത്തങ്ങള്‍ക്ക് വഴിതുറന്നത് സ്ററീവിന്റെ പ്രതിഭയും താത്പര്യവും ഊര്‍ജവുമാണ്. അളവറ്റ രീതിയില്‍ ലോകമിന്ന് കൂടുതല്‍ നല്ല ഇടമായിരിക്കുന്നത് സ്ററീവ് മൂലമാണ്' ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. സാങ്കേതികവിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്തനാകുമെന്ന് സ്ററീവ് ലോകത്തിന് കാട്ടിക്കൊടുത്തു. സമാനതകളില്ലാത്ത രീതിയില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ മാറിയതിന് പിന്നിലെ വിജയരഹസ്യം സ്ററീവല്ലാതെ മറ്റാരുമായിരുന്നില്ല. ഒരേ കമ്പനിയെ രണ്ഢുതവണ അദ്ദേഹം ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചു.

അതുകൊണ്ഢണ്ടാണ്, കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ അമേരിക്ക കണ്ടണ്ഢ ഏറ്റവും മികച്ച സിഇഒ സ്ററീവാണെന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് അടുത്തയിടെ അഭിപ്രായപ്പെട്ടത്. ഒന്നല്ല രണ്ഢുതവണ ആപ്പിള്‍ കമ്പനിയെ ശക്തമായ കോര്‍പ്പറേഷനായി കെട്ടിപ്പെടുത്തതില്‍ ജോബ്സിനെ പുകഴ്ത്തിയേ തീരൂ എന്നാണ് അദ്ദേഹം പറഞ്ഞത്. എണ്ണവ്യവസായി ജോണ്‍ ഡി റോക്ക്-ഫെല്ലര്‍, കാര്‍ വ്യവസായി ഹെന്‍ട്രി ഫോര്‍ഡ് തുടങ്ങിയ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരെപ്പോലും സ്ററീവ് ജോബ്സ് കടത്തിവെട്ടുന്നതായും ഷിമിഡ്ത് പറഞ്ഞു.

സ്ററീവ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പിടിയിലായത് 2004 ലാണ്. പക്ഷേ, രോഗം അദ്ദേഹത്തെ തളര്‍ത്തിയില്ല. ആപ്പിളിന്റെ ഏറ്റവും വിജയിച്ച രണ്ടണ്ഢ് ഉപകരണങ്ങള്‍ അതിന് ശേഷമാണ് പുറത്തു വന്നത്-ഐഫോണും ഐപാഡും. ആപ്പിളിന്റെ ഐപോഡ് എങ്ങനെയാണോ സംഗീതാസ്വാദനത്തിന്റെയും സംഗീത വ്യവസായത്തിന്റെയും വ്യാകരണം മാറ്റിയെഴുതിയത്, അതേ രീതിയില്‍ സ്മാര്‍ട്ട് ഫോണിന്റെ ശിരോലിഖിതം ഐഫോണ്‍ മാറ്റി വരച്ചു, പേഴ്സണല്‍ കമ്പ്യൂട്ടിങിനെ ഐപാഡും.

പേഴ്സണല്‍ കമ്പ്യൂട്ടിങിന്റെ ഭാവിയെ ഒന്നല്ല മൂന്നുതവണ സ്ററീവ് മാറ്റിമറിച്ചു. 1980 കളുടെ പകുതിയില്‍ മകിന്റോഷ് വഴിയായിരുന്നു ആദ്യം. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച ആ കമ്പ്യൂട്ടര്‍ ഭാവിയിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തി. 1990 കളുടെ അവസാനം ഐമാക് വഴി സ്ററീവ് വീണ്ടണ്ഢും ലോകത്തിന് വഴികാട്ടിയായി. ഐപാഡ് എന്ന ടാബ്ലറ്റ് കമ്പ്യൂട്ടറായിരുന്നു പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ ഭാവിദിശയെ അടയാളപ്പെടുത്തിയ മൂന്നാമത്തെ അവസരം, 2010 ലാണ് ഐപാഡ് രംഗത്ത് അവതരിപ്പിച്ചത്.

പേഴ്സണല്‍ കമ്പ്യൂട്ടിങ് രംഗം മാത്രമല്ല സ്ററീവ് മാറ്റിയെഴുതിയത്. ആനിമേഷന്‍ സങ്കേതത്തിന്റെ യഥാര്‍ഥ സാധ്യതകള്‍ സിനിമാലോകത്തിന് കാട്ടിക്കൊടുത്തത് സ്ററീവ് സ്ഥാപിച്ച 'പിക്സര്‍' കമ്പനിയാണ്. പിക്സര്‍ നിര്‍മിച്ച 'ടോയ്സ്റ്റോറി' ഹോളിവുഡിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് വിജയമായി മാറി.

1980 കളുടെ പകുതിയില്‍ ആപ്പളില്‍ നിന്ന് പുറത്താക്കപ്പെട്ട സ്ററീവ് സ്ഥാപിച്ച 'നെക്സ്ററ്' കമ്പനി വികസിപ്പിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്ററവും അതുപയോഗിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറുമാണ്, 1990 കളുടെ തുടക്കത്തില്‍ ടിം ബേണേഴ്സ് ലീക്ക് 'വേള്‍ഡ് വൈഡ് വെബ്ബ്' വികസിപ്പിക്കാന്‍ അവസരമൊരുക്കിയതെന്ന് അറിയാവുന്നവര്‍ ചുരുക്കം. യൂറോപ്യന്‍ കണികാപരീക്ഷണശാലയില്‍ ഒരു 'നെക്സ്ററ്' കമ്പ്യൂട്ടറാണ് ലോകത്തെ ആദ്യ വെബ്ബ് സെര്‍വറായി മാറിയത്. അന്ന് ലഭ്യമായിരുന്ന മറ്റൊരു കമ്പ്യൂട്ടറിനും നെക്സ്ററിന്റെ ശക്തിയും കഴിവും ഉണ്ടണ്ഢായിരുന്നില്ല.

മൂന്നു ക്ളിക്കിന് ഒരു വിപ്ളവം

ഉപഭോക്താക്കളെ മുന്നില്‍ കണ്ടണ്ഢാണ് സ്ററീവ് ഓരോ ഡിജിറ്റല്‍ ഉപകരണവും രൂപപ്പെടുത്തിയത്. സാങ്കേതിക മികവെന്നാല്‍ ലാളിത്യവും ഉപയോഗക്ഷമതയുമാണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. 'വെറും മൂന്ന് ക്ളിക്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഗാനം കേള്‍ക്കാന്‍ പാകത്തിലൊരു മ്യൂസിക് പ്ളെയര്‍' -എന്നാണ് ആപ്പിള്‍ കമ്പനിയുടെ ഏറ്റവും സൂപ്പര്‍ഹിറ്റ് ഉപകരണമായ ഐപോഡ് സ്ററീവ് വിഭാവനം ചെയ്തത്. അതില്‍ വിജയിക്കുക മാത്രമല്ല, അതിന്റെ കൂടുതല്‍ മുന്തിയ വകഭേദങ്ങള്‍ തുടരെ പുറത്തിറക്കുക വഴി, വിനോദത്തെ തികച്ചും വ്യക്തിഗതമാക്കാന്‍ ആപ്പിളിനായി.

ഒരു പുതിയ കണ്ടെണ്ഢത്തലും ആപ്പിള്‍ നടത്തിയിട്ടില്ലെന്നാണ് സ്ററീവ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവ ഉപഭോക്താക്കള്‍ നെഞ്ചിലേറ്റി. ആപ്പിള്‍ പുറത്തിറക്കിയ ഉപകരണങ്ങളൊന്നും എങ്ങനെ വേണം എന്ന് ഉപഭോക്താക്കളോട് ആരാഞ്ഞിട്ട് നിര്‍മിച്ചതല്ല. അത് സാധ്യമാകില്ലെന്ന് സ്ററീവ് വിശ്വസിച്ചിരുന്നു. ഉപഭോക്താക്കള്‍ അന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത പുതിയ ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഓരോന്നും പുതിയ അനുഭവങ്ങളാകാന്‍ പോകുന്നവ. അപ്പോള്‍, തനിക്ക് അറിയില്ലാത്ത ഒന്ന് എങ്ങനെ വേണമെന്ന് എങ്ങനെ ഉപഭോക്താക്കളോട് ആരായുമെന്ന് ഒരിക്കല്‍ സ്ററീവ് ചോദിക്കുകയുണ്ഢായി.

എന്നുവെച്ചാല്‍, മുമ്പ് സൂചിപ്പിച്ചതുപോലെ ഭാവി എങ്ങനെയാകുമെന്ന് കണ്ടെണ്ഢത്തുകയാണ് സ്ററീവ് ചെയ്തത്. അത് വെറുതെ സാധിച്ചതല്ല. തീഷ്ണമായ ജീവിതാനുഭവങ്ങളും, എന്തിനെയും തലമുറകള്‍ക്കപ്പുറത്തേക്ക് കാണാനാകുന്ന ക്രാന്തദര്‍ശിത്വവും, പുതുമ സൃഷ്ടിക്കാനുള്ള അടങ്ങാത്ത അഭിനിവേശവുമാണ് സ്ററീവിനെ അതിന് പ്രാപ്തനാക്കിയത്. ആ അഭിനിവേശമാണ് ഭൂമുഖത്തെ ഏറ്റവും മൂല്യമേറിയ ടെക്നോളജി കമ്പനിയായി ആപ്പിളിനെ മാറ്റിയത്. 351 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ആപ്പിളിന് മുകളില്‍ ഇന്ന് ഒരു കമ്പനി മാത്രമേയുള്ളൂ, എണ്ണഭീമനായ എക്സോണ്‍ മൊബില്‍.

കൂട്ടുകെട്ട് ചരിത്രം രചിച്ചു

ദത്തെടുക്കപ്പെട്ട ബാല്യവും ഒടുങ്ങാത്ത അലച്ചിലിന്റെ യൗവ്വനവുമായിരുന്നു സീവിന്റേത്. അവിവാഹിതരായ രണ്ടണ്ഢ് സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ (സിറിയന്‍ വംശജനായ അബ്ദുള്‍ഫത്താ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും) മകനായി 1955 ഫെബ്രവരി 24 ന് ജനിച്ച സ്ററീവിനെ, കാലിഫോര്‍ണിയക്കാരായ പോള്‍ ജോബ്-സ്- ക്ളാര ജോബ്-സ് ദമ്പതിമാര്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്ററീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു-. മോന, അവള്‍ യൗവ്വനത്തിലെത്തും വരെ സ്ററീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല.

യു.എസ്.ഇലക്രേ്ടാണിക്-സ് വ്യവസായത്തിന്റെ തലസ്ഥാനമായിരുന്ന സിലിക്കണ്‍ വാലിയിലെക്ക് ജോബ്-സ് കുടുംബം കുടിയേറി. ഹൈസ്-കൂളില്‍ പഠിക്കുന്ന കാലത്ത് ഹ്യുലെറ്റ് പക്കാര്‍ഡിന്റെ പാലോ ഓള്‍ട്ടോ പ്ളാന്റില്‍ ഒരു വേനല്‍ക്കാല ജോലി സ്ററീവിന് ലഭിച്ചു. അവിടെ വെച്ചാണ് സ്ററീവ് വോസ്-നികിനെ പരിചയപ്പെടുന്നത്. ടെക് ലോകത്ത് ചരിത്രം രചിക്കാന്‍ പോകുന്ന ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അതെന്ന് അന്ന് ഇരുവരും കരുതിയില്ല.

കോളേജില്‍ ചേര്‍ന്ന സ്ററീവ് ആദ്യ ടേം കഴിഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തി. രക്ഷിതാക്കള്‍ തന്റെ പഠനത്തിന് എത്രമാത്രം കഷ്ടപ്പെടുന്നു എന്ന് മനസിലാക്കി താന്‍ പഠിപ്പ് നിര്‍ത്തുകയായിരുന്നുവെന്ന് പില്‍ക്കാലത്ത് സ്ററീവ് പറയുകയുണ്ഢണ്ടായി. 'അറ്റാറി'യെന്ന ഗെയിം നിര്‍മാണക്കമ്പനിയില്‍ സ്ററീവ് പിന്നീട് ജോലിക്ക് ചേര്‍ന്നു. ഇന്ത്യയിലേക്ക് യാത്ര പോകാനുള്ള പണം സമ്പാദിക്കലായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം തല മുണ്ഡനം ചെയ്ത് ബുദ്ധമതത്തില്‍ ചേര്‍ന്നിട്ടാണ് സ്ററീവ് അമേരിക്കയില്‍ തിരിച്ചെത്തിയത്. ശിഷ്ടജീവിതം മുഴുവന്‍ അദ്ദേഹം ബുദ്ധമത അനുയായിയായിരുന്നു. മത്സ്യം കഴിക്കുന്ന സസ്യഭുക്കും (പെസ്-കഡേറിയന്‍) ആയിരുന്നു ജീവിതകാലം മുഴുന്‍.

അറ്റാറിയില്‍ സ്ററീവ് വീണ്ഢണ്ടും ചേര്‍ന്നതിനൊപ്പം, തന്റെ ചങ്ങാതി വോസ്-നിക് അംഗമായ ഒരു പ്രാദേശിക കമ്പ്യൂട്ടര്‍ ക്ളബ്ബിലും പ്രവര്‍ത്തനം തുടങ്ങി. അപ്പോഴേക്കും വോസ്-നിക് സ്വന്തം നിലയ്ക്ക് കമ്പ്യൂട്ടര്‍ രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങിയിരുന്നു. കമ്പ്യൂട്ടര്‍ വിറ്റ് എന്തുകൊണ്ടണ്ഢ് ജീവിച്ചുകൂടാ എന്ന് ചങ്ങാതിമാര്‍ ആലോചിച്ചു. അങ്ങനെയാണ് 1976 ഏപ്രില്‍ ഒന്നിന് ആപ്പിള്‍ കമ്പനിയുടെ പിറവി. സ്ററീവിനും വോസ്-നികിനും തുല്യ പങ്കാളിത്തവും, റോണ്‍ വയന്‍ എന്ന സുഹൃത്തിന് പത്തുശതമാനം പങ്കാളിത്തവുമായിരുന്നു കമ്പനിയില്‍. വോസ്-നിക് തന്റെ ഇലക്രേ്ടാണിക് കാല്‍ക്കുലേറ്ററും സ്ററീവ് തന്റെ ഫോക്-സ്-വാഗണ്‍ വാഹനവും വിറ്റ് കമ്പനിക്ക് പ്രാരംഭ ഫണ്ടണ്ഢ് കണ്ടെണ്ഢത്തി.

ആപ്പിളിന്റെ മധുരം ലോകത്തിന്

സ്ററീവിന്റെ കിടപ്പുമുറിയിലായിരുന്നു ആപ്പിള്‍ കമ്പനി സ്ഥാപിക്കപ്പെട്ടത്. വീട്ടിലെ ഗാരേജ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കാനുള്ള സ്ഥലവുമായി. 'ആപ്പിള്‍ 1' കമ്പ്യൂട്ടറിന്റെ നിര്‍മാണത്തിലൂടെ, പേഴ്-സണല്‍ കമ്പ്യൂട്ടര്‍ വിപ്ളവത്തിന് കമ്പനി തുടക്കംകുറിച്ചു. 'ആപ്പിള്‍ 1' ന് ശേഷം 'ആപ്പിള്‍ 2'. സാധാരണ ഉപഭോക്താക്കള്‍ വന്‍തോതില്‍ വാങ്ങിയ ആദ്യത്തെ കമ്പ്യൂട്ടറായി ആപ്പിള്‍ 2. 1977 ല്‍ കാലിഫോര്‍ണിയ കമ്പ്യൂട്ടര്‍ മേളയില്‍ അത് ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഉയര്‍ച്ചയുടെ നാളുകളായിരുന്നു പിന്നീട്.

1983 ല്‍ 'ഫോര്‍ച്യൂണ്‍ 500' പട്ടികയില്‍ 411 -ാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടണ്ഢ് ആപ്പിള്‍ ചരിത്രം കുറിച്ചു. ബിസിനസ് ചരിത്രത്തില്‍ ഇത്രവേഗം വളര്‍ച്ച രേഖപ്പെടുത്തിയ ഒരു കമ്പനി അതുവരെ ഉണ്ഢണ്ടായിട്ടില്ല. 1980 കളിലെ ഒരു മൈക്രോസോഫ്ടായി ആപ്പിള്‍ മാറി.

'വെറും 23 വയസ്സുള്ളപ്പോള്‍ എന്റെ സാമ്പാദ്യം ഒരു മില്യണില്‍ കൂടുതലായിരുന്നു. 24-ാം വയസ്സില്‍ അത് പത്ത് മില്യണിലേറെയായി. 25 വയസായപ്പോള്‍ സമ്പാദ്യം നൂറ് മില്യണില്‍ കൂടുതലായി. പക്ഷേ, അതെനിക്ക് പ്രധാനപ്പെട്ടതായിരുന്നില്ല. കാരണം പണത്തിന് വേണ്ടണ്ഢിയുള്ള പ്രവര്‍ത്തനമായിരുന്നില്ല എന്റേത്'- അന്നത്തെ ആപ്പിളിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് തന്റെ നേട്ടത്തെക്കുറിച്ച് സ്ററീവ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.

ആപ്പിളിന്റെ വിജയഗാഥ അവസാനിച്ചില്ല. കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ളവം സൃഷ്ടിച്ച 'ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്'(ജിയുഐ) വാണിജ്യപരമായി ഉപയോഗിക്കുന്ന ആദ്യ കമ്പ്യൂട്ടറായ 'മകിന്റോഷ്', സ്ററീവിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്നത് 1984 ലാണ്. ശരിക്കുള്ള പേഴ്-സണല്‍ കമ്പ്യൂട്ടിങിന്റെ യുഗത്തിലേക്ക് ലോകം പ്രവേശിച്ചത് അതോടെയാണ്.

അവസാനിക്കാത്ത വിജയഗാഥ

പക്ഷേ, സ്ററീവിന്റെ ജീവിതത്തിലെ പരീക്ഷണങ്ങളോ വിജയങ്ങളോ അവസാനിച്ചിരുന്നില്ല. ആപ്പിള്‍ അതിന്റെ ഏറ്റവും വലിയ ഉയരങ്ങളിലൊന്നില്‍ നില്‍ക്കുമ്പോള്‍, 1985 ല്‍ സിഇഒ ജോണ്‍ സ്-കള്ളിയുടെ നേതൃത്വത്തില്‍ നടന്ന 'അട്ടിമറി'യിലൂടെ സ്ററീവ് ആപ്പിളിന് പുറത്തായി! ആപ്പിളിനെ തോത്പിക്കാനായി സ്ററീവിന്റെ പിന്നീടുള്ള ശ്രമം. അതിനാണ് 1985 ല്‍ 'നെക്സ്ററ്' കമ്പനി സ്ഥാപിച്ചത്.

ആ വര്‍ഷം തന്നെ, 'സ്ററാര്‍ വാര്‍സ്' സംവിധായകന്‍ ജോര്‍ജ് ലൂക്കാസിന്റെ പക്കല്‍ നിന്ന് പത്ത് മില്യണ്‍ ഡോളറിന് 'ഗ്രാഫിക്-സ് ഗ്രൂപ്പ്' എന്ന കമ്പനി വിലയ്ക്ക് വാങ്ങി അതിന് 'പിക്-സര്‍' എന്ന് പുനര്‍നാമകരണം ചെയ്തു. 1995 ല്‍ പിക്-സര്‍ നിര്‍മിച്ച 'ടോയ് സ്-റ്റോറി' എന്ന ആനിമേഷന്‍ സിനിമ ആഗോളതലത്തില്‍ സൂപ്പര്‍ഹിറ്റായി. ലോകത്തെമ്പാടും നിന്ന് 350 മില്യണ്‍ ഡോളറായിരുന്നു ആ ചിത്രത്തിന്റെ കളക്ഷന്‍. 'എ ബഗ്-സ് ലൈഫ്', 'ഫൈന്‍ഡിങ് നെമോ', 'മോണ്‍സ്-റ്റേഴ്-സ് ഇന്‍കോ' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ആനിമേഷന്‍ സിനിമകളും പിക്-സറിലാണ് പിറന്നത്. 2005 ല്‍ ഏഴ് ബില്യണ്‍ ഡോളറിന്് പിക്-സറിന്റെ കൂടുതല്‍ ഓഹരികള്‍ ഡിസ്-നി കമ്പനി സ്വന്തമാക്കി.

എന്നാല്‍, പിക്-സറിനെ പോലെ വിജയമായിരുന്നില്ല നെക്സ്ററ് കമ്പനി. ആ കമ്പനിയെ ആപ്പിള്‍ പിന്നീട് സ്വന്തമാക്കി. സ്ററീവ് വീണ്ഢണ്ടും ആപ്പിളിലെത്താന്‍ അതു വഴിയൊരുക്കുകയും ചെയ്തു. മാത്രമല്ല, നെക്സ്ററ് വികസിപ്പിച്ച സോഫ്ട്-വേറാണ് 1990 കളുടെ അവസാനം ആപ്പിളിന്റെ സൂപ്പര്‍ഹിറ്റായ 'മാക് ഒഎസ് എക്-സ്' വികസിപ്പിക്കാനുള്ള അടിത്തറയായത്.

ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1996 ലാണ് സ്ററീവ് വീണ്ഢണ്ടും അവിടെയെത്തുന്നത്. 11 വര്‍ഷത്തിന് ശേഷം ആദ്യമായി താന്‍ സ്ഥാപിച്ച കമ്പനിയില്‍ അദ്ദേഹം കാലുകുത്തുകയായിരുന്നു. പിന്നീട് സ്ററീവ് സൃഷ്ടിച്ച ചരിത്രം മാക്ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മുന്നിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്-റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ നെറ്റിലുമുണ്ടണ്ഢ്.

മുങ്ങുന്ന കപ്പലായിരുന്ന ആപ്പിളിനെയാണ് സ്ററീവ് കൈപിടിച്ചുയര്‍ത്തിയത്. അദ്ദേഹത്തിന്റെ ക്രിയാത്മകതയും ഊര്‍ജസ്വലതയും വീണ്ഢണ്ടും ടെക് ലോകത്തിന് വഴികാട്ടിയായി. 1996 ല്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് നീങ്ങിക്കൊണ്ഢിരുന്ന കമ്പനിയെ, സ്ററീവ് ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക്-നോളജി കമ്പനിയാക്കി മാറ്റി.

2004 ല്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞെങ്കിലും സ്ററീവ് തന്റെ ദൗത്യത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല. 2011 ഓഗസ്ററ് 25 ന് ആപ്പിളിന്റെ സിഇഒ പദം സ്ററീവ് ഒഴിഞ്ഞപ്പോള്‍ അത് ശരിക്കുമൊരു യുഗത്തിന്റെ അവസാനമായി. ഇപ്പോള്‍ അദ്ദേഹം യാത്രയായിരിക്കുന്നു. ഭാവി തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ടണ്ഢ്. അത് മരണത്തിനു കീഴടങ്ങലായിരുന്നുവെന്നു മാത്രം !!

(അവലംബം: ഐക്കണ്‍ സ്ററീവ് ജോബ്സ് ജെഫ്റി എസ്. യങ്, വില്യം എല്‍.സിമോന്‍ ; ഇന്‍സൈഡ് സ്ററീവ്സ് ബ്രെയ്ന്‍ - ലിയാന്‍ഡര്‍ കാഹ്നി; ഹൗ ദി വെബ് വാസ് ബോണ്‍-ജെയിംസ് ഗില്ലിസ്, റോബര്‍ട്ട് കാലീയൂ,മാതൃഭൂമി).

- dated 06 Oct 2011


Comments:
Keywords: America - Samakaalikam - stevejobsappleman America - Samakaalikam - stevejobsappleman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us