Advertisements
|
ഡാളസ് എക്യുമിനിക്കല് ക്രിസ്ത്യന്‍ കണ്വന്ഷന് സമാപിച്ചു
പി.പി. ചെറിയാന്
ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്ററ് അഞ്ച്, ആറ്, ഏഴ് തീയതികളിലായി ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പളളിയില്‍ നടന്നു വന്നിരുന്ന 19~ാമത് സംയുക്ത സുവിശേഷ കണ്വന്ഷന് കടശി യോഗത്തോടെ സമാപിച്ചു.
കോട്ടയം സെന്റ് ജോണ്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയും ധ്യാനഗുരുവും വേദ പണ്ഡിതനും പ്രസിദ്ധ സുവിശേഷ പ്രാസംഗീകനുമായ ഫാ. സഖറിയ നൈനാന്റെ ഹൃദയ സ്പര്‍ശിയായ വചന പ്രഘോഷണവും ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുളള ഗായക സംഘത്തിന്റെ ശ്രുതിമധുര ഗാനാലാപനവും കൊണ്ട് അനുഗ്രഹീതവും ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയതുമായ ദേവാലയാന്തരീക്ഷത്തില്‍ നടന്നു.
കണ്വന്ഷന് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ 23 ക്രിസ്തീയ സഭാ വിഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന വിശ്വാസികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി.
ഫാ. രാജു ദാനിയേല്‍ (പ്രസിഡന്റ്), ഫാ. വിജു വര്‍ഗീസ് (വൈസ് പ്രസിഡന്റ്) അലക്സ് അലക്സാണ്ടര്‍ (സെക്രട്ടറി), ജിജി തോമസ് മാത്യു(ട്രസ്ററി), അലീഷ ജോണ്സണ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കണ്‍വന്‍ഷന്റെ നടത്തിപ്പിനു നേതൃത്വം നല്‍കിയത്.
മൂന്നു ദിവസമായി നടന്ന കണ്‍വന്‍ഷനില്‍ ഫാ. വി.എം. തോമസ്, റവ. ഡോ. ജോര്‍ജ് ജോസഫ്, ഫാ. നൈനാന് ജേക്കബ്, ഫാ. അലക്സ് കെ. ചാക്കോ, ഫാ. ജോഷി, റവ. ഡോ. രാജന് മാത്യു, റവ. ഷൈജു പി. ജോണ്‍ തുടങ്ങിയവരുടെ സാന്നിധ്യം കണ്വന്ഷന് അനുഗ്രഹീതമായി.
വിവിധ ഇടവകകളില്‍ നിന്നുളള അംഗങ്ങള്‍ പാഠനം വായന, മധ്യസ്ഥ പ്രാര്‍ഥന തുടങ്ങിവര്‍ക്ക് നേതൃത്വം നല്കി. സമാപന ദിവസം നടന്ന കണ്‍വന്‍ഷനില്‍ കെഇസിഎഫ് പ്രസിഡന്റ് ഫാ. രാജ ദാനിയേല്‍ സ്വാഗതവും സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ നന്ദിയും പറഞ്ഞു.
ഷിജു വി. ഏബ്രഹാം, ഷാജി രാമപുരം, ജെറിന് സജുമോന്, മാത്യു പി. ഏബ്രഹാം, സുശീല തോമസ്, ജോണ്‍ വര്‍ഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, സിസില്‍ ചെറിയാന്, നിബു കെ. തോമസ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചു. |
|
- dated 13 Aug 2016
|
|
Comments:
Keywords: America - Spiritual - dallas_ecumenical_christian_convention America - Spiritual - dallas_ecumenical_christian_convention,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|