Today: 20 Jan 2020 GMT   Tell Your Friend
Advertisements
സംയുക്ത ഏകദിന സെമിനാര്‍ സമാപിച്ചു
Photo #1 - America - Spiritual - one_day_seminar_usa
Photo #2 - America - Spiritual - one_day_seminar_usa
മെസ്കിറ്റ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജണ്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സംയുക്ത ഏകദിന സെമിനാര്‍ മെസ്കിറ്റ് മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തില്‍ സംഘടിപ്പിച്ചു.

മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് ഗായക സംഘം ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ പരിപാടിക്കു തുടക്കം കുറിച്ചു. ഫാ. പോള്‍ തോട്ടക്കാട്ട്(വികാരി) സ്വാഗതമാശംസിച്ചു. റവ. വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പാ, ഫാ. ബിനു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ, ഫാ. ഏലിയാസ് എരമത്ത്, ഫാ. ബിനു തോമസ്, റവ. ഡോ. സാക്ക് വര്‍ഗീസ്, ഫാ. മാര്‍ട്ടിന്‍ ബാബു എന്നിവരും സന്നിഹിതരായിരുന്നു.

തികഞ്ഞ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ഈ കൂട്ടായ്മയില്‍ വിവിധ ദേവാലയങ്ങളില്‍നിന്നുമായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെക്കുറിച്ചും സന്തുഷ്ടകരമായ കുടുംബ ജീവിതത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരുടെ പങ്കിനെക്കുറിച്ചും. ഫാ. എല്‍ദൊ പൈലി (മുഖ്യപ്രഭാഷകന്‍) അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

2015 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കോ~ഓര്‍ഡിനേറ്റര്‍മാരായ അന്നമ്മ ബാബു, ബിജു ഇട്ടന്‍, സാജു മോള്‍ മത്തായി എന്നിവര്‍ യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്നുളള നടത്തിപ്പിനായി അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ പ്രവര്‍ത്തന അവലോകന ചര്‍ച്ചയില്‍ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. ഫാ. പോള്‍ തോട്ടക്കാടിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് വ്യത്യസ്തയാര്‍ന്നതും മികവുറ്റതുമായ പ്രോഗ്രാമായിരുന്നു. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം അവതരിപ്പിച്ച ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ പരിപാടിക്കു കൊഴുപ്പേകി.

സി.പി. പൗലോസ്, ഷീലാ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സ് ജോണ്‍, ഷോണ്‍ ജോര്‍ജ് എന്നിവര്‍ എംസിയായി പ്രവര്‍ത്തിച്ചു.
- dated 04 May 2016


Comments:
Keywords: America - Spiritual - one_day_seminar_usa America - Spiritual - one_day_seminar_usa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us