Today: 25 May 2017 GMT   Tell Your Friend
Advertisements
സഹനത്തിന്റെ പുഷ്പം വിരിഞ്ഞു... വിശുദ്ധയായി
Photo #1 - Europe - Editorial - alphonsammavatican editorial
Photo #2 - Europe - Editorial - alphonsammavatican editorial
വേദനകളുടെ പറുദീസയില്‍ ഈശോയുടെ ദിവ്യമുഖം ദര്‍ശിച്ച പുണ്യാത്മാവ് വിരിഞ്ഞു. ഭാരതസഭയുടെ കെടാവിളക്കായി കേരള കത്തോലിക്കരുടെ അഭൗമ സമ്പത്തായി വിശുദ്ധരുടെ വന്‍നിരയിലേയ്ക്ക് ഭാരതത്തിന്റെ പ്രഥമവിശുദ്ധ സൂനമായി സി. അല്‍ഫോന്‍സാമ്മയെന്ന പുണ്യതേജസ് ലോകചരിത്രത്തിന്റെ, കത്തോലിക്കാ തിരുസഭയുടെ ഏടുകളില്‍ സുവര്‍ണ്ണലിപികളാല്‍ വിശുദ്ധയായിയെന്ന് എഴുതിച്ചേര്‍ക്കപ്പെട്ടു.

അതിവിശുദ്ധ നിരുപമായ ദൈവസ്നേഹത്തിന്റെ അടയാളം നല്‍കി ആഗോളകത്തോലിക്കാ സഭയുടെ ഭൂമിയിലെ അതിശ്രേഷ്ടന്‍ വത്തിക്കാനിലെ പരിശുദ്ധ സിംഹാസനത്തിലിരുന്ന് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ ഒക്ടോബര്‍ പന്ത്രണ്ട് ഞായറാഴ്ച വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ നിന്നുയര്‍ത്തി വിശുദ്ധപദവിയിലേയ്ക്ക് കൈപിടിച്ചിരുത്തി. സഭയുടെ ദിവ്യതേജസ് തിളങ്ങിയ മുഹൂര്‍ത്തം, കേരളക്കരയുടെ വിശ്വാസ തീക്ഷ്ണത കത്തിജ്വലിച്ച നിമിഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സഭയുടെ അജഗണങ്ങളെ സാക്ഷിനിര്‍ത്തി വലിയമുക്കുവന്‍ ബനഡിക്റ്റ് മാര്‍പ്പാപ്പായുടെ വിശുദ്ധ പ്രഖ്യാപനം സംഗീതമൂറുന്ന നാദത്താല്‍ വിശുദ്ധയുടെ നാമം ദൈവത്തിന്റെ പരിമളസുഗന്ധമായി വിശ്വാസസമൂഹത്തില്‍ ലയിച്ചിറങ്ങി.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്12.30ന്വത്തിക്കാനില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയില്‍ നടന്ന ചടങ്ങിന്മാര്‍പാപ്പ ബെനഡിക്ട്പതിനാറാമന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ്ജോസഫ്കല്ലറങ്ങാട്ട്തുടങ്ങിയ നിരവധി തിരുമേനിമാര്‍ സഹകാര്‍മികരായിരുന്നു.

മുപ്പതുപേരടങ്ങുന്ന മലയാളി ഗായകസംഘം ഫാ.അഗസ്ററിന്‍ പുത്തന്‍പറമ്പിലിന്റെ നേതൃത്വത്തില്‍ ദിവ്യബലിക്കിടെ നടത്തിയ ഗാനശുശ്രൂഷയില്‍ പങ്കെടുത്തു

1910 ജൂലൈ 28 ന് സിസ്ററര്‍ അല്‍ഫോന്‍സാമ്മ കുടമാളൂരില്‍ മുട്ടത്തുപാടത്ത് ജോസഫ് ~ മേരി ദമ്പതികളുടെ മകളായി ജനിച്ചു. അന്നക്കുട്ടി എന്നറിയപ്പെട്ട സിസ്ററര്‍ 1910 ഓഗസ്ററ് 24ന് സെന്റ് മേരീസ് പളളിയില്‍ ഞ്ജാനസ്നാനം സ്വീകരിച്ചു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു. അമ്മയുടെ ലാളനം അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത അല്‍ഫോന്‍സാമ്മ മൂന്നാം വയസ്സില്‍ രോഗബാധിതയായി ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. അമ്മാവനായിരുന്ന ഫാ. ജോസഫ് മുട്ടത്ത്പാടത്താണ് വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കിയിരുന്നത്്. 1916 ല്‍ ആര്‍പ്പൂക്കരയില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചു. പിന്നീട് 1918 ല്‍ മുട്ടുചിറയിലെ സ്കൂളിലേക്ക് മാറി. 1923ല്‍ ഒരു അപകടത്തില്‍പ്പെട്ടു. 1927ല്‍ ഭരണങ്ങാനത്തെ ഫ്രാന്‍സിസ്ക്കന്‍ ക്ളാരിസ്ററ് മഠത്തില്‍ ചേര്‍ന്നു. 1928 ഓഗസ്ററ് 2 ന് അല്‍ഫോന്‍സ എന്ന നാമത്തില്‍ തിരുവസ്ത്രം അണിഞ്ഞു കന്യാസ്ത്രിയായി. 1936 ഓഗസ്ററ് 12 ന് സിസ്ററര്‍ അല്‍ഫോന്‍സാമ്മ ആയി. കുറച്ചുനാള്‍ സിസ്ററര്‍ അല്‍ഫോന്‍സമ്മ വാക്കാട് സ്കൂളില്‍ അധ്യാപികയായി ജോലി നോക്കി. 1939 മുതല്‍ തുടര്‍ച്ചയായ രോഗബാധമൂലം സിസ്ററര്‍ അല്‍ഫോന്‍സാമ്മ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. 1946 ജൂലൈ 28 ന് ഭരണങ്ങാനത്ത് മഠത്തില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

മണ്ണാറപ്പാറ ഇടവകയിലെ ഒഴുത്തൊട്ടില്‍ ഷാജി~ലിസി ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ജിനിലില്‍ ഉണ്ടായ അദ്ഭുതത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ജിനിലിന് ജന്മനാ കൈകാലുകള്‍ക്ക് വൈകല്യമുണ്ടായിരുന്നു. വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ച് കുട്ടിയെ കബറിടത്തിനുമേല്‍ കിടത്തി പ്രാര്‍ഥിച്ചു. വൈകുന്നേരം മാതൃഗൃഹത്തിലെത്തി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെ കുട്ടി എഴുന്നേറ്റ് മുറിയിലൂടെ ഓടിനടന്നു. മുറിയിലെ അല്‍ഫോന്‍സാമ്മയുടെ ചിത്രം ചൂണ്ടിക്കാട്ടി ഈ അമ്മയാണ് എന്നെ നടത്തുന്നത് എന്നു കുട്ടി പറഞ്ഞു. അവര്‍ കുട്ടിയുമായി ഭരണങ്ങാനത്തെത്തി വൈസ്പോസ്ററുലേറ്റര്‍ ഫാ.ഫ്രാന്‍സിസ് വടക്കേലിന് സൗഖ്യവിവരങ്ങള്‍ എഴുതി സമര്‍പ്പിച്ചു. ഈ വിവരം റോമിലെ പോസ്ററുലേറ്ററെ അറിയിച്ചതിനെത്തുടര്‍ന്നാണ് നാമകരണ നടപടികള്‍ ആരംഭിച്ചത്.

1953~ല്‍ പാലാ രൂപതയുടെ പ്രഥമാധ്യക്ഷന്‍ മാര്‍ സെബാസ്ററ്യന്‍ വയലില്‍ പിതാവിന്റെ കാലത്താണ് അല്‍ഫോന്‍സാമ്മയുടെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. 1986 ഫെബ്രുവരി എട്ടിന് അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി മാര്‍പാപ്പ പ്രഖ്യാപിച്ചു.

മാര്‍പാപ്പയും കര്‍ദിനാള്‍മാരും മെത്രാന്മാരുമടങ്ങുന്ന കണ്‍സിസ്റററി റോമിലാണ് വിശുദ്ധ പ്രഖ്യാപന തീയതി അറിയിച്ചത്. രേഖകള്‍ പരിശോധിച്ച ശേഷം ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ ഒപ്പു വെച്ചതോടെ പ്രഖ്യാപനം പൂര്‍ത്തിയായി. ദൈവദാസി, ധന്യ, വാഴ്ത്തപ്പെട്ടവള്‍ എന്നീ മൂന്നു ഘട്ടങ്ങള്‍ പിന്നിട്ടാണ് അല്‍ഫോന്‍സാമ്മ വിശുദ്ധപദവിയിലെത്തുന്നത്. തിരുക്കരസ്പര്‍ശം തൊട്ടറിഞ്ഞ സിസ്റ്റര്‍ അല്‍ഫോന്‍സ കേരള കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി.

തുടര്‍ന്നു നാല്‍പതു സിറ്റിംഗുകളിലൂടെ നാല്‍പത് ആളുകളുമായി അഭിമുഖം നടത്തിയാണ് രോഗസൗഖ്യം അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥതയാല്‍ ലഭിച്ചതാണെന്ന് ഉറപ്പാക്കിയത്. പിന്നീട് അഞ്ചു ഡോക്ടര്‍മാര്‍ കേസ് വിശദമായി പഠിച്ച് അദ്ഭുതം സ്ഥിരീകരിച്ചു. തുടര്‍ന്നു തിയോളജിക്കല്‍ കൗണ്‍സിലും കര്‍ദിനാള്‍മാരുടെ കൗണ്‍സിലും രേഖ സ്ഥിരീകരിച്ച് ഒപ്പുവച്ചു. 2007 ജൂണ്‍ ഒന്നിനു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രേഖകള്‍ സ്ഥിരീകരിച്ച് ഒപ്പുവച്ചു.

1986 ഫെബ്രുവരി എട്ടിന് ഇന്ത്യാ സന്ദര്‍ശനവേളയില്‍ കാലം ചെയ്ത പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ സിസ്ററര്‍ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.

സഹനത്തിന്റെ ഉപവിയുടെയും തേജോഗോളമായി, ലാളിത്യത്തിന്റെ പാരിജാതമായി വിശുദ്ധിയുടെ കതിര്‍മണിയായി വിരാജിക്കുന്ന പുണ്യവചസ്സേ... സ്നേഹത്തിന്റെ, സമര്‍പ്പണത്തിന്റെ കൈക്കുമ്പിള്‍ നിറയെ പുഷ്പങ്ങളും, പ്രാര്‍ത്ഥനയുടെ യാചനകളും... തൃപ്പാദത്തിങ്കല്‍ കത്തിജ്വലിക്കുന്ന മെഴുതിരികളും ... കാഴ്ചയായി .. അര്‍പ്പിക്കുന്നു.

ജോസ് കുമ്പിളുവേലില്‍
ചീഫ് എഡിറ്റര്‍






- dated 12 Oct 2008


Comments:
Keywords: Europe - Editorial - alphonsammavatican editorial Europe - Editorial - alphonsammavatican editorial,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us