Today: 21 Oct 2017 GMT   Tell Your Friend
Advertisements
നാനോ ഡീസല്‍, വൈദ്യുതി വേര്‍ഷനുകള്‍ നിര്‍മിക്കുമെന്നു രത്തന്‍ ടാറ്റ
Photo #1 - Europe - Vehicles - rathantatageneva
ജനീവ: നാനോ കാറിന്റെ ഡീസല്‍, വൈദ്യുതി വേര്‍ഷനുകള്‍ പുറത്തിറക്കുമെന്നു ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അറിയിച്ചു. ഇപ്പോള്‍ നാനോയ്ക്ക് 624 സിസി എന്‍ജിനാണുള്ളത്. ഇതു കൂടുതല്‍ ശക്തിപ്പെടുത്തും. ജനീവ വാഹനമേള സന്ദര്‍ശിക്കാനെത്തിയതായിരുന്നു രത്തന്‍ ടാറ്റ.

പുതിയ മോഡലുകള്‍ എന്നു വിപണിയിലിറങ്ങുമെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. പാവപ്പെട്ടവന്റെ വാഹനമെന്ന പ്രതിഛായ വന്നതിനാല്‍ നാനോ കാര്യമായി വില്ക്കാന്‍ കഴിഞ്ഞില്ല. 1.40 ലക്ഷം രൂപയിലാണ് കാര്‍ വില ആരംഭിക്കുന്നത്. പ്രതിമാസം 9000 നാനോയാണ് ഇപ്പോള്‍ വില്ക്കുന്നത്. ഉത്പാദന ശേഷിയേക്കാള്‍ വളരെ താഴെയാണിത്.

രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതിയെന്ന നിലയില്‍ 2009 ലാണ് നാനോ ആദ്യമായി പുറത്തിറക്കിയത്. എന്നാല്‍ ചെയര്‍മാന്റേയും കമ്പനിയുടേയും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ നാനോയ്ക്കു കഴിഞ്ഞില്ല.
യുവാക്കളെ ആകര്‍ഷിക്കാനായി റോഗ് റെഡ്, ഷാമ്പയിന്‍ ഗോള്‍ഡ്, പപ്പായ ഓറഞ്ച്, അക്വ ബ്ളൂ, മൊജിറ്റോ ഗ്രീന്‍ തുടങ്ങിയ കമനീയ നിറങ്ങളില്‍ ഈയിടെ നാനോ വിപണിയിലിറക്കിയിട്ടുണ്ട്. ഇതിന്റെ പ്രതികരണം പ്രതീക്ഷാനിര്‍ഭരമാണെന്നു രത്തന്‍ ടാറ്റ പറഞ്ഞു.

സ്വീഡിഷ് കമ്പനിയെ പിടിക്കാന്‍ നോക്കിയില്ല

സ്വീഡിഷ് കമ്പനിയായ സാബിനെ പിടിക്കാന്‍ നോക്കിയത് ടാറ്റയല്ലെന്നും മഹീന്ദ്രയാണെന്നും രത്തന്‍ വെളിപ്പെടുത്തി. ഇപ്പോള്‍ത്തന്നെ ടാറ്റയുടെ കൈകളില്‍ ഒട്ടേറെ കമ്പനികളുണ്ട്. പുതിയ കമ്പനിക്കായി ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

രത്തന്‍ ടാറ്റയുടെ വെളിപ്പെടുത്തലിനോടു പ്രതികരിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിസമ്മതിച്ചു. പ്രതിസന്ധിയില്‍ കഴിയുന്ന സാബിനെ 1,75,000 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ ടാറ്റ ശ്രമിക്കുകയാണെന്നു വാര്‍ത്ത ഉണ്ടായിരുന്നു.

ബ്രിട്ടീഷ് കമ്പനികളായ ജാഗ്വര്‍, ലാന്‍ഡ്റോവര്‍ എന്നിവയെ ടാറ്റ ഏറ്റെടുത്തിരുന്നു. ഇതില്‍ ജാഗ്വറിന്റെ പ്രകടനം മോശമാണ്. എന്നാല്‍ താത്കാലികമാണെന്നു രത്തന്‍ പറഞ്ഞു. അമേരിക്കയും യൂറോപ്പും പ്രതിസന്ധിയില്‍ തുടരുമ്പോഴാണ് ടാറ്റ ജാഗ്വറിനെ നേടിയത്.

നൂറു കിലോമീറ്റര്‍ മൈലേജ്~ ടാറ്റാ മെഗാപിക്സല്‍ ലക്ഷ്യം

നാനോയ്ക്കു പിന്നാലെ മറ്റൊരു അത്ഭുതകാര്‍ കൂടി പുറത്തിറക്കാന്‍ ടാറ്റ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു രത്തന്‍ വെളിപ്പെടുത്തി. ഒരു ലിറ്റര്‍ ഇന്ധനത്തിലൂടെ നൂറുകിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന മെഗാപിക്സല്‍ എന്ന പേരിലുള്ള കാറാണ് ലക്ഷ്യം. സാങ്കേതികവിദ്യകളുടെ സങ്കലനം എന്നാണ് ടാറ്റ ഇതിനെ വിശേഷിപ്പിക്കുന്നത്.

മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ കാര്‍ പുറത്തിറക്കും. പെട്രോള്‍ എന്‍ജിന്റെ പിന്‍ബലത്തോടെ ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററിയായിരിക്കും വാഹനത്തെ നയിക്കുക. ഫുള്‍ ടാങ്ക് ഇന്ധനമുപയോഗിച്ച് 900 കിലോമീറ്റര്‍ സഞ്ചരിക്കും. ലിറ്ററിനു നൂറു കിലോമീറ്റര്‍ മൈലേജ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നിര്‍ഗമന അളവ് കിലോമീറ്ററിന് 22 ഗ്രാം മാത്രം. യൂറോപ്യന്‍ നഗരങ്ങള്‍ക്കായി നിര്‍മിച്ച പിക്സല്‍ കാര്‍ മേളയില്‍ രത്തന്‍ ടാറ്റ അവതരിപ്പിച്ചു.
- dated 06 Mar 2012


Comments:
Keywords: Europe - Vehicles - rathantatageneva Europe - Vehicles - rathantatageneva,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us