Today: 26 Mar 2023 GMT   Tell Your Friend
Advertisements
പ്രവാസിഓണ്‍ലൈന്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് ... വാര്‍ത്താസമൃദ്ധിയുടെ ഒരു വര്‍ഷം കൂടി ...
Photo #1 - Germany - Editorial - 8th_bday_pravasionline_editorial
വാര്‍ത്തകളുടെ സമൃദ്ധിയും വായനക്കാരന്റെ തൃപ്തിയും ഒരുപോലെ സമ്മേളിക്കുന്നിടത്താണ് മാധ്യമ പ്രവര്‍ത്തകന്റെ ചാരിതാര്‍ഥ്യം. അപ്രിയ സത്യങ്ങളും അനിഷ്ട സംഭവങ്ങളും വാര്‍ത്തയാകാം, കൗതുകങ്ങളും കുതൂഹലങ്ങളും വാര്‍ത്തയാകാം, അവിടെയൊക്കെയും നിഷ്പക്ഷത പുലര്‍ത്തുക എന്നതും ഉത്തമ മാധ്യമത്തിന്റെ കടമയത്രെ. ഏതര്‍ഥത്തിലും പ്രവാസി ഓണ്‍ലൈന് ചാരിതാര്‍ഥ്യത്തിന്റെ ഒരു വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്.

2007 ഡിസംബര്‍ 23ന് ആരംഭിച്ച, വാര്‍ത്തകളുടെ ലോകത്തുകൂടിയുള്ള യാത്ര കൃതാര്‍ഥമായ എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു.

വാര്‍ത്താ മാധ്യമങ്ങളുടെ ഗണത്തിലേക്ക് സോഷ്യല്‍ മീഡിയയും ഉയര്‍ത്തപ്പെടുന്നതു കണ്ട വര്‍ഷം കൂടിയാണ് 2015. നവ മാധ്യമങ്ങള്‍ എന്ന പേരില്‍ ട്വിറ്ററും ഫെയ്സ്ബുക്കുമൊക്കെ വായനാ യുഗത്തില്‍ പുതിയ വിപ്ളവം തീര്‍ക്കുമ്പോള്‍ ന്യൂസ് പോര്‍ട്ടലുകള്‍ അവയ്ക്കു പിന്നാലെ പോകുന്നതും നമ്മള്‍ കണ്ടു. അങ്ങനെയൊരു പരിണാമ ഘട്ടത്തില്‍ സ്വന്തമായ വ്യക്തിത്വവും അസ്തിത്വവും നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് പ്രവാസി ഓണ്‍ലൈന്റെ അഭിമാനവും ആഹ്ളാദവും.

തുടക്കം മുതല്‍ ഇതുവരെ ലോകത്തിന്റെ ഓരോ മുക്കിലും മൂലയില്‍നിന്നുള്ള വാര്‍ത്തകള്‍ വായനക്കാരിലെത്തിക്കാന്‍ ഞങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ടെങ്കിലും, യൂറോപ്പ് തന്നെയായിരുന്നു പ്രധാന പ്രവര്‍ത്തന മണ്ഡലം എന്നു നിങ്ങള്‍ക്കറിയാമല്ലോ. അതുകൊണ്ടു തന്നെ ഞങ്ങളെയും ഞങ്ങളുടെ വായനക്കാരെയും സംബന്ധിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് യൂറോപ്പ് കരകയറുന്നതിന്റെ ആശ്വാസം നിഴലിക്കുന്ന വാര്‍ത്തകളാണ് ഈ വര്‍ഷത്തിന്റെ ആദ്യ പകുതി വരെ നിറഞ്ഞു നിന്നത്. അതിനിടെയും ഗ്രീസ് അടക്കമുള്ള രാജ്യങ്ങളുടെ പ്രതിസന്ധിയും നിഴലിച്ചു നിന്നു.

വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഞങ്ങള്‍ മാത്രമല്ല, ആഗോള മാധ്യമങ്ങള്‍ മുഴുവന്‍ യൂറോപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കണ്ടത്. ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമായിരുന്നു അതിനടിസ്ഥാനം. അതിസങ്കീര്‍ണവും സന്ദിഗ്ധവുമായ ഒരു ഘട്ടത്തിലൂടെ യൂറോപ്പ് കടന്നു പോകുന്നതിനു സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2015 അസ്തിമിക്കുന്നതും 2016 ഉദിക്കുന്നതും.

സുശക്തവും സുരക്ഷിതവുമെന്നു കരുതപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ഭീകരാക്രമണങ്ങളുടെ ആശങ്കയിലേക്ക് ഇടറി വീഴുന്നതും കണ്ടു വര്‍ഷത്തിന്റെ അവസാന പാദത്തില്‍. സിറിയയിലൂടെ ലോകം മറ്റൊരു മഹായുദ്ധത്തെ മുഖാമുഖം ദര്‍ശിച്ച് മടങ്ങിപ്പോകുന്നതും കണ്ടു. എല്ലാം കൊണ്ടും വെല്ലുവിളികള്‍ നിറഞ്ഞൊരു വര്‍ഷമാണ് വരാനിരിക്കുന്നതെന്നതിന്റെ സകല സൂചനകളും നല്‍കിക്കൊണ്ടണ്ടാണ് ഈ വര്‍ഷം കടന്നുപോകുന്നത്.

കൃതജ്ഞതയോടെ ഒന്‍പതാം വര്‍ഷത്തിലേക്ക്...

സപ്ത സാഗരം പോലെ സപ്ത ഭൂഖണ്ഡങ്ങള്‍ പോലെ വ്യത്യസ്തതകള്‍ നിറഞ്ഞ, വിഭവസമൃദ്ധമായ എട്ടു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. 2007 ഡിസംബര്‍ 23 ന് ആരംഭിച്ച യാത്ര 2015 ഡിസംബര്‍ 23 ന് ഒന്‍പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അക്ഷര വസന്തത്തിലെ സമൃദ്ധിയുടെ നിര്‍വൃതിയിലാണ് പ്രവാസിഓണ്‍ലൈന്‍.

ലോകം തിരുപ്പിറവിയെ വാഴ്ത്തുകയും, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയും ചെയ്യുന്ന ഡിസംബര്‍ മാസത്തിലാണ് പ്രവാസിഓണ്‍ലൈന്റെ പിറവി. മുഖസ്തുതികള്‍ക്ക് അതീതമായി വളച്ചൊടിക്കാത്ത വാര്‍ത്തകളുമായി, വളച്ചുകെട്ടില്ലാത്ത വീക്ഷണങ്ങളുമായി, സത്യത്തിന്റെ പര്യായമായി അന്നുമുതല്‍ വായനക്കാര്‍ക്കൊപ്പമുണ്ട് ഞങ്ങള്‍.

ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ ഗോസിപ്പ് പ്രചാരണമാണെന്നും, പ്രവാസി ശത്രുക്കളെ തേജോവധം ചെയ്യലാണെന്നും മറ്റുമുള്ള തെറ്റിദ്ധാരണകള്‍ ശക്തമായ കാലഘട്ടമാണിത്. എന്നാല്‍, മറ്റേതൊരു വാര്‍ത്താ മാധ്യമത്തെയും പോലെ വിശാല ലോകത്ത് വലിയ സാധ്യതകള്‍ തുറന്നിടുമ്പോഴും, ധാര്‍മികതയുടെ അതിര്‍ വരമ്പുകള്‍ ഒട്ടും ലംഘിക്കാതെ പ്രവര്‍ത്തിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമത്തിനും കഴിയുന്നു എന്നാണ് പ്രവാസിഓണ്‍ലൈന്റെ എട്ടു വര്‍ഷത്തെ ചരിത്രം തെളിയിക്കുന്നത്.

ഫുട്ബോള്‍ ലോകകപ്പ് മുതല്‍ സാമ്പത്തിക മാന്ദ്യം വരെ, കുടിയേറ്റ പ്രശ്നം മുതല്‍ ആഗോള രാഷ്ട്രീയം വരെ, ഉക്രെയ്ന്‍ പ്രശ്നം മുതല്‍ ഏഷ്യയ്ക്കു കിട്ടിയ നൊബേല്‍ സമ്മാനം വരെ... വാര്‍ത്താ സമൃദ്ധിക്ക് ഒരു കുറവുമില്ലാതിരുന്ന വര്‍ഷമാണ് കടന്നു പോകുന്നത്. വിഴുപ്പുഭാരമില്ലാതെ വസ്തുതകള്‍ നേരേ വായനക്കാരിലെത്തിക്കാനും, നിലപാടുകള്‍ ആവശ്യമുള്ളിടത്ത് ശക്തമായിത്തന്നെ അവ സ്വീകരിക്കാനും, തിരുത്തലുകള്‍ വേണ്ടിവന്നാല്‍ അവ മാറ്റാനും ഇപ്പോഴും ഞങ്ങള്‍ക്കു സാധിക്കുന്നത് വായനക്കാര്‍ നല്‍കുന്ന നിര്‍ലോപമായ പിന്തുണയുടെ ബലത്താലാണ്.

ജര്‍മനി ആസ്ഥാനമായ പ്രവാസി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമം എന്ന നിലയില്‍ എളിയ തുടക്കം കുറിച്ച പ്രവാസിഓണ്‍ലൈന് ഇന്ന് യൂറോപ്പിലാകമാനവും ഗള്‍ഫ് നാടുകളിലും ഏഷ്യയിലും ഓസ്ട്രേലിയയിലും, മലയാളികളും ഇന്റര്‍നെറ്റും എവിടെയൊക്കെയുണ്ടോ അവിടെയൊക്കെയും വായനക്കാരുണ്ടണ്ട്. ഏഴാം കടലിനക്കരെ, ഏഴു മലകള്‍ക്കുമപ്പുറവും അവരുണ്ടണ്ട്. എല്ലാവരുടെയും സ്നേഹം ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്, ഹിറ്റുകളിലൂടെ.

മഴയില്‍ കുരുത്ത കൂണുകള്‍ക്ക് ആയുസ് കുറയും. മഴയേറ്റു തളിര്‍ത്ത വന്‍മരത്തിന്റെ വിത്തുകള്‍ പടര്‍ന്നു പന്തലിക്കും. നന്ദി, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക്, അഭ്യുദയകാംക്ഷികള്‍ക്ക്, വായനക്കാര്‍ക്ക് ....

ഒമ്പതാം വയസിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ഞങ്ങള്‍ ലോകത്തെ നിങ്ങള്‍ക്കു മുന്നില്‍ പ്രതിഫലിപ്പിക്കാന്‍ കൂടുതല്‍ സജ്ജരായിരിക്കുന്നു എന്നാണ് അഭിമാനപൂര്‍വം പറയാനുള്ളത്. ഇത്രയും കാലം ഞങ്ങള്‍ക്കു തന്ന പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും ക്രിയാത്മക വിമര്‍ശനങ്ങള്‍ക്കും നന്ദി.

എല്ലാ മാന്യ വായനക്കാര്‍ക്കും അനുഗൃഹീതമായ ക്രിസ്മസും സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതുവര്‍ഷവും ആശംസിക്കുന്നു.

ജോസ് കുമ്പിളുവേലില്‍

ചീഫ് എഡിറ്റര്‍
- dated 24 Dec 2015


Comments:
Keywords: Germany - Editorial - 8th_bday_pravasionline_editorial Germany - Editorial - 8th_bday_pravasionline_editorial,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
editorial_vishu_2018
പൊന്‍കണിയുടെ വിഷു ദിനാശംസകള്‍
ഐശ്വര്യത്തിന്റെ കൈക്കുമ്പിളില്‍ സമൃദ്ധിയുടെ നിറതിങ്കളായി കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സന്തോഷത്തില്‍ വിരിയുന്ന ഐശ്വര്യത്തെ എതിരേറ്റ് മലയാളിയുടെ കാര്‍ഷികോത്സവമായ വിഷുകണി ........ തുടര്‍ന്നു വായിക്കുക
greetings_editorial_2020_pravasionline
പുതുവല്‍സരത്തില്‍ ശാന്തി സമൃദ്ധി നന്മകള്‍ നിറഞ്ഞൊഴുകട്ടെ !!
എഡിറ്റോറിയല്‍

കാലത്തിന്റെ കളിയരങ്ങില്‍ 2016 വര്‍ഷം നടന്നു നീങ്ങി. യവനിക വീണ അരങ്ങില്‍ 2017 പ്രശോഭിതമായി ഉയര്‍ന്നു പൊങ്ങി. ഓളവും തീരവും ഇരമ്പിയാര്‍ന്ന സഞ്ചാരത്തില്‍ പിന്നിട്ട വഴികളിലെ, യാത്രകളില്‍ നിവധിയോര്‍മ്മകള്‍ .... തുടര്‍ന്നു വായിക്കുക
Easter_2016
ലോകം ഉയിര്‍പ്പു തിരുനാളിന്റെ സ്മരണയില്‍
ദൈവപുത്രനായ യേശുക്രിസ്തു ഉത്ഥിത നായതിന്റെ അനുസ്മരണയുമായി ലോകമെമ്പാടുമുള്ള ക്റൈസ്തവ സമൂഹം ഇന്ന് ഈസ്ററര്‍ ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ കീഴടക്കി ലോകത്തെ വിജയിച്ചതിന്റെയും ............ തുടര്‍ന്നു വായിക്കുക
4thbirthdayeditorial
അഞ്ജലിബദ്ധരായി അഞ്ചാം വയസിലേയ്ക്ക് ; വായനാ സംസ്കാരത്തിന്റെ പുതിയ പാതയിലൂടെ നമോവാകം
എഡിറ്റോറിയല്‍

ലോകം മുഴുവന്‍ വായനാ സംസ്കാരത്തില്‍ വിപ്ളവം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പൊടിനിറഞ്ഞ പഴയ ഗ്രന്ഥശാലകളിലെ പുസ്തകപ്പുഴുക്കളുടെ സ്ഥാനത്ത് ഇന്ന് ശതകോടിക്കണക്കിനു വെബ്സൈറ്റുകള്‍ സര്‍ഫ് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us