Today: 27 Jul 2021 GMT   Tell Your Friend
Advertisements
ഒരോര്‍മ്മയിലെ പൂക്കാലം !!
വളര്‍ന്നു വരുന്ന യുവകലാകരന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന സിനിമ, സീരിയല്‍, റേഡിയോ നടനാണ് ഈ ലേഖകന്‍.ഇദ്ദേഹം അഭിനയിച്ച ചിത്രം ദൈവത്തിന്റെ കൈയ്യൊപ്പ്. ഇപ്പോള്‍ തൃശൂരില്‍ റെഡ് എഫ്എം ല്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നു.

ഓരോ തവണയും യാത്ര പോകുമ്പോള് മനസ്സില് ഉള്ള ഒരു ആഗ്രഹമായിരുന്നു സഹപ്രവര്ത്തകര്എല്ലാരും ഒത്തുള്ള ഒരു യാത്ര ... ആഗ്രഹം അറിയിച്ചപ്പോള് സ്ഥലം അറിയിക്കാന്പറഞ്ഞു... ഇടുക്കി എന്ന് പറഞ്ഞു...പറഞ്ഞു തീരുന്നതിന്മുന്നേ എല്ലാവര്ക്കും സമ്മതം ... പാഞ്ചാലിമേട്, വാഗമണ്, രാമക്കല്മേട്, അഞ്ചുരുളി തുടങ്ങിയ സ്ഥലങ്ങളില് പോകാമെന്ന് ചര്ച്ച ചെയ്തു തീരുമാനം എടുത്തു ... അങ്ങനെ ഒരു വെള്ളിയാഴ്ച ...റേഡിയോ പൂര്ണമായും സ്ടുടെന്റ്സ് ആയ പൂജ, ഗൗരി, അലക്സ്, ജിബിന്. സന്തോഷ് പിന്നെ ഫാകല്ടി ആയ സുമിതിനെയും ഏല്പ്പിച്ചു രാവിലെ ആറു മണിക്ക് പ്രാര്ത്ഥനയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു...

റേഡിയോ മാക്ഫാസ്ററ് ചെയര്മാനും ഒപ്പം മാക്ഫാസ്ററ് കോളേജ് പ്രിന്സിപ്പലുമായ റവ: ഫാ : പ്രദീപ് തഴത്തറ മലയില്, സ്റേഷന് ഡയറക്ടര് ജോര്ജ് മാത്യു, അദ്ദേഹത്തിന്റെ ഭാര്യ, പിന്നെ സീമന്ത പുത്രന്, സീനിയര് മാര്ക്കറ്റിംഗ് എക്സിക്യുടിവ് അരുണ്, മാര്ക്കറ്റിംഗ് എക്സിക്യുടിവ് ജിന്സന്, സൗണ്ടണ്ഢ് എഞ്ചിനീയര്മാരായ പ്രവീണ്, പ്രജിന്, റേഡിയോ ജോകി മീനാക്ഷി, ഓഫിസ് സെക്രട്ടറി സിജോ പിന്നെ ഞാന്.. ഇത്രയും പേരാണ് യാത്രയുടെ തുടക്കത്തില് ബോധനയുടെ ലല്ലലലം എന്ന വാഹനത്തില്‍ ഉണ്ടണ്ഢായിരുന്നത് .

മഴുവങ്ങാട് പമ്പില് നിന്നും ഡീസല് അടിച്ച വാഹനം മല്ലപ്പള്ളി ലക്ഷ്യമാക്കി നീങ്ങി. .. മല്ലപ്പള്ളി .. മുരണി ..ശാസ്താം കോയിക്കല്.. കോട്ടങ്ങള്.. ചുങ്കപ്പാറ .. പൊന്തന്പുഴ ... മുക്കട ...എരുമേലി...മുണ്ഢക്കയം.പാഞ്ചാലി മെട് .. കുട്ടിക്കാനം. ഏലപ്പാറ വാഗമണ് .. കട്ടപ്പന ... രാമക്കല്മേട് .. അതായിരുന്നു ഞങ്ങള് പ്ളാന്ചെയ്ത റൂട്ട്..

ഏകദേശം ഏഴു മണി ആയപ്പോള്ഞങ്ങളുടെ വാഹനം എന്റെ നാടായ ചുങ്കപ്പാറയില് എത്തി..

"ദാ എന്റെ നാടായി" എന്ന എന്റെ കമന്റ്നു "എന്നാല് ഷട്ടര് ഇട്ടേക്കു" എന്ന പ്രവീണിന്റെ കമന്റ് കൂട്ടച്ചിരി ഉണര്ത്തി ...ലോകോത്തര നിലവാരമുള്ള കുഴികള് നിറഞ്ഞ റോഡിലൂടെ മരണക്കിണര് അഭ്യാസിയെ പോലെ വാഹനം ഓടിച്ച െ്രെഡവര് അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചപ്പോള്വാഹനം .പൊന്തന്പുഴയില് എത്തിയിരുന്നു ...വലത്തോട്ട് തിരിഞ്ഞു വാഹനം വനത്തിനുള്ളില് പ്രവേശിച്ചു...ശബരി പാതയില്... മണ്ഡലകാലം കഴിഞ്ഞ ഉടനെ ആയതു കൊണ്ടണ്ഢ് നല്ല വഴി ആയിരുന്നു... വനത്തിനു നടുവിലൂടെ ഉള്ള റോഡിലൂടെ വാഹനം പൊയ്ക്കൊണ്ടണ്ഢിരുന്നു .. ആദ്യമായി കാണുന്നതിന്റെ അങ്കലാപ്പോടെ മീനാക്ഷിയും മറ്റു പലരും കാനന ഭംഗി ആസ്വദിച്ച് കൊണ്ടേ ഇരുന്നു... വാഹനം മറ്റൊരു കവല ആയ പ്ളാചേരി എത്തി ഇടത്തോട്ട് തിരിഞ്ഞു... അവിടെ ഫോറെസ്ററ് ഓഫീസിനു മുന്നില്കൂടി വീണ്ഢണ്ടും വനത്തിലേക്ക്... ഇവിടെയാണ് ക്യാപ്ടന്, ഉടയോന്തുടങ്ങിയ പടങ്ങള് ഷൂട്ട് ചെയ്തത്...

വഴി ഒരല്പം പോലും തെറ്റാതെ ഇരിക്കാന് ഞാന്മുന്പില് തന്നെ ആയിരുന്നു ഇരുന്നത് ... ഈ സമയം അത്രയും എല്ലാവരും നിശബ്ദരായിരുന്നു എന്ന് തന്നെ പറയാം...വാഹനം മുക്കട എത്തിയപ്പോള് മാര്കെട്ടിംഗ് മാനേജര് ഷിബു ഇട്ടിയും ഭാര്യയും ഞങ്ങള്ക്കൊപ്പം ചേര്ന്നു... പിന്നെ നേരെ എരുമേലിക്ക്... അവിടെ കരിങ്കല്ല്മൂഴി എന്ന സ്ഥലത്ത് മാനേജര് ജോസഫ് അച്ചന് കാത്തു നില്ക്കുമെന്ന് പറഞ്ഞിരുന്നു.. സമയം ഏഴു മുപ്പത്തി രണ്ടണ്ഢു ആയപ്പോള് അച്ചന് പറഞ്ഞ പള്ളിയുടെ താഴെ വണ്ടണ്ഢി എത്തി.. അച്ചനെ കാണുന്നില്ല.. മൊബൈലില്വിളിച്ചു നോക്കി..എടുക്കുന്നില്ല.. ഇനി അച്ചന് കവലയിലേക്കു പോയി കാണും എന്ന സന്ദേഹത്തില്‍ വാഹനം കവലയിലേക്കു നീങ്ങി... അവിടെയും അച്ഛനില്ല .. അര മണിക്കൂര് മുന്പ് അച്ചനുമായി സംസാരിച്ചതാണ് ... എന്നിട്ടും...വീണ്ടണ്ഢും വിളിച്ചു.. ബെല് ഉണ്ടണ്ഢ്...

"അച്ചാ അച്ചന് എവിടെയാ..." ശബ്ദം താഴ്ത്തി ഉള്ള മറുപടി.." ഞാന് ഇവിടെ കുമ്പസാരം കേട്ടോണ്ടണ്ഢിരിക്കുവ" ഏതായാലും വാഹനം തിരിച്ചു പള്ളിയുടെ താഴത് എത്തി അല്പം കഴിഞ്ഞപ്പോഴേക്കും അച്ഛനും എത്തി...കോറം തികഞ്ഞു ...വഴി പറയാനുള്ള ജോലി അച്ചനെ ഏല്പ്പിച്ചു ഞാനും പിന്നിലേക്ക് മാറി... ഇനിയാണ് ആഘോഷം ...

ഏറ്റവും പിറകില് ഞാന്. പ്രവീണ്, ജിന്സന്, അരുണ്....വാഹനത്തില് പ്ളേ ആകുന്ന പാട്ടിനൊപ്പം അരുണ് പാടിക്കൊണ്ടേണ്ഢ ഇരുന്നു... കൂടെ ആരും പാടതതിന്റെന്റെ ദേഷ്യവും അരുണ്വാക്കാല് തീര്ത്തു ..എട്ട് ഇരുപത് ആയപ്പോള്വാഹനം മുണ്ഢണ്ടക്കയം എത്തി... എല്ലാവരും ഇറങ്ങി

ഹോട്ടലില് കയറി..ഫാമിലി റൂമിലാണ് ഇരുന്നത് . പൊറോട്ട ..അപ്പം കടല മുട്ടകറി ചായ എന്നിവയൊക്കെ മുതുകാടിനെ പോലും അത്ഭുതപ്പെടുത്തുന്ന അപ്പ്രത്യക്ഷം ആയികൊണ്ടണ്ഢിരുന്നു ...വയറു നിറയെ ബ്രേക്ക് ഫാസ്ററ് കഴിച്ചു .. ശേഷം വാഹനം മല കയറാന്തുടങ്ങി....അപ്പോള് മുതല് പുറകില് ഇരുന്ന ആള്ക്കാര് പാടി തുടങ്ങി...കാക്കകുയില് എന്ന ചിത്രത്തിലെ ഗോവിന്ദ എന്ന ഗാനം ആയിരുന്നു അപ്പോള്....

കുട്ടിക്കാനതിനു ഇനി വെറും നാലു കിലോമീറ്റര് മാത്രം...പ്രവീണ് ഇടയ്ക്കിടയ്ക്ക് ഫോട്ടോകള് എടുക്കുന്നുണ്ഢണ്ടായിരുന്നു...മുറഞ
്ഞപുഴയില് നിന്നും വലത്തോട്ട് ...അതെ പാഞ്ചാലി മേട്ടിലേക്ക്.. അതാണ് നമ്മള് ആദ്യം കാണാന് പോകുന്നത്...

മുറിഞ്ഞ പുഴയില് നിന്നും ഏഴു കിലോ മീറ്റര് ഉള്ളിലേക്ക് പോയി കഴിഞ്ഞപ്പോള് ഞങ്ങള് പഞ്ചാലി മേട്ടിലെതി... വലതു വശത്തേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന വഴി...ആ വഴിയില് കൃത്യമായ ഇടവേളകളില് കുരിശു നാട്ടിയിരിക്കുന്നു ...ഒരുപക്ഷെ ഇവിടെ കുരിശു മല കയറ്റം ഉണ്ഢണ്ടായിരിക്കണം... എല്ലാവരും ആവേശപൂര്വ്വം മല കയറാന്തുടങ്ങി... കൂടെ വന്ന ജിന്സന് യാത്രയില് എന്തോ തണുത്ത കാറ്റു അടിച്ചതിനാല് ആവണം ഒരു വോമിടിംഗ് ടെന്ഡെന്സി ... ഞാന്നോക്കുമ്പോള് എല്ലാവരും പകുതി ദൂരം കയറി കഴിഞ്ഞിരിക്കുന്നു ...ഒഹ്ഹ ....ഞാന്വേഗം ഓടി മല കയറാന്തുടങ്ങി ... പക്ഷെ അത് അത്ര എളുപ്പം ആയിരുന്നില്ല ...പെട്ടെന്ന് ക്ഷീണിച്ചു ...തിരിഞ്ഞു നോക്കിയ ആള്ക്കാര ്ഞാന് ഇടയില് നിന്നു കിതക്കുന്നത് കണ്ടണ്ഢു കളിയാക്കി ചിരിച്ചു... അവര്ക്കറിയില്ലല്ലോ മലകള്ക്കിടയില ്ജനിച്ചു വളര്ന്ന, ഓടിക്കളിച്ച എനിക്ക് ഈ പാഞ്ചാലിമേട് പുത്തരി അല്ലെന്നു ...മിനിറ്റുകള്.... ഞാനും മുകളില് എത്തി. അവിടെ പല തരത്തിലുള്ള ഫോട്ടോ സെക്ഷനുകള് ഞാനും അവര്ക്കിടയില് ഒരാളായി...

പാഞ്ചാലി മേട്...പണ്ഢണ്ട് വനവാസ കാലത്ത് പാണ്ഢവന്മാരും പാഞ്ചാലിയും ഇവിടെ വന്നിരുന്നുവത്രേ.. അതാണ് ഈ പേര് വരാന് കാരണം..അവിടെ ചില വിഗ്രഹങ്ങളും ശിവലിങ്ങവും ഒക്കെ കണ്ഢണ്ടു...മത സൗഹാര്ദത്തിന്റെ പ്രതീകം പോലെ കയറി വരുന്ന വഴികളില് കുരിശും ...പക്ഷെ മനസിനെ നോവിച്ചത് മറ്റൊന്നാണ് ... മാലിന്യങ്ങള്...പ്ളാസ്റിക് ഉള്പ്പെടെ ഉള്ളവ....ഈ മനോഹര പ്രകൃതിയെ പോലും മനുഷ്യര്വെറുതെ വിടുന്നില്ലല്ലോ ....

ഞാന് ഒരു പാറയുടെ മുകളില് കയറി .. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകള്... മകരസംക്രമ കാലത്ത് ഇവിടെ നിന്നു നോക്കിയാല് മകര ജ്േയാതി കാണാം ...എന്റെ പുറകെ മീനാക്ഷിയും പ്രവീണും സിജോയും ജിന്സനും ആ പാറക്കു മുകളില് എത്തി ... ഞാന് കണ്ണ്കള് അടച്ചു കൈ വിരിച്ചു പിടിച്ചു അവിടുത്തെ ശുദ്ധ വായു ആവോളം ഉള്ളിലാക്കി.ജോര്ജ് സാറിന്റെ മകന് ഇതിനിടയില് നമ്മുടെ റേഡിയോ ട്യുന് ചെയ്തു... തിരുവല്ലയില് കിട്ടുന്നതിലും വ്യക്തമായി അവിടെ പൂജ അവതരിപ്പിച്ചു കൊണ്ടണ്ഢിരുന്ന പുഷ്പ വാണി ആരോഗ്യം കേട്ടത് ഞങ്ങളില് സന്തോഷം പകര്ന്നു ....സമുദ്ര നിരപ്പില് നിന്നും രണ്ടണ്ഢായിരത്തി അഞ്ഞൂറ് അടിക്കു മുകളില് ആണ് ഞങ്ങള്... പാഞ്ചാലി പാറയില്... മുന്പോട്ടു നടന്നു ചെന്നപ്പോള് ഞങ്ങള് മനോഹരമായ മറ്റൊരു കാഴ്ച കണ്ടണ്ഢു..ഒരു കുളം...പാഞ്ചാലി കുളം...പണ്ടണ്ഢ് പാഞ്ചാലി ഈ കുളത്തില് കുളിചിട്ടുണ്ഢണ്ടത്രേ... ആ കുളത്തില് ഏതു വേനലിലും വെള്ളം വറ്റില്ല ...അവിടെ നിന്നു ഫോട്ടോയും എടുത്തു ഞങ്ങള് തിരിച്ചു നടന്നു...പ്രവീണിന്റെ തലയില്വിരിയുന്ന പല ഐഡിയകളും അവന് ഫോട്ടോ ആക്കി കൊണ്ഢണ്ടിരുന്നു ...കൃത്യമായ അകലങ്ങളില് നാട്ടിയിരിക്കുന്ന കുരിശുകള്ക്കിടയില്വെള്ള ഉടുപ്പിട്ട മീനാക്ഷിയെ കൈകള്വിരിച്ചു നിര്ത്തി ഞാന് ഒരു ഫോട്ടോ എടുത്തു.ഒപ്പം ദൂരെ യുള്ള മലനിരകളെ ഒന്നൊഴിയാതെ ഞാന ്ക്യാമറക്ക് അകത്താക്കി ...മഞ്ഞും കാറ്റും ഒരല്പം പോലും അവിടെ ഇല്ലാതിരുന്നത് കൊണ്ടണ്ഢ് എല്ലാം ഞങ്ങള്ക്ക് വളരെ വ്യക്തമായി കാണാന് സാധിച്ചു...

ഇത്ര സുന്ദരമായ ഈ സ്ഥലത്തിന് ആവശ്യത്തിനു പരിഗണന നല്കാത്ത ദുഖവും ഉള്ളിലൊതുക്കി ഞങ്ങള് അടുത്ത സ്ഥലത്തേക്ക് യാത്ര ആരംഭിച്ചു ... വാഗമണ്ണിലേക്ക്

കുട്ടിക്കാനം കടന്നു വലത്തോട്ട് മരിയന്കോളേജിന്റെ മുന്പില്കൂടി ഞങ്ങള്പോകുമ്പോഴും നന്നായി റേഡിയോ കേള്ക്കുന്നത് ഞങ്ങള്ശ്രദ്ധിച്ചു ...ഏലപ്പാറയില് എത്തിയ വാഹനം അവിടുന്ന് വട്ടം ഒടിഞ്ഞു വാഗമണ്റോഡിലേക്ക് തിരിഞ്ഞു...വാഗമണ്ആദ്യമായി കാണാന്പോകുന്നതിന്റെ ത്രില്ലില്ആയിരുന്നു പലരും...പാട്ടും ഡാന്സും പുറകില്തകര്ക്കുന്നുണ്ഢായിരുന്നു എങ്കിലും മുന്പില്രണ്ഢു അച്ചന്മാര്ഉള്ളത് കൊണ്ഢ് അവ അതിര് വിടാതിരിക്കാന്ഞങ്ങള്പരമാവധി ശ്രദ്ധിച്ചു..
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമ?.കോട്ടയത്തെ പാലക്ക് അടുത്താണ് വാഗമ?. ഈരാറ്റു പേട്ടയില് നിന്നും 28 കിലോമീറ്റ? കിഴക്ക് ഇടുക്കി-കോട്ടയം ജില്ലകളുടെ അതി?ത്തിയി? സ്ഥിതി ചെയ്യുന്ന വാഗമ? തണുത്ത കാലാവസ്ഥയ്ക്ക് പ്രശസ്തമാണ്. ഇവിടത്തെ താപനില 10 മുത? 23 ഡിഗ്രി സെ?ഷ്യസ് വരെ ആണ്. സമുദ്ര നിരപ്പി? നിന്നും 1100 മീറ്റ? അടി ഉയരത്തി? സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ അനുഗൃഹീതമായ പ്രകൃതിസൗന്ദര്യം ഒന്നു വേറെയാണ്

ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയി? ഉ?പ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നുകൂടിയായ വാഗമ?, വിവാദങ്ങ?ക്കിടയിലും അതിവേഗം പ്രശസ്തി ആ?ജിച്ചു കൊണ്ഢിരിക്കുകയാണ്. എത്ര കണ്ഢാലും മതിവരാത്ത മൊട്ടക്കുന്നുകളും, ഏറെ സവിശേഷതക? നിറഞ്ഞ അനന്തമായ പൈന് മരക്കാടുകളും വാഗമണിന്റെ പ്രത്യേകതയാണ്.ഏതൊരു സഞ്ചാരിയുടെയും മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും വിനോദത്തിനും അനുഗൃഹീതമായ ഒരു കേന്ദ്രം കൂടിയാണ് വാഗമ?.
വിനോദസഞ്ചാര മാപ്പി? വാഗമ? സ്ഥാനം പിടിക്കുകയും പത്ര മാധ്യമങ്ങളിലൂ ടെ വാഗമണ്ണിന്റെ പ്രശസ്തി മനസ്സിലാക്കുകയും ചെയ്തതോടെ ഇവിടേക്കുളള സഞ്ചാരികളുടെ ഒഴുക്ക് വ?ദ്ധിക്കുകയും ചെയ്തു. വാഗമ?, കോലാഹലമേട് പ്രദേശങ്ങ? മു?കാലത്ത് ആരുടെയും ശ്രദ്ധയി?പെടാതെ കിടക്കുകയായിരുന്നു. ഇവിടെ ആകെ ഉണ്ഢായിരുന്നത് ഇ?ഡോ-സ്വിസ് പ്രോജക്ടിന്റെ കന്നുകാലി വള?ത്തു കേന്ദ്രം മാത്രമായിരുന്നു.

ഇടുക്കി കോട്ടയം ജില്ലകളുടെ അതി?ത്തിയി? സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോട മഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയി? വെള്ളികുളം മുത? വഴിക്കടവ് വരെ ആറുകിലോമീറ്റ? ദൂരം പാറക്കെട്ടുകളി? അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണി? എത്തുക.
കീഴ്ക്കാം തൂക്കായ മലനിരക? വെട്ടിയരിഞ്ഞ് നിരവധി തൊഴിലാളികളുടെ ജീവ? ബലിയ?പ്പിച്ചാണ് ഈരാറ്റുപേട്ട-വാഗമ? റോഡിന്റെ നി?മ്മാണം പൂ?ത്തീകരിച്ചത് .നദിക?ക്ക് സമാന്തരമായി ഉണ്ഢായിരുന്ന നടപ്പാതക? തെളിച്ചാണ് ആദ്യം വഴിയൊരുക്കിയത്. 1939 ലാണ് ആദ്യമായി ഈരാറ്റുപേട്ടയി? നിന്നും തീക്കോയിലേക്ക് റോഡു വെട്ടിയത്. കുതിരവണ്ഢികളും കാളവണ്ഢികളും സഞ്ചരിച്ച വഴികളി? 40-കളിലാണ് ആദ്യമായി മോട്ടോ? വാഹനമെത്തിയത്. 20-ാം നൂറ്റാണ്ഢിന്റെ ആരംഭത്തി? ഇഗ്ളണ്ഢി? നിന്നെത്തിയ ഡാറാമെയി? സായിപ്പാണ് തീക്കോയി വരെ റോഡ് പണിതത്. ഇന്നിത് സംസ്ഥാന ഹൈവേയായി രൂപാന്തരപ്പെട്ടിരിക്കുന്നു. കോട്ടയത്തു നിന്നും 65 കിലോമീറ്റ? ആണ് വാഗമണ്ണിലേക്കുളള ദൂരം.
അങ്ങിങ്ങായി ഗതകാലസ്മരണകളുണ?ത്തുന്ന നൂറ്റാണ്ഢുകളുടെ കാ?പ്പാടുകളും ഗുഹകളും സഞ്ചാരിക?ക്കായി കാത്തിരിക്കുന്നുണ്ഢ്.
പൈ? മരക്കാടുകളാണ് സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രം. അടുത്ത കാലത്താണ് പൈ?മരക്കാടുകളിലേക്ക് സഞ്ചാരിക? എത്തിത്തുടങ്ങിയത്.
.അങ്ങനെ വാഹനം വാഗമണ്സമ്മര്സാന്റ് റിസൊര്ടിന്റെ മുന്പില്എത്തി...അവിടെ നിന്നും ഓരോരുത്തരായി പുറത്തിറങ്ങി...അവിടെ ധാരാളം തൊപ്പികള്വില്ക്കുന്ന കടയില്കയറി...മീനാക്ഷി നൂറു രൂപയുടെ ഒരു തൊപ്പിയും ഷാളും വാങ്ങി..

പിന്നെ .എല്ലാവര്ക്കും ഷിബു സാറിന്റെ വക ചോക്കോ ബാര്...അതും നുണഞ്ഞു കൊണ്ഢ് എല്ലാവരും പൈന്മരക്കാടുകളിലേക്ക് പ്രവേശിച്ചു. കണ്ണിനു കുളിര്മയും തണലും ഏകി അഞ്ഞൂറ് ഏക്കറില്പരന്നു കിടക്കുന്ന പൈന് മരക്കാടു ..20 വ?ഷത്തി? ഒരിക്ക? വെട്ടിമാറ്റുന്ന ഇതിന്റ പ?പ്പ് ഉപയോഗിച്ചാണ് കറന്സി അച്ചടിക്ക
ാനുളള പേപ്പ? നി?മ്മിക്കുന്നത്. പണം കായ്ക്കുന്ന മരം എന്ന അ?ത്ഥം വരുന്ന തുട്ട് ഗുഡു എന്ന പേരിലാണ് ക?ണ്ണാടകയി? ഇത് അറിയപ്പെടുന്നത്.

ആദ്യം ഒരല്പം ഇറക്കം പിന്നെ നിരപ്പായ സ്ഥലം പിന്നെയും ഇറക്കം ....അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞു ഇറങ്ങിയാല്മൊട്ടക്കുന്നുകള്... ആ പൈന് മരക്കാടുനിടയിലൂടെ ഞങ്ങള്മുന്നോട്ടു നീങ്ങി...എത്രയോ സിനിമകള്ഇവിടെ ചിത്രീകരിച്ചിരിക്കുന്നു...

മരങ്ങളില്ചാരിയും കെട്ടിപ്പിടിച്ചും തൂങ്ങി കിടന്നും ഞങ്ങള്ധാരാളം പടങ്ങള്എടുത്തു...ഉണങ്ങിയ പുല്ലു ധാരാളം വഴിയില്ഉണ്ഢായിരുന്നു... ഈ മനോഹര കാഴ്ച കാണാന്ഞങ്ങളുടെ കൂടെ വരാതിരുന്ന ലിജിക്കും പ്രിയക്കും ജീവിതത്തിലെ മനോഹരമായ ഒരു ദിവസമാണല്ലോ നഷ്ട്ടപ്പെട്ടത്എന്ന് ഞാന്ഓര്ത്തു...ഇനി നാളെ ഒരിക്കല്വന്നാലും ഈ ടീമിനൊപ്പം പറ്റില്ലല്ലോ ...ധാരാളം ആളുകള്അവിടെ ഉണ്ഢായിരുന്നു

കുറെ സമയം ആ കാടുകള്ക്കിടയില്ചിലവഴിച്ച ശേഷം ഞങ്ങള്പുറത്തേക്കു വന്നു.
സ?ക്കാരും സ്വകാര്യ വ്യക്തികളും അവിടെ വ? ടൂറിസം പ്രോജക്ടുക? തയ്യാറാക്കി കഴിഞ്ഞു. ആഗോള നിക്ഷേപക സമ്മേളനത്തി? (ജിം)അവതരിപ്പിച്ച ടൂറിസം പദ്ധതികളി? പ്രധാനപ്പെട്ട ഇനങ്ങളുടെ വികസന പദ്ധതിക? നടന്നു വരുന്നു. പദ്ധതിക? പൂ?ത്തിയാകുന്നതോടെ സഞ്ചാരിക?ക്ക് ഇവിടെ ആവശ്യമായ താമസം, ഭക്ഷണം തുടങ്ങിയവക്ക് പ്രയാസമുണ്ഢാവില്ല. പദ്ധതിക? പലതും പ്രകൃതിക്ക് മാറ്റം വരാത്ത രീതിയി? വേണമെന്ന നിഷ്ക?ശത ഉറപ്പു വരുത്താ? ബന്ധപ്പെട്ടവ? ശ്രമിക്കുന്നുണ്ഢ്. എങ്കിലും ചില കയ്യേറ്റങ്ങളും അതിരുവിടലുകളുമൊക്കെ കാണാനുണ്ഢ്. വിദേശികളും സ്വദേശികളും ആഗ്രഹിക്കുന്ന രീതിയിലുളള ഭക്ഷണ ശാലകളും പാ?പ്പിടങ്ങളും ഇപ്പോ? തന്നെ പണി പൂ?ത്തിയായിട്ടുണ്ഢ്. കെ ടി ഡി സി യും , ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റിയും വ? പദ്ധതിക?ക്കുളള ഒരുക്കത്തിലാണ്. 650 ഏക്ക? സ്ഥലത്താണ് കെ.ടി.ഡി.സിയുടെ പദ്ധതി. സൊസൈറ്റിയും വലിയ പ്രോജക്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഞങ്ങള്ഇപ്പോള്കയറി ഇറങ്ങിയ പൈ? മരക്കാടുകളാണ് സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രം. ഇതിനടുത്താണ് നേരത്തെ ഇ?ഡോ-സ്വിസ് പ്രോജക്ട് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോ? ഈ കെട്ടിടങ്ങ? ടൂറിസ്റ് റിസോ?ട്ടുകളായി രൂപം പ്രാപിച്ചു കഴിഞ്ഞു. ഇതിനു സമീപത്തായി അഗ്രി ക?ച്ച? കോളേജും സ്ഥാപിതമായി. അടുത്തു തന്നെ കെ.ടി.ഡി.സിയുടെ ഹോട്ട? സമുച്ചയം കൂടി ഉയരും.
വഴിക്കടവിലെ ക്രിസ്ത്യ? തീ?ഥാടന കേന്ദ്രമായ കുരിശുമലയിലും കോലാഹലമേട്ടിലെ തങ്ങ? പാറയിലും ഹിന്ദുക്കളുടെ മുരുക? മലയിലും സീസണി? തീ?ഥാടകരുടെ പ്രവാഹമാണ്.
തങ്ങള്മല ,മുരുഗന്മല , കുരിശുമല എന്നീ മൂന്നു മലകളാ? വാഗമ? ചുറ്റപ്പെട്ടിരിക്കുന്നു. തേയില തോട്ടങ്ങള്, പു?ത്തകിടിക?, മഞ്ഞ്, ഷോളമലക?, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. വാഗമ? പശ്ചിമ ഘട്ടത്തിന്റെ അതിരി? ആണ് സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമ? മലകളുടെ അടിവാരം തീക്കോയി വരെ നീണ്ഢുകിടക്കുന്നു.
.ഏതായാലും ആവശ്യത്തിനു വെള്ളം ആ കടയില്നിന്നും വാങ്ങി വണ്ഢിക്കുള്ളില്വെച്ചു കൊണ്ഢ് ഞങ്ങള്വീണ്ഢും യാത്ര തുടര്ന്നു... അടുത്ത സ്ഥലമായ അഞ്ചുരുളിയിലേക്ക്
അതെ ..ഞങ്ങള്ഇപ്പോള്യാത്രയിലാണ് .... അഞ്ചുരുളിയിലെക്കുള്ള യാത്രയില്.... യാത്രയില്ഞങ്ങള്എത്തിയത് മറ്റൊരു വലിയ പട്ടണത്തില്...കട്ടപ്പന...അവിടെയായിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം. വയറു നിറയെ വിശാലമായ ഭക്ഷണം..ഊണും മീന്കറിയുമായിരുന്നു മിക്കവരും സെലക്ട്ചെയ്തത്...ഊണ് കഴിഞ്ഞു ഞങ്ങള്വീണ്ഢും വാഹനത്തില്കയറി...ഇവിടെ നിന്നും പത്തു കിലോ മീറ്റര്ദൂരമുണ്ഢ് അഞ്ചുരുളിയിലേക്ക് ....കാഞ്ചിയാറില്നിന്നും അഞ്ചു കിലോ മീറ്റര്മാത്രം.. ജലാശയവും കാനനവും ടണലും എല്ലാം ഒത്തു ചേര്ന്ന ഒരുഗ്രന്ടൂറിസ്ററ് സ്പോട്ട്. അഞ്ചുരുളി.. അഞ്ചുരുളി എത്തുന്നതിനു മുന്പ് ഞാന്ഒന്ന് മയങ്ങി...ആരോ എന്നെ കുലുക്കി വിളിച്ചു.".സ്ഥലമെത്തി..ഇറങ്ങെടാ..." കണ്ണ് തിരുമ്മി ഞാനും ചാടി എഴുന്നേറ്റു..അപ്പോഴേക്കും പലരും ഇറങ്ങി ജലാശയത്തിന്റെ ഭാഗത്തേക്ക്പോയി കഴിഞ്ഞിരുന്നു...
" അപകടം നിറഞ്ഞ സ്ഥലം ആയതിനാല്ജലാശയത്തില്ഇറങ്ങാന്പാടില്ല "
എന്ന ഒരു ബോര്ഡ് അവിടെ കണ്ഢു..ഞാന്ആ ബോര്ഡിന്റെ വലതു വശത്ത് കൂടി താഴേക്കു ഇറങ്ങി..ആഹ ..നയന മനോഹരമായ ദൃശ്യം..പരന്നു കിടക്കുന്ന ജലാശയം..ഇടുക്കി ഡാമിന്റെ പിന്ഭാഗം ആണിത്..ഒരു നിമിഷം ഞാന്ചുറ്റും നോക്കി..അകെ രണ്ഢോ മൂന്നോ പേര്.എന്റെ കൂടെ വന്നവര്എവിടെ? ഞാന്അല്പം പരിഭ്രമിച്ചു ...ഇടതു വശത്ത് കാട്ടിലേക്കുള്ള വഴി...വലതു വശത്ത് വഴി ഒന്നും കാണാനുമില്ല .. ഇനി ഇവര്കാട്ടില്കയറിയോ..ഏയ്...അതിനുള്ള സാധ്യത കാണുന്നിലാ...പിന്നെ അവര്എവിടെ ...ഏതായാലും വഴി കാണാത്ത വലതു വശത്തേക്ക് ഞാന്നടന്നു...ഒരു ചെറിയ വളവു...വൊവ്...എന്ത് മനോഹരമായ കാഴ്ച...ഒരു ചെറിയ വെള്ളച്ചാട്ടം...ആ വെള്ളച്ചാട്ടത്തിനു മുകളില്എന്റെ കൂടെ വന്നവര്... ഞാനും ആവേശത്തോടെ അതിന്റെ മുകളില്എത്തി...അപ്പൊ അതിലും സുന്ദരമായ കാഴ്ച...ഒരു ടണല്...എന്ന് വെച്ചാല് തുരങ്കം..ആ തുരങ്കത്തില്കൂടി വരുന്ന വെള്ളമാണ് ഈ ജലശയത്തിലേക്ക് പതിക്കുന്നത്...... ഒരു മല തുരന്ന് ഇരട്ടയാറിലെ വെള്ളം ഇടുക്കി ജലാശയത്തില്എത്തിക്കുന്നു...കല്ലാറിലെ വെള്ളവും ഇതേ പോലെ ഒരു തുരങ്കത്തില്കൂടിയാണ് ഡാമില്എത്തിക്കുന്നത്..ഞാന്നോക്കുമ്പോള്ജോസഫ്അച്ചനും ഷിബു സാറിന്റെ ഭാര്യയും പ്രിജിനും സിജോയും ആ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്ക് നടന്നു പോയിരിക്കുന്നു...പാന്റ് മുട്ടോളം തെറുത്തു ഞാന്ആ വെള്ളത്തില്ഇറങ്ങി...ഒഹ്ഹ.....ഐസില്തൊട്ട പോലെ നല്ല തണുത്ത വെള്ളം...കിലോ മീറ്റര്കളോളം മലയുടെ അകത്തുള്ള തുരങ്കത്തിലൂടെ ഒഴുകി വരുന്നതല്ലേ...ആ വെള്ളത്തില്ഞാന്മതി വരുവോളം മുഖം കഴുകി...എന്തൊരു ഉന്മേഷം...ഒരു പുതു ജീവന്കിട്ടിയ പോലെ...
ഉരുളി എന്നാല്നമുക്കറിയാം...വെങ്കലത്തില്നിര്മ്മിക്കുന്ന വലിയ ചരുവം..ഈ സ്ഥലത്തിന്റെ പേര് അഞ്ചുരുളി... അതായതു അഞ്ചു വലിയ മലകള്ഉരുളിയുടെ ആകൃതിയില്ഈ സ്ഥലത്ത് ഉണ്ഢ് എന്നാണ് വിശ്വാസം...നമുക്ക് പൂര്ണമായും അവ കാണാന്സാധിക്കില്ല..കാരണം ജലാശയം ആ ആകൃതിയെ മറച്ചിരിക്കുന്നു...
ഏതായാലും ഞാന്ആ തുരങ്കതിനുള്ളില്കൂടി ദൂരേക്ക്നോക്കി...അങ്ങ് അകലെ ഒരു നാണയ വട്ടത്തില്...വെളിച്ചം...അതെ അതാണ്അപ്പുറത്തെ പ്രവേശന കവാടം...മനുഷ്യന്റെ കഴിവിനെ സമ്മതിക്കാതിരിക്കാന്പറ്റില്ല അല്ലെ...
ധാരാളം ഫോട്ടോകള്എടുത്തു ഞങ്ങള്വീണ്ഢും വാഹനം കിടക്കുന്നിടതെക്ക് നടന്നു...മുകളിലേക്ക് ഞങ്ങള്മറ്റൊരു വഴിയാണ് കയറിയത്...അവിടെ ഒരു ഷെഡില്ഒരു ബോട്ട് തല കീഴായി വെച്ചിരിക്കുന്നത് കണ്ഢു...ഒപ്പം ആ പ്രദേശത്ത് മുഴുവനും വെള്ളം കൊണ്ഢ് വന്ന പ്ളാസ്റിക് കുപ്പികളും പ്ളാസ്ററിക്കവറുകളും ചിതറി കിടപ്പുണ്ഢായിരുന്നു...
ആ ദുഃഖ കാഴ്ചയും കണ്ഢു ഞങ്ങള്വാഹനത്തില്കയറി...ഇനിയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം..അതെ രാമക്കല്മെട് .
കാറ്റിന്റെ കളിത്തൊട്ടിലില്സാഹസികതയുടെ യുവത്വമൊളിപ്പിച്ചാണ് രാമക്കല്മേട് മലനിരകള്സ്ഥിതിചെയ്യുന്നത്. ഇടുക്കി ജില്ലയിലെ ഏക കാറ്റാടി വൈദ്യുതപദ്ധതി പ്രദേശം. പകല്മുഴുവന്മെല്ലെ തഴുകി കടന്നുപോകുന്ന ഇളംകാറ്റിന്റെ ലാസ്യഭാവവും വൈകുന്നേരങ്ങളില്മലനിരകളെ ഊഞ്ഞാലാട്ടുമെന്നു തോന്നുംവിധം വീശുമ്പോഴുള്ള രൗദ്രഭാവവും ഇവിടത്തെ കാറ്റിനു മാത്രം സ്വന്തം. മനസ്സുനിറയ്ക്കുമാറ് വീശിയൊഴുകുന്ന കാറ്റിനൊപ്പം മലമുകളില്നിന്ന് ആസ്വദിക്കാവുന്ന തമിഴ്നാടിന്റെ കാര്ഷികസമൃദ്ധിയുടെ ദൃശ്യഭംഗി മറക്കാനാവാത്ത അനുഭവമാണ് സഞ്ചാരികള്ക്ക് സമ്മാനിക്കുക.
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്ററ് കേന്ദ്രമാണ് രാമക്ക?മേട്. തേക്കടി മൂന്നാര്റൂട്ടി? നെടുംകന്ദത്തിനു 15 കിലോമീറ്റ? അകലെയാണ്ഈ സ്ഥലം. കേരള-തമിഴ്നാട് അതി?ത്തിയി?, സമുദ്രനിരപ്പി? നിന്ന് 1100 മീറ്റ? ഉയരത്തിലാണ് രാമക്ക?മേട്. നിലയ്ക്കാത്ത കാറ്റിനാ? സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറി? ശരാശരി 32.5 കിലോമീറ്റ? വേഗത്തി? കാറ്റു വീശാറുണ്ഢ്. ചിലയവസരങ്ങളി? അത് മണിക്കൂറി? 100 കിലോമീറ്റ? വരെയാകും. കാറ്റി? നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിന്റ് എനെര്ജി ഫാമിന്റെ കേരളത്തിലെ രണ്ഢാമത്തെ സ്ഥലമാണിത്. കുരുവിക്കാനത്തും പുഷ്പകണ്ഢത്തും ഉള്ള കാറ്റാടി പടങ്ങള്കാണാനും സഞ്ചാരികളുടെ വന്തിരക്കാണ് . കാറ്റാടി പാടങ്ങളുടെ പ്രവര്ത്തനം നേരില്കാണാന്ഇവിടെ അവസരം ഉണ്ഢ്. സ്കൂള്കോളേജ് വിദ്യാര്ത്ഥികള്ക്കും രക്ഷിതാകള്ക്കും കാറ്റാടിപടങ്ങള്വിസ്മയ കാഴ്ചയാണ് ..
ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടി? ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങ? പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്ക?മേട് എന്ന പേര് വന്നത്
എറണാകുളത്തു നിന്നും 150 കിലോമീറ്റ? ദൂരത്തായാണ് ഈ സ്ഥലം. . കോതമംഗലം, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ഢം വഴിയും മൂവാറ്റുപുഴ, തൊടുപുഴ, കുളമാവ്, ഇടുക്കി വഴിയും രാമക്കല്മേട്ടിലെത്താം. തേക്കടിയില്നിന്ന് വരുന്നവര്ക്ക് കുമളി, പുറ്റടി വഴി 40 കിലോമീറ്റര്പിന്നിട്ടും ഇവിടെ എത്താം.
ഏതായാലും ഞങ്ങളുടെ വാഹനം താഴ്വാരതെതി..കുറെ കടകള്അവിടെ ഉണ്ഢ്...അവിടെ നിന്നും വെള്ളവും സ്നാക്ക്സും ഞങ്ങള്വാങ്ങി..ഇടതു വശത്തും മുന്പിലും ഓരോ കൂറ്റന്മലകള്...അതിലൊന്നിന്റെ മുകളില്വലിയ കുറവന്കുറത്തി പ്രതിമ...ഇടതു വശത്തെ മല കയറാന്ആദ്യം തീരുമാനിച്ചു...അതാണ്പ്രധാനം...മുളങ്കാടുകള്ക്ക് ഇടയിലൂടെ ഞങ്ങള്നടന്നു...വര്ണിക്കാന്വാക്കുകള്പോരാത്ത അവസ്ഥ ...ഇടയ്ക്കു ചെറിയ ഒരു അരുവി ഒഴുകുന്നു... ഞാന്അത് ചാടി കടന്നു...പെട്ടെന്ന് മൊബൈലില്ഒരു മെസ്സേജ് ..."തമിഴ്നാട് നെറ്റ് വര്കിലേക്ക് സ്വാഗതം..ഹാവ് എ പ്ളെസന്റ്റ് സ്റ്റേ"....അപ്പൊ ഈ അരുവിയാണ് അതിര്ത്തി അല്ലെ എന്ന് ഞാന്തമാശക്ക് പറഞ്ഞു...എല്ലാവരും ഒരു പാറ പുറത്തെത്തി...വീണ്ഢും മുകളിലേക്ക്...തമിഴ്നാടിന്റെയും കേരളത്തിന്റെയും കവറേജ് മാറി മാറി വരുന്നുണ്ഢായിരുന്നു...
അങ്ങനെ ഞങ്ങള്ആ മലയുടെ പകുതി ദൂരം എത്തി..... കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തമിഴ്നാട്...അവിടുത്തെ കൃഷിയിടങ്ങള്റൂമില്ടയില്ഒട്ടിച്ച പോലെ കാണപ്പെടുന്നു ...ഏകദേശം 350 കിലോ മീറ്റര്ദൂരത്തുള്ള തമിള്നാടിന്റെ വിന്റ് ഫാം നന്നായി കാണാം...കാരണം അല്പം പോലും മഞ്ഞില്ല...പകരം നല്ല വെയില്..ഒരു 500 കാറ്റാടികള്എങ്കിലും അവിടെ കാണണം...പകുതി കയറിയതെ ഉള്ളൂ...ഇനിയും കയറിയാല്കുറെ കൂടി നല്ല കാഴ്ച ലഭിക്കും എന്ന് കരുതി ഞങ്ങള്കയറാന്തീരുമാനിച്ചു...കൂടത്തില്പകുതി പേര്അവിടെ വിശ്രമിക്കാനും തീരുമാനിച്ചു...കാരണം ഇനി കുത്തനെ ഉള്ള കയറ്റം ആണ് കയറണ്ഢത്...
ഞാന്ഇതിനു മുന്പ് അഞ്ചു പ്രാവശ്യം വന്നതാ എന്ന പല്ലവിയോടെ ജോസഫ്അച്ചന്കയറാന്ആരംഭിച്ചു...പിറകെ ജിന്സന്,പ്രവീണ്,മീനാക്ഷി,സിജോ..ജോര്ജ് സാറിന്റെ മകന്..അവര്കയറുന്ന വഴിയെകാളും എളുപ്പത്തില്കയറാന്വല്ല വഴിയും ഉണ്ഢോ എന്ന് ഞാന്ഒന്ന് പരിശോധിച്ചു...യെസ്...ദാ ...ഇവിടെ ഉണ്ഢ്...അവര്പുല്ലിനിടയിലൂടെ ആണ് കയറുന്നത്...പക്ഷെ ഇത് പാറക്കു മുകളിലൂടെ കയറണം...കയ്യും കാലും അള്ളിപ്പിടിച്ചു ഒരു അഭ്യാസിയെ പോലെ ഞാന്ആ പാറക്കു മുകളിലൂടെ മലക്ക് മുകളിലേക്ക് കയറാന്തുടങ്ങി...അത് കണ്ഢു കൂടെ ഉള്ളവര്വേണ്ഢ വേണ്ഢ എന്ന് പറയുന്നുണ്ഢായിരുന്നു...പണ്ഢ് എന്സി സി യില്ഉള്ളപ്പോഴേ സാഹസികത എനിക്കിഷ്ട്ടമായിരുന്നു..ഇതേ പോലെ അഗസ്ത്യ കൂടം ഉള്പ്പെടെ കുറെ ട്രെക്കിംഗ് ക്യാമ്പുകളില് പങ്കെടുത്തിട്ടുമുണ്ഢ്...ആ പരിചയം എനിക്ക് തുണ ആയി എന്ന് വേണം പറയാന്...എങ്കിലും പിന്നിലേക്ക്നോക്കാന്ഞാന്ഭയന്നു...തൊട്ടു മുന്പിലുള്ള കാഴ്ച മാത്രം നോക്കിയാണ് ഞാന്കയറിയത്...കാരണം പിന്നില്താഴോട്ട് വലിയ കൊക്ക ആണെന്ന് എനിക്കറിയാമായിരുന്നു...അവര്ക്ക് മുന്പേ മലക്ക് മുകളില്എത്തിയ ഞാന്തിരിഞ്ഞു നോക്കി...എന്റമ്മേ ..എങ്ങാനും എന്റെ പിടി വിട്ടു പോയിരുന്നെങ്കില്പിന്നെ അനിക്സ്പ്രയുടെ പരസ്യം ആയേനെ ഞാന്..."പോടീ പോലും ഇല്ല കണ്ഢു പിടിക്കാന്.".
ഇനിയും അല്പം കൂടി കയറാന്ഉണ്ഢ്...പാറകള്ക്കും വള്ളി ചെടികള്ക്കും ഇടയിലൂടെ ഞാന്മുകളിലേക്ക് നടന്നു... മുകളിലായി രണ്ഢു പേര്നില്ക്കുന്നു...അവര്ഇവിടത്തുകാര് ആണെന്ന് തോന്നുന്നു... ഒരു വള്ളിയില്പിടിച്ചു മുന്പോട്ടു ചാടിയ എന്നോട് അവര്, ഇടത്തേക്ക് ചേര്ന്ന് നടക്കു എന്ന് പറഞ്ഞു..കാരണം എന്താ എന്ന ചോദ്യഭാവത്തില്ഉള്ള എന്റെ നോട്ടത്തിനു മറുപടിയായി ഒരാള്വലതു വശത്തേക്ക് ചൂണ്ഢി കാണിച്ചു...ഓ മൈ ഗോഡ്...ഞാന്ഞെട്ടി പോയി...ആ പാറയുടെ വിള്ളലില്കൂടി താഴ്വശം കാണാം...അതെ തമിഴ്നാട്...അതിനിടയിലൂടെ താഴെക്കങ്ങാനും വീണാല്ഏകദേശം 3500 അടി താഴെ തമിഴ്നാട്ടിലെ ഏതെങ്കിലും കൃഷി ഭൂമിക്കു വളം ആയേനെ...ഞാന്പുറകെ വന്ന മീനാക്ഷിയും പ്രവീണിനെയും ആ കാഴ്ച കാണിച്ചു...മീനാക്ഷി ഞെട്ടി പുറകിലേക്ക് മാറി...എല്ലാവരും വലതു വശം ചേര്ന്ന് വീണ്ഢും മുകളിലേക്ക് കയറി...

അതെ ഞങ്ങള്ഇപ്പോള്സമുദ്ര നിരപ്പില്നിന്നും 3500 അടി മുകളില്ആണ്...ഞങ്ങള്ക്ക് മുന്പില്കാണുന്നത് തമിഴ്നാട്...കമ്പം, തേനി ,ഉത്തമപാളയം ,മധുര,ബോഡി നായ്ക്കന്നൂര്, വൈഗ തുടങ്ങിയ സ്ഥലങ്ങളും പിന്നെ അവിടുത്തെ കൃഷി സ്ഥലങ്ങളും .... ആ കാഴ്ച നിങ്ങളിലെത്തിക്കാന് എന്റെ വാക്കുകള്ക്കു പരിമിതി ഉണ്ഢ്...

ദൂരെ പചിമഘട്ടത്തിന്റെ കിഴക്ക് ഭാഗം ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നി... തമിഴ് നാട്ടിലെ പ്രധാനപ്പെട്ട ഏഴോളം പട്ടണങ്ങളുടെ മുകളില്കൂടി പക്ഷിയായ് പോലെ പറക്കുന്ന പോലെ ഒരു തോന്നല്...തമിഴ്നാടിന്റെ വരള്ച്ചയും ബ്രൌണ്നിറമായി കിടക്കുന്ന നിലങ്ങളും നേരെ ഉള്ള റോഡുകളും കുറെ വീടുകളും എല്ലാം വെത്യസ്തമായ ഒരു കാഴ്ച തന്നെ ആയിരുന്നു...ഇതിനിടക്ക്ഞാന്ഒന്ന് തിരിഞ്ഞു നോക്കി...ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു ...അതെ തീര്ച്ചയായും ദൈവത്തിന്റെ സ്വന്തം നാട് തന്നെ...എങ്ങും പച്ചപ്പ്മാത്രം... വരള്ച്ച തമിഴ്നാട്ടില്മാത്രം...നമ്മള്എന്ത് ഭാഗ്യം ചെയ്തവര്എന്ന് ഓര്ത്തു പോയി...ഈ മനോഹര കേരളത്തില്ജന്മം തന്നതിന് നന്ദി പറഞ്ഞു പോയ്

ജോസഫ്അച്ഛന്റെ വാക്കുകള്ചിന്തയില്നിന്നും ഉണര്ത്തി...' ഇവിടെ പുനര്ജനി പോലെ ...ഗുഹ പോലെ..... ഒരു പാറ ഉണ്ഢ്...അതിനിടയില്കൂടി കയറിയാല്പുണ്യം കിട്ടുമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം.." ഓഹോ എന്നാല്ആ പുണ്യം കളയണ്ഢ എന്ന ചിന്തയില്ഞാന്ആദ്യം തന്നെ അങ്ങോട്ട്നടന്നു...രണ്ഢു ഭീമാകാരമായ പാറകള്ക്കിടയിലൂടെ മുന്പോട്ടു ചെല്ലുമ്പോള്വഴി മുടക്കി ഒരു പാറ...അതിന്റെ മുകളിലൂടെ കയറണം...ഞാന്ഒരു തരത്തില്വലിഞ്ഞു കയറി...പുറകെ മീനാക്ഷി കയറാന്ശ്രമിച്ചിട്ട് നടന്നില്ല... പിന്നെ ഞാന്കൈ നീട്ടി കൊടുത്തു...അങ്ങനെ ഓരോരുത്തരായി മുകളിലേക്ക്.ജോസഫ്അച്ചനു കയറാന്പറ്റിയില്ല..."എന്ത് പറ്റി അച്ചോ മുന്പ് അഞ്ചു പ്രാവശ്യം വന്നതല്ലേ "എന്ന ചോദ്യത്തിന് "അന്ന് എനിക്കിത്രേം വണ്ണം ഇല്ലാരുന്നെട" എന്ന് ചിരിച്ചു കൊണ്ഢ് അച്ചന്മറുപടി പറഞ്ഞു...അവിടെ മുകളില്കണ്ഢ ആ പറക്കുമുണ്ഢ് ഒരു ഐതീഹ്യം .വനവാസകാലത്ത് പാണ്ഡവ?മാ? ഇവിടെ വന്നപ്പോ?, ദ്രൗപതിക്ക് മുറുക്കാ? ഇടിച്ചു കൊടുക്കാ? ഭീമസേന? ഉപയോഗിച്ചതാണ് ആ കല്ല് എന്നാണത് ...കല്ലുംമേല്കല്ല്എന്നാണ് അതിനു പറയുന്നത്...അതിന്റെ മുകളില്കയറിയാല്നമ്മള്ഈ ലോകത്തിനു മുകളില്നില്ക്കുന്നത് പോലെ തോന്നും ...കാരണം പിന്നെ പുറകിലോ മുന്നിലോ വശങ്ങളിലോ നമുക്ക് മുകളില്ഒന്നും കാണാന്സാധിക്കില്ല...അതിന്റെ മുകളില്കയറാന്ഉള്ള ആവേശത്തില്ആയിരുന്നു ഞാന്...ജിന്സനും ഞാനും പ്രവീണും മീനാക്ഷിയും അതിന്റെ ഇടയിലേക്ക് കയറുകയും ചെയ്തു...പക്ഷെ മണിക്കൂറില്ശരാശരി 35 കിലോ മീറ്റര്വേഗതയില്കാറ്റ് വീശുന്ന സ്ഥലാമാണ്...ചിലപ്പോള്അത് നൂറു കിലോമീറ്റര്വരെ ആകാം...അത് എപ്പോള്ആകും എന്ന് പ്രവചിക്കാന്പറ്റില്ല...ചിലപ്പോള്നമ്മള്കേറുമ്പോള്എങ്ങാനും വീശിയാല്..പിടിച്ചു നില്ക്കാന്അവിടെ ഒന്നുമില്ല...പാറക്കു വ്യാസവും കുറവാണ്...പക്ഷെ എന്തിനോ ഒരു ഇരുമ്പു പൈപ് അവിടെ നാട്ടിയിരിക്കുന്നത് കണ്ഢു...പോട്ടെ അപകടം ഒന്നും വരുത്തി വെക്കണ്ഢ....ആ ചിന്തയോടെ ഞങ്ങള്മനസിലെ നിരാശ ബാകി വെച്ച് താഴേക്ക്മറു വശത്ത് കൂടി ഇറങ്ങാന്തുടങി...താഴെ ഇരിക്കുന്നവര്ഞങ്ങളെ നോക്കി കൈ ഉയര്ത്തി കാണിച്ചു...ഞങ്ങള്ആവേശം കൊണ്ഢ് ഉറക്കെ കൂവി...ആ പാറയെ ഒന്ന് വലം വെച്ച് ഞങ്ങള്കയറി വന്ന വഴിയില്തന്നെ എത്തി...മനോ ധൈര്യവും പിന്നെ പാറകള്ക്കിടയില്ഓടിക്കളിച്ച പരിചയവും വെച്ച് ഞാന്, ആ മല ഓടിയും ചാടിയും ഇറങ്ങി...നിമിഷങ്ങള്കൊണ്ഢ് ഞാന്താഴെ എത്തി. ബാകി ഉള്ളവര്പതിയെ പിടിച്ചു പിടിച്ചു ഇറങ്ങി വരുന്നത് കാണാമായിരുന്നു..
എന്റെ ആ പ്രകടനം കണ്ഢു ജോര്ജ് സര്എനിക്ക് കൈ തന്നു..." സമ്മതിച്ചിരിക്കുന്നു സുമേഷേ "എന്ന് അദ്ദേഹം പറഞ്ഞപ്പോള്ഒരു അവാര്ഡ്കിട്ടിയ സന്തോഷം തോന്നി..."ഇതിനിടയില്ജോസഫ്അച്ചന്പാടുപെട്ടു ഇറങ്ങുന്നതിനിടയില്സിജോ, "അച്ചോ എന്നെ കൂടി" എന്ന് പറഞ്ഞപ്പോള്" ഒന്ന് പോടാ ഊവ്വേ... ഞാന്തന്നെ എങ്ങനാ ഇറങ്ങുന്നത് എന്ന് എനിക്കറിയാം" എന്ന മറുപടി ചിരി ഉണര്ത്തി... ഞാന്താഴെ എത്തി ഏകദേശം 10 മിനിറ്റ് കഴിഞ്ഞാണ് ബാകി ഉള്ളവര്താഴെ എത്തിയത്..ആ സമയം കൊണ്ഢ് ഞാന്നന്നായി വിശ്രമിച്ചു...അവര്താഴെ എത്തിയപ്പോള്എവിടെ നിന്ന് എന്നറിയില്ല ഒരു കൂട്ടം കുരങ്ങന്മാര്ഓടിയെത്തി...ഞങ്ങളുടെ കയ്യിലുള്ള ഭക്ഷണ സാധനങ്ങള്കണ്ഢിട്ടാകണം.. അവ കുറേശെ കൊടുക്കാന്തുടങ്ങിയത് അബദ്ധമായി പോയി...കാരണം അവ മുഴുവന്തീരുന്നത് വരെ അവറ്റകള്ഞങ്ങളുടെ പുറകെ കൂടി..
പിന്നെ പതിയെ ഞങ്ങള് ആ മല ഇറങ്ങി തുടങ്ങി....പോയ വഴികളിലൂടെ തന്നെ തിരിച്ചു ഞങ്ങള്താഴെ എത്തി...ഇനി കയറാനുള്ളത്മുന്പിലുള്ള മലയാണ്...കുറവന്കുറത്തി പ്രതിമകള്സ്ഥിതി ചെയ്യുന്ന മല... വണ്ഢിയില്വേണമെങ്കില്കയറാം...ജീപ്പുകള്ഒക്കെ പോകുന്നുണ്ഢ്...പക്ഷെ ട്രാവേലെര്പോകില്ല എന്ന് െ്രെഡവര്പറഞ്ഞു...അല്ലെങ്കിലം നടന്നു കയറാന്ആയിരുന്നു ഞങ്ങളുടെ തീരുമാനം.. അല്പം വിശ്രമിച്ചു ഞങ്ങള്ആ മല കയറി തുടങ്ങി...കുറച്ചു നേരത്തെ നടത്തം ഞങ്ങളെ ആ മലയുടെ നെറുകയില്എത്തിച്ചു... ഭീമാകാരമായ കുറവന്കുറത്തി പ്രതിമ..ഇരിക്കുന്ന രീതിയില്ആണ് ആ പ്രതിമ..സിമെന്റും കല്ലും ഉപയോഗിച്ച് നിര്മിച്ചിരിക്കുന്നു...കുറവന്റെ കയ്യില്പോര് കോഴി...കൂടെ ഇവരുടെ മകനെയും കാണാം...2005 ലാണ് ഈ ശില്പത്തിന്റെ നിര്മാണം പൂരത്തി ആയതു...ജിനന്ആണ് ഈ സുന്ദര ശില്പം നമുക്കായി സമ്മാനിച്ചത്...ഇതിന്റെ പിന്നിലായി ശില്പിയുടെ പേരും സ്ഥലവും വര്ഷവും രേഖപ്പെടുത്തിയ ഫലകം ഉണ്ഢ്..." മുകളില്കയറുന്നത് ശിക്ഷാര്ഹം" എന്ന ഫലകം വശത്തും പതിച്ചിരിക്കുന്നു...
ഞങ്ങളുടെ ക്യാമറയുടെ ബാറ്റെരി അവിടെ എത്തിയപ്പോള്തീര്ന്നു...ഈ പടം എടുത്തില്ലെങ്കില്നഷ്ട്ടമാണ്...പ്രവീണ്അവിടെ ഉള്ള കടയിലെ കടക്കാരനെ സോപ്പ് ഇട്ടു അദ്ധേഹത്തിന്റെ ടോര്ച്ചിലെ ബാറ്റെരി വാങ്ങി..." മോനെ തിരിച്ചു തരണേ...ടോര്ച്ചിന്റെ ബാറ്റെരിയ ":എന്ന് ആ കടക്കാരന്ചിരിച്ചു കൊണ്ഢ് പറഞ്ഞു...ഏതായാലും ആ ബാറ്റെരി ഉപഗോഗിച്ചു ഞങ്ങള്ഇഷ്ടം പോലെ ഫോട്ടോ എടുത്തു... പിന്നെ അതിന്റെ മുകളിലുള്ള വള്ളിക്കുടിലും കണ്ഢു ഞങ്ങള്ബാറ്റെരി വാങ്ങിയ കടയില്തിരിച്ചെത്തി...ഉപ്പിലിട്ട നെല്ലിക്ക വാങ്ങി എല്ലാവരും കഴിച്ചു...പിന്നെ പതിയെ മല ഇറങ്ങി...വാഹനത്തില്എത്തിയപ്പോള്എല്ലാവരും ക്ഷീണിച്ചിരുന്നു...താഴ്വാരത്തുള്ള കടയില്നിന്നും ചായയും കൂള്ഡ്രിങ്ക്സും ആവശ്യമുള്ളവര്വാങ്ങി കഴിച്ചു എല്ലാവരും വണ്ഢിയില്കയറി.... മടക്കയാത്രക്കായി....ജീവിതത്തില്ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസത്തിന്റെ അന്ത്യം ആകാറായി...സത്യത്തില്തിരിച്ചു പോകാന്തോന്നുന്നേ ഇല്ല...എന്ത് രസമായിരുന്നു കഴിഞ്ഞു പോയ കുറെ മണിക്കൂറുകള്....ഈ ടീമിനൊപ്പം ഇതേ പോലെ ഒരു യാത്ര എന്നെങ്കിലും ഇനി ഉണ്ഢാകുമോ...അറിയില്ല...എന്നാലും ഞാന്ഒന്ന് പണ്ഢേ തീരുമാനിച്ചിട്ടുണ്ഢ്...എല്ലാ മാസവും ഒരു യാത്ര ...എങ്ങോട്ടെങ്കിലും...അതെന്റെ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞിരിക്കുന്നു...ആ യാത്രകള്ആണ് എന്നെ റീ -ചാര്ജ് ചെയ്യുന്നത്... എന്തായാലും നമ്മുടെ ഈ കേരളത്തില്തന്നെ അധികം കാശ് മുടക്കില്ലാതെ കാണാവുന്ന സ്ഥലങ്ങള്നിങ്ങള്ഒരിക്കലും മിസ്സ്ചെയ്യരുത്...അപ്പൊ പോവല്ലേ..സുമേഷ് നേരുന്നു .....ശുഭ യാത്ര
- dated 01 Mar 2012


Comments:
Keywords: India - Arts-Literature - orormayilepookkalam India - Arts-Literature - orormayilepookkalam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us