Today: 04 Aug 2020 GMT   Tell Your Friend
Advertisements
ശ്രേയക്കുട്ടി ഈശോയെ വിളിച്ചുപാടി ; കുഞ്ഞുസ്വരത്തിന് ആരാധകലക്ഷങ്ങള്‍
Photo #1 - India - Arts-Literature - sreyakutty_melemathe_easoye
കൊല്ലം: 'പട്ടിണിപ്പാവങ്ങള്‍ക്ക്' ജീവന്റെ അപ്പമാകാന്‍ മേലേമാനത്തെ ഈശോയെ വിളിക്കുന്ന നാലാംക്ളാസുകാരി ശ്രേയക്കുട്ടിയുടെ പാട്ട് സൂപ്പര്‍ഹിറ്റ്. യൂട്യൂബടക്കം നവമാധ്യമങ്ങള്‍വഴിമാത്രം 60 ലക്ഷത്തിലേറെപ്പേര്‍ കേട്ട എം.ജയചന്ദ്രന്റെ ഈണത്തിലുള്ള വേറിട്ട ക്രിസ്തീയഗാനം, സിബി മലയിലിന്റെ പുതിയ സിനിമയിലുമെത്തുകയാണ്.

നാല് സിനിമകളില്‍ പാടിക്കഴിഞ്ഞ കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രേയ ജയദീപ് എന്ന ശ്രേയക്കുട്ടി 'മേലേമാനത്തെ ഈശോയേ' എന്ന പാട്ടിലൂടെ ഗാനലോകത്ത് തരംഗമാകുകയാണിപ്പോള്‍. ഉയിര്‍ത്തെഴുന്നേല്‍പ്പിനുശേഷം മേഘങ്ങള്‍ക്കിടയിലേക്ക് മറയുന്ന യേശുവിനെ ഭൂമിയിലേക്ക് വിളിക്കുന്ന കുഞ്ഞിന്റെ ഭാവത്തെ അതിതീവ്രമായാണ് ശ്രേയ പാടി അവതരിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ ദുഃഖവെള്ളി, ഈസ്ററര്‍ ചടങ്ങുകള്‍ക്ക് ഒട്ടുമിക്ക പള്ളികളിലും കൂടുതല്‍ കേട്ടത് ഈ നാലാംക്ളാസുകാരിയുടെ പാട്ടായിരുന്നു. കെ.എസ്.ചിത്ര, സുജാത തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പാടിയ ഈ കൊച്ചുഗായികയെ, ഇരുഗായികമാരും വാരിപ്പുണര്‍ന്ന് അഭിനന്ദിക്കുന്നതും യൂട്യൂബില്‍ കാണാം. തൊടുപുഴ കലൂര്‍ വിന്‍സന്റ് ആശ്രമത്തിലെ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി. യുടേതാണ് രചന.
എം.ജയചന്ദ്രന്‍ ആദ്യമായി സംഗീതമൊരുക്കിയ ക്രിസ്തീയഗാനം, ജിനോ കുന്നുംപുറത്ത് നിര്‍മിച്ച നൂറാമത് ആല്‍ബമായ 'ഗോഡി'ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്ര, സുജാത, ശ്രേയാഘോഷാല്‍ എന്നിവരാണ് ശ്രേയക്കൊപ്പമുള്ള മറ്റ് ഗായികമാര്‍.

റിയാലിറ്റി ഷോയിലെ പരിചയമാണ് തന്റെ ഈണത്തിന് വഴങ്ങുന്ന ശബ്ദമാക്കി ശ്രേയയുടെ സ്വരത്തെ ജയചന്ദ്രന്‍ മാറ്റിയത്. കുട്ടികള്‍ക്കായി യേശുവിനെ വാഴ്ത്തി, കുഞ്ഞിന്റെ ശബ്ദത്തിലൊരു പാട്ടുവേണമെന്നായപ്പോള്‍ ജയചന്ദ്രനും ജിനോയും ശ്രേയയെ വിളിക്കുകയായിരുന്നു. 'ഗോഡ്' ഓഡിയോ ആല്‍ബമാണെങ്കിലും ശ്രേയയുടെ പാട്ട് പ്രത്യേകം ഷൂട്ട് ചെയ്തത് പുറത്തുവന്നതോടെ നവമാധ്യമങ്ങളിലെല്ലാം ശ്രേയ നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. ഫേസ്ബുക്കില്‍ മാത്രം ഈ പാട്ട് കേട്ടത് 26 ലക്ഷം പേര്‍.

കണ്‍സ്ട്രക്ഷന്‍ രംഗത്തുള്ള കോഴിക്കോട് അശോകപുരം ജിത്സില്‍ എന്‍.ആര്‍.ജയദീപിന്റെയും പ്രസീതയുടെയും മൂത്തമകളാണ് ശ്രേയക്കുട്ടി എന്നറിയപ്പെടുന്ന ശ്രേയ.

'ക്രാന്തി' എന്ന സിനിമയില്‍ ഗോപിസുന്ദറിന്റെ ഈണത്തിലുള്ള 'ആത്മാവിലേതോ', വീപ്പിങ് ബോയിയിലെ അനില്‍ പനച്ചൂരാന്റെ വരികളായ 'ചെമചെമചെമന്നൊരു', ആനന്ദ് മധുസൂദനന്റെ താരാട്ടുപാട്ട്, നാദിര്‍ഷ ഈണമിട്ട അന്തോണിയിലെ 'എന്നോ ഞാനെന്റെ' എന്നിവയാണ് ശ്രേയയുടെ സിനിമാപ്പാട്ടുകള്‍. എം.ജയചന്ദ്രന്റെ ഒരു ചിത്രത്തിലും ശ്രേയ ഏതാനും വരികള്‍ പാടി.

ജയചന്ദ്രന്‍ സംഗീതമൊരുക്കുന്ന സിബി മലയിലിന്റെ 'സൈഗാള്‍ പാടുകയാണ്' എന്ന സിനിമയിലാണ് 'മേലേമാനത്തെ ഈശോയെ' ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതടക്കം മുപ്പതോളം പാട്ടുകളാണ് ശ്രേയയുടെ അക്കൗണ്ടിലുള്ളത്. ഒരു തൈനടാം എന്ന സുഗതകുമാരിയുടെ വരികള്‍ ജി.വേണുഗോപാലിനൊപ്പം ശ്രേയ പാടിയിരുന്നു. വേണുവിന്റേതായിരുന്നു സംഗീതവും. കോഴിക്കോട് സതീഷ്ബാബു, താമരക്കാട് കൃഷ്ണന്‍നമ്പൂതിരി എന്നിവരുടെ കീഴിലുള്ള സംഗീതപഠനത്തിനും സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണി കാഞ്ഞിരത്തിങ്കലിന്റെ പ്രോത്സാഹനത്തിനും ശ്രേയ പ്രത്യേകം നന്ദി പറയുന്നു. ശ്രേയയ്ക്ക് ഒരു അനുജനുണ്ട്, ആറ് വയസ്സുകാരന്‍ സൗരവ്.

പാട്ടിന്റെ വിഡിയോ:


- dated 13 Apr 2015


Comments:
Keywords: India - Arts-Literature - sreyakutty_melemathe_easoye India - Arts-Literature - sreyakutty_melemathe_easoye,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us