Today: 24 May 2018 GMT   Tell Your Friend
Advertisements
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
Photo #1 - India - Associations - infarm_reaction_against_rubber_board_23november2017
കോട്ടയം: രാജ്യാന്തര വിലയിടിവിന്റെ തുടര്‍ച്ചയായി ആഭ്യന്തരവിപണിയിലും പ്രതിസന്ധി വരുംനാളുകളില്‍ അതിരൂക്ഷമാകുമെന്നും റബര്‍ബോര്‍ഡ് നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.

റബറിന്റെ രാജ്യാന്തര വിലയിടിവ് അനിയന്ത്രിത ഇറക്കുമതിക്ക് അവസരമൊരുക്കും ഇത് ആഭ്യന്തരവിപണിയില്‍ ഇടിവ് സൃഷ്ടിക്കുക സ്വാഭാവികമാണ്. എന്നാല്‍ വര്‍ഷത്തിലെ ഏറ്റവും ഉല്പാദനമാസമായ ഡിസംബറില്‍ ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതം ഇരട്ടിയായിരിക്കും. റബര്‍മേഖല വന്‍പ്രതിസന്ധിയിലായിട്ടും കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നത് 12 ലക്ഷം കര്‍ഷകരോടുള്ള ക്രൂരസമീപനമാണ്. കഴിഞ്ഞ നാളുകളിലെ പൊതുതെരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവച്ച് റബറിന് 150 രൂപ വിലയുണ്ടായിരുന്നപ്പോള്‍ റബര്‍ബോര്‍ഡ് പിക്കറ്റുചെയ്തവും, സമരപ്രക്ഷോഭങ്ങള്‍ നടത്തിയവരും, സംസ്ഥാനത്തുടനീളം കര്‍ഷകരുടെ രക്ഷകരായി രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടികളും ആഭ്യന്തര റബര്‍വില 100 ലേയ്ക്ക് താഴ്ന്നിരിക്കുമ്പോള്‍ ഒളിച്ചോടിയിരിക്കുന്നു. രാഷ്ട്രീയനേതൃത്വങ്ങളുടെ കര്‍ഷകസ്നേഹത്തിന്റെ കാപഠ്യവും കര്‍ഷകര്‍ ഇനിയെങ്കിലും തിരിച്ചറിയണം.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തേജക പദ്ധതിയും കഴിഞ്ഞ 5 മാസക്കാലമായി മുടങ്ങിയിരിക്കുന്നു. സര്‍ക്കാരും കര്‍ഷകരും പങ്കുചേര്‍ന്ന് അമൂല്‍, കൊച്ചി എയര്‍പോര്‍ട്ട് കമ്പനി എന്നിവ മാതൃകയായി റബറധിഷ്ഠിത വ്യവസായ സംരംഭങ്ങളെക്കുറിച്ച് പഠിക്കുവാനും തുടര്‍നടപടികള്‍ക്കുമായി ചീഫ് സെക്രട്ടറിയുള്‍പ്പെടുന്ന സമതിക്ക് രൂപംനല്‍കിയെങ്കിലും തുടര്‍നടപടികള്‍ വൈകുന്നത് പദ്ധതി പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നു. റബര്‍ബോര്‍ഡ് ചെയര്‍മാന്റെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും അധികച്ചുമതല ചെനൈ്നയിലെ എം.ഇ.പി.സെഡ്. പ്രത്യേക സാമ്പത്തിക മേഖല ഡവലപ്പ്മെന്റ് കമ്മീഷണര്‍ ഡോ.എം.കെ.ഷണ്മുഖ സുന്ദരത്തിന് നല്‍കി. ബോര്‍ഡിന്റെ മുഴുവന്‍ സമയനേതൃത്വം ഇല്ലാതാക്കി പ്രതിസന്ധിഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ച് ഭാവിയില്‍ റബര്‍ബോര്‍ഡ് തന്നെ ഇല്ലാതാക്കുവാനുമുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നീക്കവും തള്ളിക്കളയാനാവില്ല.

ഫിലിപൈ്പന്‍സില്‍ നടന്ന 31~ാം ആസിയാന്‍ ഉച്ചകോടിയുടെയും 15~ാം ഇന്ത്യ~ആസിയാന്‍ ഉച്ചകോടിയുടെയും പശ്ചാത്തലത്തില്‍ പ്രമുഖ റബര്‍ ഉല്പാദന ആസിയാന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ റബര്‍വ്യവസായികള്‍ തുടര്‍ന്നും വന്‍ നിക്ഷേപമിറക്കും. ഇതിനോടകം ഈ രാജ്യങ്ങളിലെ റബര്‍ ഉല്പാദനത്തില്‍ ഇന്ത്യന്‍ വ്യവസായികളുടെ പങ്കാളിത്തം സജീവമാണ്. ഇക്കാരണത്താല്‍ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി സ്വാഭാവികമായി കുറയുകയും നികുതിരഹിത ഉല്പന്ന ഇറക്കുമതി വ്യവസായികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുകയും ചെയ്യുമ്പോള്‍ വീണ്ടും ആഭ്യന്തരവിപണിയില്‍ വിലയിടിവിന് സാധ്യതയേറുന്നു. രാഷ്ട്രീയ നേതൃത്വങ്ങളുടെ അടിമകളായും പ്രാദേശിക കര്‍ഷകസംഘടനകളായും കര്‍ഷകര്‍ വിഘടിച്ചുനില്‍ക്കാതെ ഒറ്റക്കെട്ടായി അടിയന്തരമായി സംഘടിക്കുന്നില്ലെങ്കില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
- dated 24 Nov 2017


Comments:
Keywords: India - Associations - infarm_reaction_against_rubber_board_23november2017 India - Associations - infarm_reaction_against_rubber_board_23november2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us