Today: 18 Jul 2018 GMT   Tell Your Friend
Advertisements
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
Photo #1 - India - Associations - rubber_issues_2018_march_05
കോട്ടയം: റബറിന് അടിസ്ഥാന ഇറക്കുമതി വിലയോടൊപ്പം ആഭ്യന്തരവിപണിയില്‍ തറവിലയും പ്രഖ്യാപിച്ച് നടപ്പിലാക്കി റബര്‍വിപണനം നിയമപരമായി ഉറപ്പാക്കുന്നില്ലെങ്കില്‍ കര്‍ഷകന് നിലനില്‍പ്പില്ലന്നും വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബറിന്റെ ആഭ്യന്തരവിപണി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കര്‍ഷകദ്രോഹമാണന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റന്‍ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം മൂലം റബറിന്റെ ആഭ്യന്തരഉല്പാദനം നിലച്ചിരിക്കുന്ന ഈ സമയത്തുപോലും വിപണിവില ഉയരാത്തതിന്റെ പിന്നില്‍ ദുരൂഹതയുണ്ട്. രാജ്യാന്തരവിലയും ഇറക്കുമതിച്ചുങ്കവും പറഞ്ഞ് കര്‍ഷകരെ വിഢിവേഷം കെട്ടിക്കുന്ന സ്ഥിരം തന്ത്രം വിലപ്പോവില്ല. വന്‍കിടവ്യാപാരികള്‍ നിശ്ചയിക്കുന്ന വിലയ്ക്കുമാത്രമേ എക്കാലവും കര്‍ഷകര്‍ക്ക് റബര്‍ വില്‍ക്കാനാകുന്നുള്ളൂ. റബര്‍ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയ്ക്ക് ഒരിക്കലും വിപണിയില്‍ കച്ചവടം നടക്കാറില്ല. വിപണിവില ഇടിച്ച് കര്‍ഷകരില്‍നിന്ന് വാങ്ങിവെച്ചിരിക്കുന്ന വന്‍ റബര്‍സ്റേറാക്ക് വന്‍കിടവ്യാപാരികളുടെ കൈകളിലിപ്പോഴുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുമ്പോള്‍ വന്‍കിടവ്യാപാരികളുടെ വന്‍സ്റേറാക്ക് വിറ്റഴിയുകയല്ലാതെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവില്ല. സര്‍ക്കാര്‍നടപടികൊണ്ട് കര്‍ഷകര്‍ക്ക് ഗുണം ചെയ്യണമെങ്കില്‍ അടിസ്ഥാന ഇറക്കുമതിയോടൊപ്പം റബര്‍ ആക്ടിലെ പതിമൂന്നാം വകുപ്പുപ്രകാരം ആഭ്യന്തരവിപണിയില്‍ ഉല്പാദനച്ചെലവ് കണക്കാക്കി തറവിലയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഈ തറവിലയ്ക്ക് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങുന്നത് നിയമം മൂലം ഉറപ്പാക്കണം .അല്ലെങ്കില്‍ അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുന്നതിലൂടെ ഗുണം ലഭിക്കുന്നത് വന്‍ സ്റേറാക്ക് കൈവശമുള്ള വന്‍കിട വ്യാപാരികള്‍ക്കു മാത്രമാകും.

2015 ഡിസംബര്‍ 18ന് ആഭ്യന്തര റബര്‍വിപണിയുടെ തകര്‍ച്ചയില്‍ കര്‍ഷകരെ സഹായിക്കാന്‍ ഓരോദിവസത്തെയും രാജ്യാന്തരവിലയ്ക്ക് തുല്യതയില്‍ ആഭ്യന്തരവില കണക്കാക്കി തുകനിശ്ചയിച്ചതും, വാറ്റ് എടുത്തുകളഞ്ഞ് ഇതരസഹായങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നേട്ടമുണ്ടാക്കിയത് വന്‍കിട വ്യാപാരികള്‍ മാത്രമാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടെ മറവില്‍ വന്‍സ്റേറാക്ക് ഇക്കൂട്ടര്‍ വിറ്റഴിച്ചു. ഇതിനെത്തുടര്‍ന്ന് വിപണിവില കുത്തനെ ഇടിഞ്ഞ് കൂടുതല്‍ പ്രതിസന്ധിയിലായ അനുഭവം കര്‍ഷകര്‍ക്കുണ്ട്.

വ്യവസായികള്‍ക്ക് ആഭ്യന്തരവിപണിയില്‍നിന്ന് അസംസ്കൃതറബര്‍ ലഭിക്കാതെവരുമ്പോള്‍ ഇറക്കുമതി ശക്തമാകും. ഇപ്പോള്‍തന്നെ ഉത്തരേന്ത്യന്‍ വ്യവസായികള്‍ കേരളംവിട്ട് ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള നികുതിരഹിത ഇറക്കുമതി സജീവമാണ്. കൂടാതെ ഇറക്കുമതിച്ചുങ്കം എടുത്തുകളയണമെന്ന വ്യവസായികളുടെ ആവശ്യവും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. അടിസ്ഥാന ഇറക്കുമതിവിലയും തറവിലയും അട്ടിമറിക്കുവാനുള്ള വ്യവസായികളുടെ ശ്രമം സജീവമായിരിക്കുമ്പോള്‍ ചെറുകിടവ്യാപാരികളും കര്‍ഷകരോടൊപ്പം കൈകോര്‍ക്കേണ്ടതാണ്. 2019 ഡിസംബര്‍ 31ന് ആസിയാന്‍ കരാറിന്റെ നടത്തിപ്പ് കാലാവധി കഴിയുമ്പോള്‍ ചുങ്കരഹിത ഇറക്കുമതിക്കും കളമൊരുങ്ങും. മുമ്പ് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിധി സമ്പാദിച്ച് 7.5% നികുതിയില്‍ വ്യവസായികള്‍ റബര്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. അഡ്വാന്‍സ് ലൈസന്‍സിംഗ് സ്കീമിലൂടെ നികുതിയില്ലാതെ അസംസ്കൃത റബര്‍ ഇറക്കുമതി ചെയ്ത് ഉല്പന്നമാക്കി കയറ്റുമതി ചെയ്യുന്ന അനുകൂലസാഹചര്യം ഇപ്പോള്‍തന്നെ വ്യവസായികള്‍ക്കുണ്ട്. ഈയവസരത്തില്‍ വന്‍ റബര്‍സ്റേറാക്ക് കൈവശംവച്ച് വ്യാപാരികള്‍ ആഭ്യന്തരവിപണിയില്‍ കൃത്രിമ റബര്‍ക്ഷാമം സൃഷ്ടിച്ച് ഇറക്കുമതി സജീവമാക്കുവാന്‍ വ്യവസായികള്‍ക്ക് അവസരമൊരുക്കുമ്പോള്‍ റബര്‍വിപണി വീണ്ടും തകരുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമെന്ന് വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.
- dated 05 Mar 2018


Comments:
Keywords: India - Associations - rubber_issues_2018_march_05 India - Associations - rubber_issues_2018_march_05,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us