Today: 28 Sep 2021 GMT   Tell Your Friend
Advertisements
മഹാമാരിക്കാലത്തെ മഹാപാപികള്‍
Photo #1 - India - Samakaalikam - 12520211covid
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ആടിയുലഞ്ഞു നില്‍ക്കുകയാണ് ഇന്ത്യയുടെ ദുര്‍ബലമായ ആരോഗ്യ മേഖല. ഇതിനിടയിലും കൊള്ളലാഭമുണ്ടാക്കാന്‍ പഴുതു തേടുന്നുണ്ട് പലതരം മഹാപാപികള്‍.

വാക്സിന്‍ നിര്‍മാതാക്കള്‍ തന്നെയാണ് ഇതില്‍ ഒരു പ്രധാന വിഭാഗം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനക്ക വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഇന്ത്യ രാജ്യത്ത് വില്‍ക്കുന്നത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ വാക്സിന് ഇവിടെയുള്ളത്. യൂറോപ്പ് മുതല്‍ ദക്ഷിണാഫ്രിക്ക വരെ 150 മുതല്‍ 350 ഇന്ത്യന്‍ രൂപ വരെ മൂല്യമുള്ള വാക്സിന്‍ ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ വിലയിട്ടിരിക്കുന്നത് 600 രൂപയാണ്. ഇതിലും കൂടിയ വിലയില്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത കോവാക്സിന്‍ വില്‍ക്കുന്നു ഭാരത് ബയോടെക് എന്ന കമ്പനി.

ഓക്സിജന്‍ ക്ഷാമം കൃത്യമായി സൃഷ്ടിച്ച് വില കൂട്ടാനുള്ള ശ്രമവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയില്‍ രോഗിയുടെ ബന്ധുക്കള്‍ തന്നെ ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചുകൊടുക്കുന്ന സംവിധാനമാണ് നിലനില്‍ക്കുന്നത്. ഇതിന് സാധാരണയില്‍ കവിഞ്ഞ വിലയും നല്‍കേണ്ടിവരുന്നു. എന്നാല്‍, ആശുപത്രകള്‍ തന്നെ രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്ന ദക്ഷിണേന്ത്യയില്‍ ഇത്തരം ക്ഷാമം താരതമ്യേന കുറവാണ്.

റെംഡെസിവിര്‍ പോലെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതാണ് മധ്യപ്രദേശിലും മറ്റും റിപ്പോര്‍ട്ട് ചെയ്തു വരുന്ന മറ്റൊരു വ്യാപക പ്രതിഭാസം. 1000 രൂപ മുതല്‍ 5400 രൂപ വരെ വിലയുള്ള മരുന്നിന് കരിഞ്ചന്തയില്‍ 43,000 രൂപ വരെ ഈടാക്കുന്നു.

ഇതിനു പുറമേ ബംഗ്ളാദേശില്‍ നിന്ന് മരുന്ന് കടത്തിക്കൊണ്ടു വന്ന് കൊള്ളവിലയ്ക്ക് വില്‍ക്കുന്നവരുണ്ട്. കാലി പാക്കറ്റുകള്‍ മരുന്നെന്ന പേരില്‍ വില്‍ക്കുന്നതായും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യാജ മരുന്നുകള്‍ വില്‍ക്കുന്നതാണ് ഇതിലൊക്കെ അപകടകരമായ മറ്റൊരു പ്രശ്നം. വ്യാജ റെംഡിസിവിര്‍ കഴിച്ച് മൂന്ന് രോഗികള്‍ മധ്യപ്രദേശില്‍ മരിച്ച സംഭവം രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗിക്ക് മരുന്ന് നല്‍കും മുന്‍പ് ഡോക്ടറോ വൈദഗ്ധ്യമുള്ള മറ്റുള്ളവരോ കണ്ടാല്‍ മാത്രമേ മരുന്നിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ കഴിയൂ എന്ന സ്ഥിതിയാണ് ചിലയിടങ്ങളിലെങ്കിലും നിലനില്‍ക്കുന്നത്.
- dated 12 May 2021


Comments:
Keywords: India - Samakaalikam - 12520211covid India - Samakaalikam - 12520211covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us