Today: 28 Sep 2021 GMT   Tell Your Friend
Advertisements
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
Photo #1 - India - Samakaalikam - 29420211covid

കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തില്‍ മറ്റു പല ലോകരാജ്യങ്ങളെയും അപേക്ഷിച്ച് ശക്തമായി പിടിച്ചുനിന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, രണ്ടാം തരംഗത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണവും മരണസംഖ്യയും അനിയന്ത്രിതമായി കുതിച്ചുകയറുകയാണ് രാജ്യത്ത്.

കോവിഡിനെതിരേ ഫലപ്രദമായ വാക്സിന്‍ പ്രചാരത്തിലെത്തുകയും മിക്ക രാജ്യങ്ങളും വാക്സിനേഷനിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിനു മുകളില്‍ തുടരുന്നു. 3.79 ലക്ഷം പേര്‍ക്കാണ് വ്യാഴാഴ്ച മാത്രം പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദകരായിട്ടും ഇന്ത്യയ്ക്ക് വാക്സിനേഷന്‍ ന്യായമായ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന പോരായ്മ. ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കമ്പനിയായ സെറം ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സാന്നിധ്യമുണ്ടായിട്ടും വാക്സിന്‍ വിതരണത്തിനു വേഗം കൂട്ടുന്നതിനുള്ള ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല.

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമത്തെപ്പറ്റി നിരന്തരം പരാതി ബോധിപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഈ നിലയ്ക്ക് ഉയര്‍ന്ന വില നല്‍കി സ്വന്തം നിലയ്ക്ക് ഒരു കോടി വാക്സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തിരിക്കുകയാണ്.

രാജ്യത്തെ 14 ശതമാനം പൗരന്‍മാര്‍ക്കു മാത്രമാണ് ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ സാധിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശ പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് പത്തു ശതമാനത്തില്‍ താഴെ തുടരുമ്പോള്‍ കേരളം 22 ശതമാനം പിന്നിട്ടു കഴിഞ്ഞു. മഹാരാഷ്ട്രയും രാജസ്ഥാനും 20 ശതമാനത്തോടടുക്കുന്നു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശും മധ്യപ്രദേശും പോലുള്ള സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ എന്നതും യാദൃച്ഛികമായി കാണാന്‍ കഴിയുന്നതല്ല.

ഇതിനിടെ വാക്സിന് സ്വന്തം നിലയ്ക്ക് തോന്നിയപടി വില നിശ്ചയിക്കാന്‍ ഉത്പാദകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതും വലിയതോതില്‍ ആശങ്കയ്ക്ക് ഇടയാക്കി. വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നാമമാത്രമായ വിലക്കുറവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മേയ് ഒന്നു മുതല്‍ പതിനെട്ടു വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ എടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ വാക്സിന്‍ ലഭ്യതയോ ഉറപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. വാക്സിനെടുക്കാന്‍ രജിസ്ററര്‍ ചെയ്യുന്നതിനുള്ള കോവിന്‍ ആപ്പ് പലയിടങ്ങളിലും പ്രവര്‍ത്തനക്ഷമവുമല്ല.

ഇതിനിടെ രാജ്യത്ത് എല്ലായിടത്തും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കാതിരുന്നതും മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി. ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച്, ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികം ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കേരളത്തിനു സാധിച്ച സ്ഥാനത്താണ് രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ പ്രാണവായു കിട്ടാതെ ആളുകള്‍ പിടഞ്ഞുമരിക്കുന്നത്. ഇവിടെയും ബിജെപി ഭരിക്കുന്ന ഹരിയാനയും ഉത്തര്‍പ്രദേശുമെല്ലാം ഏറ്റവും മോശം പ്രകടവുമായു തുടരുകയാണ്.
- dated 29 Apr 2021


Comments:
Keywords: India - Samakaalikam - 29420211covid India - Samakaalikam - 29420211covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us