Today: 20 Aug 2017 GMT   Tell Your Friend
Advertisements
നോട്ടിംഗ്ഹാമില്‍ മുട്ടുചിറ സംഗമം സെപ്റ്റംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍
Photo #1 - U.K. - Associations - muttuchira_sangamam_2016
ലണ്ടന്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ മുട്ടുചിറ നിവാസികള്‍ നോട്ടിംഗ്ഹാമില്‍ ഒത്തുചേരുന്നു. സെപ്റ്റംബര്‍ മൂന്നിനു (ശനി) രാവിലെ 10നു നോട്ടിംഗ്ഹാമിലുള്ള ട്രോവല്‍ പാരിഷ് ഹാളിലാണ് ഒന്‍പതാമത് മുട്ടുചിറ സംഗമത്തിനു തുടക്കം കുറിക്കുക.

സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും എന്നും വ്യത്യസ്തത കൈവരിച്ചിരുന്ന മുട്ടുചിറ സംഗമം യുകെയിലെ തന്നെ ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നാണ്. സംഗമത്തിന്റെ രക്ഷാധികാരിയും പുതുക്കരിനടയ്ക്കല്‍ കുടുംബാംഗവും സ്വിറ്റ്സര്‍ലാന്‍ഡിലെ സൂറിച്ച് ഇടവക വികാരിയുമായ ഫാ. വര്‍ഗീസ് ഇടയ്ക്കല്‍, മുട്ടുചിറ ഫെറോന പള്ളി മുന്‍ അസിസ്ററന്റ് വികാരി ഫാ. ബിജു ജോസഫ് കുന്നക്കാട്ട്, ഫാ. ബെന്നി മരങ്ങോലില്‍ തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി സംഗമത്തിനു തുടക്കമാകും.

സംഗമത്തിന്റെ ഉദ്ഘാടനത്തിനുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ദമ്പതികള്‍ക്കായും വിവിധ കലാകായിക മത്സരങ്ങള്‍ വിവിധ നൃത്തനൃത്യങ്ങള്‍ സ്കിറ്റുകള്‍ ഗാനമേള തുടങ്ങിയവ പരിപാടികള്‍ക്കു മാറ്റുകൂട്ടം. സംഗമത്തില്‍ മുട്ടുചിറ സംഗമം ഇന്‍ യുകെ സംഘടിപ്പിച്ച ഇലക്ഷന്‍ പ്രവചന മത്സരത്തിലെ വിജയി ഷൈനി കുര്യന്‍ ബിജോയിക്ക് സമ്മാനം നല്‍കി ആദരിക്കും.

ഇത്തവണത്തെ സംഗമത്തിനു യൂറോപ്പില്‍ നിന്നും നൂറോളം ഫാമിലികള്‍ സംഗമത്തിനെത്തി ചേരുമെന്നു പ്രധാന സംഘാടകനായ ബിജോയ് കൊല്ലംപറമ്പില്‍ അറിയിച്ചു. സംഗമത്തിന്റെ കണ്‍വീനര്‍ ജോണി കണിവേലിയാണ്.

സെപ്റ്റംബര്‍ അഞ്ചിനു നടക്കുന്ന ഔട്ടിങ്ങോടുകൂടി സംഗമം സമാപിക്കും.

വിവരങ്ങള്‍ക്ക്: ബിജോയ് കൊല്ലംപറമ്പില്‍ 07540107697, ജോണി കണിവേലില്‍ 078898800292

വിലാസം: TROWELL PARISH HALL, STAPLEFORD ROAD, NOTTINGHAM.
- dated 25 Aug 2016


Comments:
Keywords: U.K. - Associations - muttuchira_sangamam_2016 U.K. - Associations - muttuchira_sangamam_2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us