Today: 03 Jul 2020 GMT   Tell Your Friend
Advertisements
കവിത ; നിറഭേദങ്ങളില്ലാത്ത മരണം !!
Photo #1 - U.K. - Samakaalikam - popemmancherathukal
Photo #2 - U.K. - Samakaalikam - popemmancherathukal

കളിയാണച്ഛന്‍
പൂര പറമ്പിലെ ആല്‍മര ചോട്ടിലിരുന്ന്
കൂട്ടരുമൊത്ത്
ചീട്ടുകളിയാണ് ഇന്നച്ഛനു പ്രിയം.
ഷാപ്പിലിരുന്ന്
കള്ളുകുടിയണ് ഇന്നച്ഛനു പ്രിയം

ചിലന്തി വലയില്‍ കുരുങ്ങിയ
പ്രാണിയെപോലെ
കടകെണിയുടെ ഊരാ കുടുക്കില്‍
കുരുങ്ങി കിടക്കുകയാണച്ഛനിന്ന്

പ്രാണവേദനയാണെനിക്ക്
വിശപ്പില്‍ കാളസര്‍പ്പങ്ങള്‍
ആമാശയത്തെ കൊത്തിവലിച്ചു കീറുമ്പോള്‍
ഉടലില്‍ നിന്നും
പ്രാണന്‍ കുതറി മാറുന്ന
വേദനയാണെനിക്ക്

ഉറങ്ങൂ മകനെയുറങ്ങു
മൃതിയിലെന്നപോല്‍
നിദ്രയിലാണ്ടു കിടക്കു
ഞാനുണര്‍ത്താം നിന്നെ
ഭക്ഷണ പൊതിയുമായി
അച്ഛനിങ്ങെത്തുമ്പോള്‍

കരയാതിരിക്കുവാന്‍
വായ പൊത്തി പിടിച്ച്
കവിളിലൊരു
ഓമനമുത്തവും നല്‍കി
ഓമനതിങ്കള്‍ കിടാവേ പാടി
പാടി പാടിയുറക്കന്‍ ശ്രമിക്കയാണമ്മ

ചോറ്റു പാത്രത്തില്‍
വെള്ളം തിളച്ചു വറ്റിയതും
അമ്മതന്‍ മിഴിനീര്‍
വറ്റി വരണ്ടതും
അച്ഛന്റെ
പതിവ് പുലഭ്യം പറച്ചിലുകള്‍
ഒരു വിളിപ്പാടകലെ
തമസ്സിന്‍ അഗാധതയിലേക്കു
മുങ്ങി താണുപോകവേ
നൃത്ത ചുവടുകളോടെ
ആര്‍പ്പുവിളികളായി
ഭൂതങ്ങള്‍ ചുടല പറമ്പുകളില്‍

ഒരു കുഞ്ഞ്
കരഞ്ഞു പിറക്കുന്നു
ഏതോ പ്രേത പറമ്പില്‍

തുളസിത്തറയിലിത്തിരി വെള്ളമൊഴിക്കാതെ
അമ്മ വിളമ്പിയ
ചുടു കഞ്ഞി മൊത്തി കുടിക്കുവാനാവാതെ
മുറ്റത്തിത്തിരിനേരം
കൂട്ടരുമൊത്ത് കളിക്കാതെ
തൊടിയിലെ
തെച്ചി പൂക്കളിറുക്കാതെ
കുയിലമ്മക്കൊരു
എതിന്‍ പാട്ടുമേകാതെ
ഓന്തിനെ കൊന്ന്
കുരിശിലേറ്റാതെ
തോട്ടിലെ
പരല്‍ മീനുകള്‍ക്കൊരു
മുത്തവും നല്‍കാതെ
അന്യന്റെ തോട്ടത്തിലെ
മാമ്പഴം കണ്ട്
കൊതിവിട്ട് നില്‍ക്കാതെ
കീറി പറിഞ്ഞയെന്‍ ഉടയാടകള്‍
സഹപാഠികള്‍ തന്‍ ചുണ്ടുകളില്‍
പരിഹാസമായി
വിടരുന്നതും കാണാതെ
മുനിയന്‍ കൊക്കിനുണ്ട്
കാലൊന്നെന്ന് ചൊല്ലിയതിനുണ്ട്
മാഷിന്റെ
ചുട്ട അടിയും കിട്ടാതെ

പിറ്റേന്നുമ്മറത്ത് കോടി പുതച്ച്
മൃതിതന്‍ കാരണമറിയാതെ
മൃതനായി കിടക്കവെ
ആശിച്ചുപോയി വെറുതെ ഞാന്‍
സ്വപ്നത്തില്‍

അച്ഛന്‍ കൊണ്ടുതാരാറുള്ള
ഭക്ഷണമൊന്നു നുണയുവാന്‍ ... .. ..



- dated 23 Feb 2011


Comments:
Keywords: U.K. - Samakaalikam - popemmancherathukal U.K. - Samakaalikam - popemmancherathukal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us