Today: 20 Sep 2017 GMT   Tell Your Friend
Advertisements
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ശക്തരായ ആത്മീയശുശ്രൂഷകര്‍ ഒത്തു ചേരുന്നു
Photo #1 - U.K. - Spiritual - second_saturday_convention_august2016
ലണ്ടന്‍: നവീകരണ രംഗത്തെ ശക്തരായ നാലു വ്യക്തികള്‍ ഒന്നു ചേരുന്ന ഓഗസ്ററ് മാസ കണ്‍വന്‍ഷന്‍ അഭിഷേകത്തിന്റെ ആത്മമാരി ദൈവജനത്തിലേക്ക് ഒഴുക്കും. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമജീവിതം തെരഞ്ഞെടുത്ത ആര്‍ച്ച് ബിഷപ് കെവിന്‍ മക്ഡൊണാള്‍ഡ്, വര്‍ഷം മുഴുവന്‍ തിരക്കുള്ള വ്യക്തിയായി മാറിയിരിക്കുന്നു. തന്റെ റിട്ടയര്‍മെന്റും ഇപ്പോഴുള്ള ശക്തമായ നവീകരണ ശുശ്രൂഷകളും ആര്‍ച്ച്ബിഷപ്പിന്റെ സാന്നിധ്യവും ഓരോ മാസവും വര്‍ധിച്ചു വരുന്ന ഇംഗ്ളീഷ് കമ്യൂണിറ്റിക്കു അഭിഷേകത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കും.

ആഫ്രിക്കന്‍ ഭദ്രാസനത്തില്‍ പരിശുദ്ധാത്മാവിന്റെ കൊടുങ്കാറ്റുയര്‍ത്തിയ വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫാ. ആന്റണി പറങ്കിമാലില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ദൈവവചനത്തിന്റെ പ്രവാചകശബ്ദമായി മാറും.

ബ്രദര്‍ സാബു ആറുതൊട്ടിയില്‍ രോഗശാന്തി ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുമ്പോള്‍ അദ്ഭുതകരമായ രോഗശാന്തികള്‍ക്കു ബഥേല്‍ സാക്ഷ്യം വഹിക്കും.

യുവതീയുവാക്കള്‍ക്കൊപ്പം പോളണ്ടില്‍ വേള്‍ഡ് യൂത്ത് ഡേ പ്രോഗ്രാമിനു ശേഷം എത്തിച്ചേരുന്ന ഫാ. സോജി ഓലിക്കല്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുക്കും. "ഹോളി ഫയര്‍ കാത്തലിക് വര്‍ഷിപ്പ് കമ്യൂണിറ്റി' നേതൃത്വം നല്‍കുന്ന പ്രെയ്സ് വര്‍ഷിപ്പ് കണ്‍വന്‍ഷന്റെ പ്രത്യേകതയായിരിക്കും. ഇരുപതിലധികം ശുശ്രൂഷകര്‍ ഒന്നു ചേര്‍ന്ന് മെയിന്‍ സ്റേറജില്‍ ഒരു മണിക്കൂറോളം ദൈവജനത്തെ സ്വര്‍ഗീയസംഗീതത്തിന്റെ അഭിഷേകത്തിലേക്ക് വഴിനടത്തും.

അതിശക്തമായ ആത്മീയ ശുശ്രൂഷകളാണ് ഇക്കാലയളവില്‍ സെഹിയോന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബെല്‍ഫാസ്ററ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കായി നടന്ന ശുശ്രൂഷകള്‍ നൂറുകണക്കിനു കുട്ടികള്‍ക്കു യേശുവിനെ കുറിച്ചറിയുവാന്‍ കാരണമായി.

യുവതീയുവാക്കള്‍ക്കായി നടന്ന സ്വിന്‍ഡന്‍ SOE, ടീനേജ് കുട്ടികള്‍ക്കായി നടന്ന ഹണ്ടിംഗ്ടന്‍ SOE തുടങ്ങിയവ അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹദായകമായി മാറി. വേള്‍ഡ് യൂത്ത് ഡേ ട്രിപ്പ്, ഒറീസ മിഷന്‍, അമേരിക്കന്‍ യുവതിയുവാക്കള്‍ ഒത്തു ചേര്‍ന്ന അട്ടപ്പാടി റിട്രീറ്റ്, കേരളത്തില്‍ നടക്കുന്ന ഫയര്‍ ആന്‍ഡ് ഗ്ളോറി കോണ്‍ഫറന്‍സ് തുടങ്ങിയവ അവധിക്കാല ശുശ്രൂകളുടെ ആകര്‍ഷണമാണ്.

ഡാര്‍ലിംഗ്ടണിലും ലണ്ടനിലും നടന്ന യുവതീയുവാക്കളുടെ ധ്യാനങ്ങള്‍ക്കു സെഹിയോന്‍ വെബ്സൈറ്റില്‍ രജിസ്ററര്‍ ചെയ്യാവുന്നതാണ്.

പാലാ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ആയിരുന്ന ഫാ. ജോസഫ് സ്രാമ്പിക്കല്‍ സീറോ മലബാര്‍ സഭയുടെ പ്രഥമമെത്രാനായി കടന്നുവരുമ്പോള്‍ യൂറോപ്പിന്റെ സുവിശേഷവത്കരണത്തിന് ആക്കം കൂടുമെന്നതില്‍ സംശയമില്ല.
- dated 03 Aug 2016


Comments:
Keywords: U.K. - Spiritual - second_saturday_convention_august2016 U.K. - Spiritual - second_saturday_convention_august2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mar_alen_nov_6
സീറോ മലബാര്‍ സഭയുടെ വലിയ ഇടയന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവംബര്‍ 6 ന്
തുടര്‍ന്നു വായിക്കുക
p_brow
പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 28, 29 തീയതികളി
തുടര്‍ന്നു വായിക്കുക
boltun_thirunal_news
ബോള്‍ട്ടണ്‍ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാള്‍ 11ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_preston_diocese
പ്രസ്ററണ്‍ രൂപതയും മെത്രാഭിഷേകവും: ചടങ്ങിനു പ്രമുഖരുടെ നീണ്ടനിര
തുടര്‍ന്നു വായിക്കുക
holy_spirit_evening_in_manchester
മാഞ്ചസ്റററില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ഓഗസ്ററ് 26ന്
തുടര്‍ന്നു വായിക്കുക
episcopal_ordination_mar_joseph_srambickal
ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിനൊരുങ്ങി ബ്രിട്ടന്‍; പ്രാര്‍ഥനയോടെ സീറോ മലബാര്‍സമൂഹം
തുടര്‍ന്നു വായിക്കുക
manchester_night_vigil_august_19
മാഞ്ചസ്ററര്‍ നൈറ്റ് വിജില്‍ ഓഗസ്ററ് 19ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us