Today: 24 Mar 2017 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ സെപ്റ്റംബര്‍ 12 മുതല്‍ 22 വരെ
Photo #1 - Germany - Vehicles - iaafrankfurt2013
ഫ്രാങ്ക്ഫര്‍ട്ട്:അറുപത്തിയഞ്ചാമത് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഷോ
(IAA) സെപ്റ്റംബര്‍ 12 മുതല്‍ 22 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും. 12, 13 തീയതികളില്‍ ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ക്കും 14 മുതല്‍ 22 വരെ പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം അനുവദിയ്ക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടിലെ അന്താരാഷ്ട എക്സിബിഷന്‍ സെന്ററില്‍ (Messegelšnde, LudwigErhardAnlage 1, 60327 Frankfurt am Main) രാവിലെ 9 മുതല്‍ വൈകുന്നേരം 7 മണിവരെയാണ് പ്രവേശന സമയം. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ജര്‍മന്‍ ഗതാഗത മന്ത്രി മത്തിയാസ് വിസ്മാന്‍ പ്രസംഗിയ്ക്കും.

അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററിലെ വിവിധ ഹാളുകളില്‍ മൊത്തം 235.000 ചതുരശ്രമീറ്റര്‍ വിസ്ത്രിതിയില്‍ ഒരുക്കിയിരിയ്ക്കുന്ന ഷോയില്‍ അന്താരാഷ്ട്രതലത്തില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നായി 1050 ഓളം പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കും. ഏതാണ്ട് 100 ഓളം രാജ്യങ്ങളില്‍ നിന്നും 12000 ഓളം മാദ്ധ്യമപ്രവര്‍ത്തകര്‍ മേളയിലെ പുതുവിശേഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തുന്നുണ്ട്. 2011 ലെ കണക്കനുസരിച്ച് ഒന്‍പതു ലക്ഷത്തിലധികം സന്ദര്‍ശകര്‍ മേളയിലെ നേര്‍ക്കാഴ്ച കാണാന്‍ എത്തിയിരുന്നു.

വിവിധ കമ്പനികളുടെ കാറുകള്‍, പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ഇലക്ട്രോ കാറുകള്‍ & ഐടി മെക്കാനിസം, വാഹനങ്ങളുടെ പാര്‍ട്സ് & അസസറീസ്, ട്രെയിലര്‍ വാഹനങ്ങള്‍, മോഡല്‍ വാഹനങ്ങള്‍, ഓള്‍ഡ് ടൈമര്‍ തുടങ്ങി കാറുകളെയും ചെറുവാഹനങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആധുനിക ലോകത്തെ പരിചയപ്പെടുത്തുകയാണ് ഓട്ടോഷോയുടെ ലക്ഷ്യം.

മേളയില്‍ 13 വെള്ളിയാഴ്ച ഇന്‍ഡ്യ ഡേ സിമ്പോസിയം( 8th IAAIndiaDay Congress Center Messe Frankfurt (CMF), Room Illusion II+III, Time:10.45 15.15) നടക്കും. പരിപാടിയുടെ സംഘാടകര്‍ ഓട്ടോമൊബൈല്‍ സംഘടനയും ഇന്തോ ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമാണ് (Verband der Automobilindustrie (VDA),Support: Ministry of Heavy Industries and Public Enterprises (MHI), ACMA (Automotive Component Manufacturers Association of India), SIAM (Society of Indian Automobile Manufacturers), IGCC (Indo German Chamber of Commerce), Sponsor: KHAITAN & Co., Advocates, Mumbai).

ജര്‍മനിയിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ഷോ 1897 ല്‍ ബര്‍ലിനിലാണ് നടന്നത്. 1911 വരെ ഓരോ വര്‍ഷത്തിലും എന്നാല്‍ 1905,06,07 എന്നീ വര്‍ഷങ്ങളില്‍ രണ്ടുതവണയും പ്രദര്‍ശനങ്ങള്‍ നടന്നു. പിന്നീട്
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ബര്‍ലിനില്‍ 1921 ല്‍ വീണ്ടും പ്രദര്‍ശനം ആരംഭിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ 1939 ല്‍ ബര്‍ലിനിലെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് 1947/49 ല്‍ ഹാന്നോവറിലാണ് പ്രദര്‍ശനം നടന്നത്. ഇതുവരെയുള്ള പ്രദര്‍ശനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ വിജയലക്ഷ്യം നേടാഞ്ഞതിനെ തുടര്‍ന്ന് പ്രദര്‍ശനം ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്കു പറിച്ചുനട്ടു.

1951 ലാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ ആദ്യമായി ഈ പ്രദര്‍ശനം നടത്തിയത്. ഇത് വന്‍വിജയമായതിനെ തുടര്‍ന്നാണ് ഫ്രാങ്ക്ഫര്‍ട്ട് കേന്ദ്രമാക്കി അന്താരാഷ്ട്ര പ്രദര്‍ശനത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ഓട്ടോമോട്ടീവ് കമ്പനികള്‍ സാങ്കേതിക വിപ്ളവത്തിലൂടെ പുതുപുത്തന്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് ആധുനികലോകത്തിന്റെ പ്രശസ്തി പിടിച്ചുപറ്റാന്‍ ഫ്രാങ്ക്ഫര്‍ട്ട് വാഹനഷോ മേള വേദിയാക്കി. 1999 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷങ്ങളിലും നടന്നു വന്ന മേള 2011 ലാണ് അവസാനമായി നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സ്ഥാനമാണ് ഇപ്പോള്‍ ഐഎഎ യ്ക്കുള്ളത്.

For Info : http://www.iaa.de
- dated 08 Sep 2013


Comments:
Keywords: Germany - Vehicles - iaafrankfurt2013 Germany - Vehicles - iaafrankfurt2013,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us