Today: 25 Sep 2018 GMT   Tell Your Friend
Advertisements
കുടുംബങ്ങള്‍ സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: കുടുംബങ്ങള്‍ കാര്‍ഷിക രീതി അവലംബിച്ചുകൊണ്ട് സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാര്‍ഷിക സംസ്കാരത്തിന്റെ ദാതാക്കളാണ് നസ്രാണി ക്റൈസ്തവരെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സൂചിപ്പിച്ചു. രൂപതാ പാസ്റററല്‍ കൗണ്‍സില്‍ പാസ്റററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടുംതണുപ്പും പട്ടിണിയും വന്യമൃഗശല്യവുമെല്ലാം അതിജീവിച്ച് ആദ്യകാലകുടിയേറ്റം നടത്തിയ ക്റൈസ്തവരുടെ ചരിത്രം ഇന്നിന്റെ തലമുറ വിസ്മരിച്ചുകൂടാ. ഇന്ന് കേരളം സമ്പല്‍സമൃദ്ധമായിരിക്കുന്നതിനു പിന്നില്‍ ഈ കുടിയേറ്റങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നും വരും കാലങ്ങളില്‍ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ സംസ്കരിച്ച് വിപണിയിലെത്തിക്കാന്‍ സാധിച്ചാല്‍ മാത്രമേ കര്‍ഷകന് ന്യായവില ലഭ്യമാകുകയുള്ളൂവെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

മണ്ണുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് മനുഷ്യജീവിതമെന്നും മണ്ണില്‍ നിന്നും വന്ന മനുഷ്യന്‍ തിരികെ മടങ്ങേണ്ടതും മണ്ണിലേയ്ക്ക് തന്നെയാണെന്നും സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അഭിപ്രായപ്പെട്ടു. ൈ്രകസ്തവര്‍ കാര്‍ഷികമേഖല കൈവിട്ടാല്‍ അത് ഏറ്റെടുക്കാന്‍ മറ്റാരും തയ്യാറാകാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സമ്മേളനം അനുശോചനം രേഖപ്പെടുത്തി. ഒരു ദിവസത്തെ വരുമാനം ഓഖി ദുരന്തനിവാരണ നിധിയിലേയ്ക്ക് നല്‍കാന്‍ യോഗം തീരുമാനമെടുത്തു. ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്നും ഇതിനുവേണ്ട സഹായങ്ങള്‍ അടിയന്തരമായിട്ടുണ്ടാകണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം പാസ്റററല്‍ കൗണ്‍സില്‍ പാസാക്കി. കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിന് ഈടുറ്റ സംഭാവനകള്‍ നല്‍കിയ എം.സി.ഇല്‍ഡഫോണ്‍സിന്റെ നിര്യാണത്തില്‍ രൂപതാ പാസ്റററല്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

രാവിലെ 10.00 ന് രജിസ്ടേഷനെത്തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷയോടെ സമ്മേളനം ആരംഭിച്ചു. രൂപതാ വികാരിജനറാള്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്ററ്യന്‍ വാണിയപ്പുരയ്ക്കലിന് യോഗത്തില്‍ സ്വീകരണം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ശ്രീ.സോജന്‍ ജോര്‍ജ് തുണ്ടിയിലിനേയും ഗൂഗിളിന്റെ ""ദ ഹാള്‍ ഓഫ് ഫെയിം'' അവാര്‍ഡ് ജേതാവായ ശ്രീ.ജുബിറ്റ് ജോണിനെയും ആദരിച്ചു. തുടര്‍ന്ന് ""കാര്‍ഷികകേരളം നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗ്ഗങ്ങളും'' എന്ന വിഷയത്തെ ആസ്പദമാക്കി മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ ക്ളാസെടുത്തു. വികാരി ജനറാള്‍ റവ.ഫാ.ജസ്ററിന്‍ പഴേപറമ്പില്‍, അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍, ശ്രീ.ജോര്‍ജുകുട്ടി അഗസ്തി, ശ്രീ.റെജി ജോസഫ്, ശ്രീ.ജോസ് തോമസ് വെട്ടത്ത് എന്നിവര്‍ സംസാരിച്ചു.
Photo #1 - India - Spiritual - kanjirapally_pastoral_council_09122017
 
Photo #2 - India - Spiritual - kanjirapally_pastoral_council_09122017
 
Photo #3 - India - Spiritual - kanjirapally_pastoral_council_09122017
 
Photo #4 - India - Spiritual - kanjirapally_pastoral_council_09122017
 
- dated 09 Dec 2017


Comments:
Keywords: India - Spiritual - kanjirapally_pastoral_council_09122017 India - Spiritual - kanjirapally_pastoral_council_09122017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kanjirapally_pastoral_council_10042018
ക്റൈസ്തവര്‍ ഇറങ്ങിച്ചെല്ലേണ്ടത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേയ്ക്ക് : മാര്‍ മാത്യു അറയ്ക്കല്‍
തുടര്‍ന്നു വായിക്കുക
സഭയില്‍ സമാധാനവും അനുരഞ്ജനവും ഉണ്ടാകണം: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
kcbc_infam_circular
കാര്‍ഷിക വിഷയങ്ങളുന്നയിച്ചുകൊണ്ട് കെസിബിസി സര്‍ക്കുലര്‍
തുടര്‍ന്നു വായിക്കുക
syro_malabar_land_issue_reaction
സീറോ മലബാര്‍ സഭയുടെ കെട്ടുറപ്പിനെ ദുര്‍ബലപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ല: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
episcopal_ordination_of_mar_sebastian_vaniapurackal
മാര്‍ സെബാസ്ററ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനനനനായി
തുടര്‍ന്നു വായിക്കുക
kanjirapaly_pastoral_council_11_march_2017
സ്നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us