Today: 11 Dec 2019 GMT   Tell Your Friend
Advertisements
ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ പഞ്ചനക്ഷത്ര സ്വപ്നം
Photo #1 - America - Arts-Literature - dramanjfivestardreams
ന്യൂജേഴ്സി: ജീവിതത്തിന്റെ അഭിസന്ധികളും മനുഷ്യ സ്വഭാവത്തിന്റെ ദുര്‍ഘടമുഖങ്ങളും ഉദീപ്തമാക്കുന്ന ഉത്തമമായൊരു നാടകം ?പഞ്ചനക്ഷത്ര സ്വപ്നം? ഫൈന്‍ ആര്‍ട്ട് മലയാളം, ടീനക്കിലെ ബെഞ്ചമിന്‍ ഫ്രാങ്കലിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 10ന് അവതരിപ്പിച്ചു. ഫാ. ബാബു കെ. മാത്യൂ മുഖ്യാതിഥി ആയിരുന്നു.

സ്വപ്നങ്ങള്‍ മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയാണ്. തകര്‍ച്ചയുടെ താഴ്വരയില്‍, പതര്‍ച്ചയുടെ പാതകളില്‍ വേദനയുടെ വേളകളില്‍ നിരാശയുടെ നിമിഷങ്ങളില്‍ ആശ്വാസമായ്, ആവേശമായ്, ശക്തി ചൈതന്യമായ് മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കുന്ന സ്വപ്നങ്ങള്‍, സ്വാര്‍ഥയുടെയും സുഖമോഹങ്ങളുടെയും വലയത്തിനുള്ളില്‍ കുടുങ്ങി കിടക്കുമ്പോള്‍ പുരോഗമനത്തിന്റെ പുതിയ പാതയെ പുല്‍കാനോ കാണാനോ കഴിയുന്നില്ല. അപ്പോള്‍ ആശയസംഘട്ടനങ്ങളുടെ യുദ്ധഭൂമിയായ് മാറുന്ന കുടുംബാന്തരീക്ഷം.

കുടുംബിനി കുടുംബമെന്ന കൂട്ടിനുള്ളില്‍ കുടികൊള്ളുന്ന സേവനത്തിന്റെ, ശുശ്രൂഷയുടെ, സ്ത്രീരൂപം ഇത് പഴയ ചിന്താഗതി. വിദ്യാഭ്യാസവും വിവേകവും സ്വായത്തമാക്കിയ ആധുനിക സ്ത്രീ, സമൂഹത്തിലെ സമുന്നത സ്ഥാനങ്ങള്‍ അലങ്കരിക്കേണ്ടവളാണ്. ഇത് ആധുനിക ചിന്താഗതി. ഈ വിശുദ്ധാശയങ്ങളെ മുറുകെ പിടിക്കുന്ന ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ആശയസംഘട്ടനത്തിന്റെ കഥയാണ് പഞ്ചനക്ഷത്ര സ്വപ്നം.

കാര്യകാരണ ബന്ധങ്ങളാല്‍ സമന്വയിക്കപ്പെട്ട കെട്ടുറുപ്പുള്ള കഥ, പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാവുന്ന കഥാപാത്രങ്ങള്‍ യുക്തി യുക്തവും അര്‍ഥവത്തുമായ സംഭാഷണം. ഒരു നല്ല നാടകത്തിന് ഉണ്ടായിരിക്കേണ്ട ഈ ഗുണങ്ങളെല്ലാം പഞ്ചനക്ഷത്ര സ്വപ്നത്തില്‍ തിളങ്ങിനല്‍ക്കുന്നു.

നാടകത്തില്‍ ആവശ്യമില്ലാത്തെ ഒരൊറ്റ കഥാപാത്രം പോലുമില്ല. എട്ട് കഥാപാത്രങ്ങള്‍ ഉള്ളതില്‍ ഓരോരുത്തരും വൈവിധ്യ വൈരുദ്ധങ്ങള്‍ കൊണ്ട് വെവ്വേറെ ശ്രദ്ധേയരാണ്. അസുലഭ കലാസംരംഭങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഫൈന്‍ ആര്‍ട്ട്സ് മലയാളത്തിന്റെ അഭിമാന കിരീടത്തില്‍ ഒരു തൂവ്വല്‍ കൂടി. സഹൃദയസമ്പന്നമായ പ്രേക്ഷക വൃന്ദത്തിന് ആവോളം ആസ്വദിക്കാവുന്ന ഫലിതങ്ങള്‍, വിചാര മണ്ഡലത്തെ വിപുലമാക്കുന്ന ആശയങ്ങള്‍, കാതിന് കുളിര്‍മയേകുന്ന ശ്രവണ സുന്ദരഗാനങ്ങള്‍, ചലച്ചിത്രത്തിലെന്ന പോലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചുള്ള അവതരണം ഇവയെല്ലാം പഞ്ചനക്ഷത്ര സ്വപ്നത്തെ അനുപമ സുന്ദര ദൃശ്യ വിരുന്നാക്കി മാറ്റുന്നു.

നാടകത്തിലെ കഥാപാത്രങ്ങളും അഭിനയിച്ചവരും: മഹാദേവന്‍ തമ്പിജോസ് കുറ്റോലമഠം, രാജശേഖരന്‍ തമ്പി സണ്ണി റാന്നി, പുഷ്കരന്‍റോയ് മാത്യൂ, സതീഷ്ജയന്‍ ജോസഫ്, ജഗദീഷ്പ്രമോദ് വറുഗീസ്, ശാരദസജിനി സക്കറിയ, സുഷമഷൈനി ഏബ്രഹാം, പോസ്ററ്മാന്‍ ജോര്‍ജ് തുമ്പയില്‍. നാടകരചന ഫ്രാന്‍സിസ് ടി. മാവേലിക്കര, ഡയറക്ഷന്‍ റെഞ്ചി കൊച്ചുമ്മന്‍, പ്രൊഡക്ഷന്‍ ജിജി ഏബ്രഹാം. ടെക്നിക്കല്‍ ഡയറക്ഷന്‍ സാം പി. ഏബ്രഹാം, സ്റ്റേജ് മാനേജ്മെന്റ് ചാക്കോ ജോണ്‍, ഷിബു ഫിലിപ്പ്. മ്യൂസിക്ക് കണ്‍ട്രോള്‍ റീനാ റോയി.



- dated 02 Apr 2012


Comments:
Keywords: America - Arts-Literature - dramanjfivestardreams America - Arts-Literature - dramanjfivestardreams,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us