Today: 24 May 2017 GMT   Tell Your Friend
Advertisements
ഷിക്കാഗോയില്‍ കെവി ടിവി അവാര്‍ഡ് നൈറ്റിനു ഉജ്ജ്വല പരിസമാപ്തി
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ മലയാളം ഫിലിം ആവാര്‍ഡ് നൈറ്റിനു ഉജ്ജ്വല പരിസമാപ്തി. കുഞ്ചാക്കോ ബോബനും പിഷാരടിയും കാഞ്ചനമാലയായി മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ പാര്‍വതിയും മൊക്കെയായി ഒരു വലിയ താര നിരയാണ് നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കി ഷിക്കാഗോയില്‍ കലയുടെ ഉത്സവത്തിനു തിരികൊളുത്തിയത്.

ഷിക്കാഗോ കപ്പര്‍ണിക്കസ് തിയേറ്ററില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ഫോമ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ചേര്‍ന്ന് നിലവിളക്കു തെളിച്ചു കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പിഷാരടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ അവാര്‍ഡ് നൈറ്റ് അരങ്ങേറി. ഏറ്റവും മികച്ച ചിത്രത്തിന് ചാര്‍ളി, മികച്ച സംവിധായകനായി മാര്‍ട്ടിന്‍ പ്രക്കാട്ട്(ചാര്‍ളി), മികച്ച സഹ നടനായി ജോജു ജോര്‍ജ് (ചാര്‍ളി), മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍ (ജമാനാ പ്യാരി), മികച്ച സഹ നടി കല്‍പ്പന (ചാര്‍ളി)ക്കുവേണ്ടി നടന്‍ പിഷാരടി, മികച്ച നടി പാര്‍വ്വതി (എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി), മികച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ (ചാര്‍ളി), മികച്ച ഗായകന്‍ വിജയ് യേശുദാസ് (പ്രേമം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ആലപ്പി ജോസിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷനും ഗോപി സുന്ദര്‍ അവതരിപ്പിച്ച സംഗീത വിരുന്നും രമ്യ നമ്പീശനും ഭാവനയും ചേര്‍ന്ന് അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങള്‍, കലാഭവന്‍ പ്രജോദും അയ്യപ്പ ബിജുവും ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്കിറ്റും പിഷാരടിയുടെ വണ്‍മാന്‍ ഷോയും മൊക്കെ ചേര്‍ന്നപ്പോള്‍ താര നിശ ആസ്വാദനത്തിന്റെ പുതിയ വാതിലുകള്‍ തുറന്നിട്ടു. വിജയ് യേശുദാസും ജോബ് കുര്യനും ഗോപി സുന്ദറും ദിവ്യയും സംഗീത വിസ്മയങ്ങളായി കാണികളുടെ ഇടയിലേക്ക് പെയ്തിറങ്ങുകയായിരുന്നു. സുപ്രസിദ്ധ സിനിമ ടിവി താരവും ആങ്കറുമായ മിഥുന്‍ രമേഷും ആര്‍ദ്രയും പരിപാടികള്‍ ഏകോപിപ്പിച്ചു. പരിപാടികള്‍ക്ക് കെവി ടിവി അംഗങ്ങള്‍ നേതൃത്വം നല്‍കി.
Photo #1 - America - Arts-Literature - kvtv_award_night_chicago
 
Photo #2 - America - Arts-Literature - kvtv_award_night_chicago
 
Photo #3 - America - Arts-Literature - kvtv_award_night_chicago
 
- dated 30 Jul 2016


Comments:
Keywords: America - Arts-Literature - kvtv_award_night_chicago America - Arts-Literature - kvtv_award_night_chicago,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us