Today: 11 Dec 2019 GMT   Tell Your Friend
Advertisements
മലയാളം സൊസൈറ്റി, ഹ്യൂസ്ററന്‍: തമസോ മാ ജ്യോതിര്‍ഗമയാ
Photo #1 - America - Arts-Literature - malayalamsochuston
ഹ്യൂസ്ററന്‍: ഹ്യൂസ്ററന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റിയുടെ 2013 ലെ പ്രഥമ സമ്മേളനം ജനുവരി 20ന് വൈകിട്ട് 4 മണിയ്ക്ക് സ്ററാഫറ്ഡ് ഡിസ്ക്കൗണ്ട് ഗ്രോസെഴ്സ് മീറ്റിംഗ് ഹാളില്‍ നടന്നു. വര്‍ഷാരംഭത്തില്‍ അറിവിനും സത്യത്തിനും പ്രകാശഭരിതമായ ജീവിതത്തിനും അതിലൂടെ സ്നേഹത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഉപനിഷത്തിലെ സുപ്രസിദ്ധമായ ഭതമസോ മാ ജ്യോതിര്‍ഗമയഃ'എന്ന പ്രാര്‍ത്ഥനയെ ആധാരമാക്കിയായിരുന്നു മുഖ്യപ്രഭാഷണം. ഹ്യൂസ്ററനിലെ സാഹിത്യസാംസ്ക്കാരിക രംഗങ്ങളില്‍ പ്രസിദ്ധനായ ടി.എന്‍.സാമുവല്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അദ്ധ്യക്ഷപ്രസംഗത്തില്‍ മണ്ണിക്കരോട്ട്, ലോകത്ത് അക്രമങ്ങളും മറ്റ് ദുരന്തങ്ങളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇന്‍ഡ്യയുടെ അടിസ്ഥാന മൂല്യങ്ങളും പാരമ്പര്യങ്ങളുമായ ഇത്തരം വിഷയങ്ങളെക്കുറിച്ച് നാം കൂടുതലായി പഠിക്കുകയും മനസ്സിലാക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണമെന്ന് അറിയിച്ചു.

തുടര്‍ന്ന് ടി.എന്‍. സാമുവല്‍ മുഖ്യപ്രഭാഷണം ആരംഭിച്ചു. ഭഅസതോ മാ സദ്ഗമയഃ, തമസോ മാ ജ്യോതിര്‍ഗമയാഃ, മൃതോര്‍ മാ അമൃതംഗമയാ' എന്ന ഉപനിഷത്തിലെ പ്രാര്‍ത്ഥനയില്‍ അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്ക് അല്ലെങ്കില്‍ അറിവിലേക്കു നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ് ഏറ്റവും പ്രധാനമായിട്ടുള്ളതെന്ന്് അദ്ദേഹം സമര്‍ത്ഥിച്ചു. അറിവുണ്ടായാല്‍ അവിടെ വെറുപ്പും വിദ്വേഷവും കുറയും പരസ്പരധാരണ വളരും. അതില്‍നിന്ന് പരസ്പരസ്നേഹം രൂപംകൊള്ളും. അതാണ് ലോകത്തിന് എന്നത്തെക്കാളും ഇന്ന് ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. ഭസമഗ്രമായ ജ്ഞാനം ലഭിക്കുമ്പോള്‍ നാം സത്യം മനസ്സിലാക്കുന്നു. ആ സത്യം നമ്മെ സ്വതന്ത്രരാക്കുന്നു. സ്വാതന്ത്ര്യത്തില്‍നിന്ന് നാം സ്നേഹവും സന്തോഷവും സമാധാനവും അനുഭവിക്കുന്നു. അത് മറ്റുള്ളവരിലേക്ക് പകരുവാന്‍ നാം ബാദ്ധ്യസ്ഥരുമായി മാറുന്നു. ... സ്നേഹമാണ് ഈശ്വരനെന്നും ആ അറിവാണ് ആത്മീയ ചിന്തയെന്നും സ്നേഹത്തോടെ വര്‍ത്തിക്കുന്നതാണ് ഈശ്വര സാക്ഷാത്ക്കാരമെന്നുമുള്ള അറിവിനെ നാം തൃണവല്‍ക്കരിച്ചിരിക്കുന്നു. പകരം അല്ലാഹു അക്ബര്‍ എന്നും, ശരണമയ്യപ്പയെന്നും ദൈവത്തിനു സ്തോത്രമെന്നും ഉരുവിടുന്നതു മാത്രമാണ് നമ്മുടെ പ്രധാന ഉത്തരവാദിത്വമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.' ടി.എന്‍. സാമുവല്‍ പ്രസ്താവിച്ചു. ഭവെളിച്ചമെ വീണ്ടും നയിച്ചാലും' എന്ന സ്വന്തം കവിത ചൊല്ലിക്കൊണ്ടാണ് അറിവിനെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തിയത്. ആ കവിതയാണ് ഇത്തരമൊരു പ്രബന്ധത്തിന് പ്രേരണ നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന് ജി. പുത്തന്‍കുരിശിന്റെ ഭഒരു പ്രാര്‍ത്ഥന' എന്ന കവിത ആലപിച്ചു. യേശുക്രിസ്തു ഗ്തസമനെ തോട്ടത്തില്‍ നടത്തിയ ഭഎന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ.' എന്ന പ്രാര്‍ത്ഥനയെ ആധാരമാക്കി എഴുതിയ ദുഃഖപൂരിതമായ ഈ കവിത അതേ വൈകാരിക മനോഭാവത്തോടുതന്നെയാണ് സദസ്യര്‍ സ്വീകരിച്ചത്.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. സമ്മേളനത്തില്‍ സന്നിഹിതരായവരെല്ലാം ചര്‍ച്ചയിലും പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, ജി. പുത്തന്‍കുരിശ്, ടി.എന്‍. സാമുവല്‍, ജോണ്‍ മാത്യു, ബേബി മാത്യു, ജോളി വില്ലി, സക്കറിയ വില്ലി, ജോസഫ് മണ്ഡപത്തില്‍, ഈശൊ ജേക്കബ്, കെ.പി. ജോര്‍ജ്, ഡോ. ബെന്നി കൈപ്പാറേട്ട്, ജോസഫ് തച്ചാറ, തോമസ് വര്‍ഗ്ഗീസ്, ടോം വിരിപ്പന്‍, ജോര്‍ജ് മണ്ണിക്കരോട്ട് മുതലയാവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ജോളി വില്ലിയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:

മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),

ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.
- dated 23 Jan 2013


Comments:
Keywords: America - Arts-Literature - malayalamsochuston America - Arts-Literature - malayalamsochuston,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us