Today: 14 Dec 2019 GMT   Tell Your Friend
Advertisements
മലയാളം സൊസൈറ്റി, ഹൂസ്ററന്‍ സമ്മേളനം നടത്തി
Photo #1 - America - Arts-Literature - meetmalash
ഹൂസ്ററന്‍: ഹൂസ്ററന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "മലയാളം സൊസൈറ്റി ഓഫ് അമേരിക്ക'യുടെ 2013 ഏപ്രില്‍ സമ്മേളനം 28~ാം തീയതി വൈകീട്ട് നാലിന് സ്ററാഫോര്‍ഡ് ഡിസ്ക്കൗണ്ട് ഗ്രൊസെഴ്സ് മീറ്റിംഗ് ഹാളില്‍ നടന്നു. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അടുത്ത കാലത്ത് ഇന്‍ഡ്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍, ഉണ്ടായിക്കൊണ്ടിരിക്കുന്ന സാംസ്ക്കാരികാധഃപതനത്തിന്റെയും പ്രത്യേകിച്ച് ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനത്തിന്റെയും പിന്നിലെ മാനസിക വിഭ്രാന്തിയെക്കുറിച്ചുള്ള ഒരു അന്വേഷണമായിരുന്നു ചര്‍ച്ചക്കെടുത്തത്; "തിന്മയുടെ തീക്കനല്‍'

ജോര്‍ജ് മണ്ണിക്കരോട്ടായിരുന്നു മുഖ്യപ്രഭാഷകന്‍. ജോളി വില്ലി, തണുത്തുറഞ്ഞ ശീതകാലത്തിനുശേഷം പുഷ്പാലംകൃതമായ പ്രകൃതിയെ നോക്കി രചിച്ച "വസന്തം വരവായി' എന്ന കവിത ആലപിച്ചു. അടുത്തതായി ജോണ്‍ മാത്യു തന്റെ "അമ്പത്തിയാറാം സാക്ഷി' എന്ന കഥ അവതരിപ്പിച്ചു. വരികള്‍ക്കിടയില്‍ അര്‍ത്ഥം ധ്വനിക്കുന്നതും ആശയസമൃര്‍ദ്ധവുമായ ഒരു കഥയാണ് ജോണ്‍ മാത്യുവിന്റെ അമ്പത്തിയാറാം സാക്ഷി എന്ന് സദസ്യര്‍ വിലയിരുത്തി.

തുടര്‍ന്ന് പൊന്നു പിള്ള, ജി. പുത്തന്‍കുരിശ്, എ.സി. ജോര്‍ജ്, ജോണ്‍ മാത്യു, ബേബി മാത്യു, ജോളി വില്ലി, സക്കറിയ വില്ലി, ജോസഫ് മണ്ഡപത്തില്‍, തോമസ് വര്‍ഗ്ഗീസ്, ജോര്‍ജ് ഏബ്രഹാം, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ, ഫിലിപ്പ്, ഷാജി പാംസ്, മാത്യു തോട്ടം മുതലായവര്‍ പ്രസംഗിച്ചു.

ജോളി വില്ലിയുടെ നന്ദി പ്രസംഗത്തോടെ 6.30~തിന് സമ്മേളനം പര്യവസാനിച്ചു.
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.
- dated 07 May 2013


Comments:
Keywords: America - Arts-Literature - meetmalash America - Arts-Literature - meetmalash,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us