Today: 16 Dec 2017 GMT   Tell Your Friend
Advertisements
നോട്ട് പ്രതിസന്ധി കാര്‍ഷികമേഖലയ്ക്ക് വന്‍ പ്രഹരം: ഇന്‍ഫാം
Photo #1 - India - Associations - banned_indian_currency_infarm_reaction
തൃശൂര്‍: വിലത്തകര്‍ച്ചമൂലം പ്രതിസന്ധിയിലായിരിക്കുന്ന കാര്‍ഷികമേഖലയ്ക്കും കര്‍ഷകസമൂഹത്തിനും വന്‍പ്രഹരമാണ് നോട്ട് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നും ഉല്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെയും വിറ്റതിന് പണം ലഭിക്കാതെയും കര്‍ഷകര്‍ കഷ്ടപ്പെടുന്ന സ്ഥിതിവിശേഷം അടിയന്തരമായി പരിഹരിക്കപ്പെടണമെന്നും ഭൂമിയുടെ വിലയിടിയുവാനുള്ള സാധ്യതയേറുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ സൂചിപ്പിച്ചു.

കള്ളപ്പണവും കള്ളനോട്ടും തടയപ്പെടേണ്ടതു നല്ലകാര്യം തന്നെ. നോട്ടുകള്‍ പിന്‍വലിച്ചതും പുതിയവ അടിച്ചിറക്കുന്നതും സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി സ്വാഗതാര്‍ഹവുമാണ്. പക്ഷെ ജനങ്ങള്‍ക്ക് ക്രയവിക്രയങ്ങള്‍ നടത്തുവാന്‍ സാധിക്കാതെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത് ന്യായീകരിക്കാനാവില്ല. ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതുകൊണ്ട് തൊഴിലാളികള്‍ക്ക് കൂലികൊടുക്കുവാന്‍ സാധിക്കാത്ത തോട്ടമുടമകളുടെ അവസ്ഥയും നിസാരവല്‍ക്കരിച്ചു കാണരുത്. കേന്ദ്രസര്‍ക്കാരിന്റെയും ബാങ്കിംഗ് സംവിധാനങ്ങളുടെയും കെടുകാര്യസ്ഥതയിലേക്കാണ് നോട്ടുവിതരണത്തിലെ പാളിച്ചകള്‍ വിരല്‍ചൂണ്ടുന്നത്. പ്രഖ്യാപിച്ച തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ഇനി പിന്നോട്ടുപോകാനാവില്ല. ബദല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കിയില്ലെങ്കില്‍ വരുംദിനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.

സഹകരണബാങ്കുകളോടുള്ള കേന്ദ്രസര്‍ക്കാരിന്റെയും ദേശസാല്‍കൃതബാങ്കുകളുടെയും നിഷേധനിലപാട് നീതീകരിക്കാനാവില്ല. കാര്‍ഷികമേഖലയുടെ നട്ടെല്ലും ഗ്രാമീണമേഖലയിലെ ചെറുകിട കര്‍ഷകരുടെ ആശ്രയവും എക്കാലവും സഹകരണബാങ്കുകളാണ്. ഇവിടെ നോട്ടുമാറിക്കിട്ടുവാന്‍ സൗകര്യമില്ലാത്തത് വലിയപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ന്യൂ ജനറേഷന്‍ ബാങ്കുകളുടെ നിലനില്‍പിനായി പതിറ്റാണ്ടുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന സമീപനവും ഈ സ്ഥാപനങ്ങളെല്ലാം അഴിമതിയുടെയും കള്ളപ്പണത്തിന്റെയും താവളങ്ങളാണെന്നുള്ള രീതിയില്‍ ദുര്‍വ്യാഖ്യാനവും ശരിയല്ല. 1551 പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളാണ് വിലത്തകര്‍ച്ചമൂലമുള്ള കാര്‍ഷികപ്രതിസന്ധിയില്‍ കര്‍ഷകനെ കഴിഞ്ഞ നാളുകളില്‍ പിടിച്ചുനിര്‍ത്തിയത്. സാമ്പത്തിക പരിഷ്കരണത്തിന്റെ മറവില്‍ ജനങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിയിടുമ്പോള്‍ ഭരണവിരുദ്ധവികാരം സൃഷ്ടിക്കപ്പെടും. കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും പിന്നില്‍ സാധാരണ ജനവിഭാഗമല്ല; രാജ്യാന്തര മാഫിയസംഘങ്ങളാണുള്ളത്. രാഷ്ട്രീയനേതാക്കളുള്‍പ്പെടെ ഉന്നതങ്ങളിലുള്ളവരുടെ രാജ്യാന്തരബന്ധങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി അന്വേഷിക്കേണ്ടതും നടപടിവിധേയമാക്കേണ്ടതും. ഇതിനു ശ്രമിക്കാതെ ബഹൂഭൂരിപക്ഷം കര്‍ഷകരുള്‍പ്പെടെ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്നതിന് നീതീകരണമില്ല. ജനരോഷം കൂടുതല്‍ വ്യാപകമാകുന്നതിനുമുമ്പ് പുതിയ നോട്ടുകളുടെ വിതരണം ഗ്രാമീണമേഖലയില്‍ ശക്തമാക്കാനുള്ള സംവിധാനങ്ങള്‍ അധികൃതര്‍ ഒരുക്കണമെന്ന് വി.സി.സെബാസ്ററ്യന്‍ അഭ്യര്‍ത്ഥിച്ചു.
- dated 15 Nov 2016


Comments:
Keywords: India - Associations - banned_indian_currency_infarm_reaction India - Associations - banned_indian_currency_infarm_reaction,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
ആഭ്യന്തരവിലയിടിച്ചുള്ള റബര്‍ കയറ്റുമതികൊണ്ട് കര്‍ഷകന് നേട്ടമുണ്ടായില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
asean_agreement_implementation_reaction_from_infam
ആസിയാന്‍ കരാര്‍:~ നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
rubber_price_infam_pressrelease_13_january
റബര്‍: രാജ്യാന്തരവില കുതിച്ചിട്ടും ആഭ്യന്തരവിപണി അട്ടിമറിക്കപ്പെടുന്നത് കര്‍ഷകദ്രോഹം~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
farmers_day_in_vazhakulam
ഇന്‍ഫാം കര്‍ഷകദിനാചരണം, കര്‍ഷക നേതൃസമ്മേളനം ~ സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us