Today: 20 Aug 2017 GMT   Tell Your Friend
Advertisements
സഹകരണ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണ: വി.സി.സെബാസ്ററ്യന്‍
Photo #1 - India - Associations - cooperative_sector_issue_infam_reaction
കോട്ടയം: കാര്‍ഷികമേഖലയ്ക്ക് എക്കാലവും കരുത്തും ആശ്വാസവുമായിരുന്ന സഹകരണമേഖലയെ കറന്‍സി നിരോധനം മറയാക്കി ശ്വാസംമുട്ടിച്ചു തകര്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും ആസൂത്രിത നീക്കങ്ങള്‍ക്കുമെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ പ്രക്ഷോഭങ്ങളെ കര്‍ഷകജനത ഒന്നടങ്കം പിന്തുണയ്ക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.
സഹകരണപ്രസ്ഥാനങ്ങളുടെ ജനകീയ ഇടപെടലുകളാണ് സാമ്പത്തിക പ്രതിസന്ധിയില്‍ ഗ്രാമീണ ജനതയെയും കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ കര്‍ഷകരേയും കഴിഞ്ഞ നാളുകളില്‍ പിടിച്ചുനിര്‍ത്തിയത്. കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണമേഖല. നോട്ട് പ്രതിസന്ധിമൂലം ഉടലെടുത്തിരിക്കുന്ന സഹകരണസ്തംഭനത്തില്‍ ജനം നരകിക്കുമ്പോള്‍ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ വ്യക്തിഗത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി തമ്മിലടിക്കുന്നത് അപഹാസ്യമാണ്. സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രനയത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തില്‍ വിഘടിച്ചുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒന്നിച്ചുനില്‍ക്കുവാന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും തയ്യാറാകണം. സഹകരണജനകീയ സമരത്തിേ?ല്‍ മുഖംതിരിഞ്ഞുനിന്ന് എല്ലാത്തിനെയും രാഷ്ട്രീയപരമായി മാത്രം കാണുന്നത് പാപ്പരത്വവും പക്വതയില്ലായ്മയുമാണ്. സഹകരണപ്രസ്ഥാനങ്ങളെ രാഷ്ട്രീയാടിസ്ഥാനത്തില്‍ വിലയിരുത്തുന്നതും വീതംവെയ്ക്കുന്നതും ശരിയായ നടപടിയല്ല. മണ്ണില്‍ പണിയെടുത്ത് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കുടുംബസുരക്ഷിതത്വത്തിനായി മിച്ചംവെച്ച് ബാങ്കില്‍ നിക്ഷേപിച്ച കര്‍ഷകജനതയെ തെരുവില്‍ ക്യൂ നിര്‍ത്തി പട്ടിണിക്കിട്ട് ആത്മഹത്യയിലേയക്ക് നയിക്കുന്നത് കിരാതമാണ്. സ്വന്തം നിക്ഷേപം പിന്‍വലിക്കാന്‍ ഇരന്നുജീവിക്കേണ്ട നിസഹായവസ്ഥയ്ക്ക് അടിയന്തരമായി അവസാനമുണ്ടാകണമെന്ന് വി.സി.സെബാസ്ററ്യന്‍ സൂചിപ്പിച്ചു.
വാണിജ്യബാങ്കുകളില്‍ നിന്ന് കടമെടുക്കുന്ന തുകയുടെ തിരിച്ചടവില്‍ 5000 രൂപ കുടിശിഖ വരുത്തുന്ന സാധാരണക്കാരന്റെമേല്‍ കൊള്ളപ്പലിശ ചുമത്തി സ്വത്ത് ജപ്തിചെയ്ത് ലേലത്തിനുവിറ്റ് അവനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നവരാണ് ഇന്ത്യയിലെ ഉന്നതരുടെ 7016 കോടിരൂപ കഴിഞ്ഞ ദിവസം കിട്ടാക്കടമായി പ്രഖ്യാപിച്ചത്. 23 പൊതുമേഖലാ ബാങ്കുകള്‍ കോടിക്കണക്കിന് രൂപ ആസ്തിയുള്ള കമ്പനികളുടെ 1.14 ലക്ഷംകോടിയുടെ വായ്പകള്‍ ഇതിനോടകം എഴുതിത്തള്ളുകയുണ്ടായി. ഇക്കൂട്ടരാണ് ലക്ഷക്കണക്കിന് ഗ്രാമീണജനത ഓഹരിയുടമകളായുള്ള സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതും മരുന്നിനും ഭക്ഷണത്തിനും ജീവിതാവശ്യങ്ങള്‍ക്കും മക്കളുടെ വിവാഹത്തിനുമായി പകലന്തിയോളം കഷ്ടപ്പെട്ട കര്‍ഷകന്‍ ഗ്രാമീണബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന വിയര്‍പ്പിന്റെ പണം വെറുംകടലാസായി മാറ്റുവാന്‍ ശ്രമിക്കുമ്പോള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് ചെറുത്തുതോല്പിക്കുവാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് വി.സി.സെബാസ്ററ്യന്‍ അഭ്യര്‍ത്ഥിച്ചു.
- dated 23 Nov 2016


Comments:
Keywords: India - Associations - cooperative_sector_issue_infam_reaction India - Associations - cooperative_sector_issue_infam_reaction,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
ആഭ്യന്തരവിലയിടിച്ചുള്ള റബര്‍ കയറ്റുമതികൊണ്ട് കര്‍ഷകന് നേട്ടമുണ്ടായില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
asean_agreement_implementation_reaction_from_infam
ആസിയാന്‍ കരാര്‍:~ നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
rubber_price_infam_pressrelease_13_january
റബര്‍: രാജ്യാന്തരവില കുതിച്ചിട്ടും ആഭ്യന്തരവിപണി അട്ടിമറിക്കപ്പെടുന്നത് കര്‍ഷകദ്രോഹം~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
farmers_day_in_vazhakulam
ഇന്‍ഫാം കര്‍ഷകദിനാചരണം, കര്‍ഷക നേതൃസമ്മേളനം ~ സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങള്‍
തുടര്‍ന്നു വായിക്കുക
prime_ministers_speech_reaction_from_infam
ബജറ്റ് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി കര്‍ഷകരെ അപമാനിച്ചു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us