Today: 27 Jan 2020 GMT   Tell Your Friend
Advertisements
കാര്‍ഷിക പ്രശ്നം പരിഹരിക്കാന്‍ പുതിയ നയം വേണം: മാര്‍ അറയ്ക്കല്‍
Photo #1 - India - Associations - infam_karshika_mela_moovattupuzha
Photo #2 - India - Associations - infam_karshika_mela_moovattupuzha
മൂവാറ്റുപുഴ: കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ പുതിയ നയം രൂപീകരിക്കണമെന്ന് ഇന്‍ഫാം രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. കാര്‍ഷിക മേഖലയിലെ പതനവും അതിജീവന സാധ്യതകളും എന്ന സെമിനാര്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റേറഡിയത്തില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കാര്‍ഷികമേളയുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷികോത്പന്നങ്ങള്‍ക്കു ന്യായവില ലഭിക്കാതെ കര്‍ഷകന്‍ ദുരിതത്തിലാണ്. കാര്‍ഷിക മേഖലയില്‍ നിലവിലുള്ള സ്ഥിതിക്കു മാറ്റം വരണമെന്നു മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, രോഗകീട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടീല്‍ വസ്തുക്കളുടെ ഉത്പാദനവും വിതരണവും തുടങ്ങിയ കാര്യങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കണമെന്നു നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് സൂചിപ്പിച്ചു.

ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫാം ദേശീയ സെക്രട്ടറി ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം ദേശീയ ട്രസ്ററി ഡോ.എം.സി. ജോര്‍ജ്, സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട്, ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി, ദേശീയ വൈസ്ചെയര്‍മാന്‍ കെ.മൈതീന്‍ഹാജി, ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി, ഇന്‍ഫാം കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എസ്. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
- dated 05 Apr 2016


Comments:
Keywords: India - Associations - infam_karshika_mela_moovattupuzha India - Associations - infam_karshika_mela_moovattupuzha,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us