Today: 27 Jan 2020 GMT   Tell Your Friend
Advertisements
കര്‍ഷകപ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍ ആഹ്വാനവുമായി ഇന്‍ഫാം
Photo #1 - India - Associations - infam_national_council_kochi
കൊച്ചി: കാര്‍ഷികമേഖലയില്‍ പ്രതിസന്ധികള്‍ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നും കര്‍ഷകര്‍ വിഘടിച്ചുനില്‍ക്കാതെ സംഘടിതരായി പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുന്നില്ലെങ്കില്‍ നിലനില്‍പ്പുതന്നെ വെല്ലുവിളിയാകുമെന്ന ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമിതി.

കൊച്ചി പാലാരിവട്ടം പാസ്റററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയ സമിതിയില്‍ ദേശീയ വൈസ്ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളനം മൂവാറ്റുപുഴ ബിഷപ് എബ്രഹാം മാര്‍ ജൂലിയസ് ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് കാര്‍ഷികമേഖലയുടെ ഉല്പാദനവിപണനരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുവാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്ന് ബിഷപ് എബ്രഹാം മാര്‍ ജൂലിയസ് ആഹ്വാനം ചെയ്തു.

കാര്‍ഷികമേഖലയിലെ ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ വിഷയാവതരണവും, കാര്‍ഷിക പ്രതിസന്ധിയിലെ ബദല്‍ സംവിധാനങ്ങളെക്കുറിച്ച് നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ് ഐ.എ.എസ് മുഖ്യപ്രഭാഷണവും നടത്തി. കെ.സി.ബി.സി.ഡപ്യൂട്ടി സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന കണ്‍സ്യൂമര്‍ ഫോറം മെമ്പര്‍ അഡ്വ.ജോസ് വിതയത്തില്‍, പി.സി.സിറിയക്, ഡോ.എം.സി.ജോര്‍ജ്, ഫാ.ജോസ് മോനിപ്പള്ളി. ഫാ.ജോര്‍ജ്് പൊട്ടയ്ക്കല്‍, ഫാ.പോള്‍ ചെറുപിള്ളി, ഫാ.മാത്യു പൊന്നാമ്പേല്‍, ജോയി തെങ്ങുംകുടി, ജോസ് എടപ്പാട്ട്, ജോസ് പോള്‍, ജോയി പള്ളിവാതുക്കല്‍, സണ്ണി അഗസ്ററിന്‍ എന്നിവര്‍ സംസാരിച്ചു

ജനുവരി 15ന് ഇന്‍ഫാം കര്‍ഷകദിനമായി ആചരിക്കുന്നതാണ്. ഇതിനു മുന്നോടിയായി കെ.സി.ബി.സി.പ്രത്യേക സര്‍ക്കുലര്‍ ജനുവരി 10ന് പുറപ്പെടുവിക്കും. കാര്‍ഷിക പ്രശ്നങ്ങളില്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുഖം തിരിഞ്ഞുനടന്ന് ജനുവരി 15ന് കര്‍ഷകര്‍ പ്രതിഷേധം പ്രകടിപ്പിക്കും. കര്‍ഷകദിനത്തിന്റെ സംസ്ഥാനതല പ്രതിഷേധപ്രകടനവും സമ്മേളനവും മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളത്ത് നടക്കും.

കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആഹ്വാനം ചെയ്തിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള കേരളയാത്രകള്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന ജനദ്രോഹനടപടിയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന അതിദാരുണമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നതിനെ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ നിസാരവല്‍ക്കരിച്ചുകാണുന്നതില്‍ ദേശീയ സമിതി ഉല്‍ക്കണ്ട രേഖപ്പെടുത്തി. കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമാണെങ്കിലും ആത്മഹത്യയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണം. കടക്കെണിയിലായി ജപ്തിഭീഷണി നേരിടുന്ന കര്‍ഷകര്‍ ഇന്‍ഫാമുമായി ബന്ധപ്പെടണമെന്നും നിയമസഹായമുള്‍പ്പെടെ തുടര്‍ക്രമീകരണങ്ങള്‍ ഇന്‍ഫാം ചെയ്യുമെന്നും ദേശീയസമിതി പ്രഖ്യാപിച്ചു.

റബറിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും റബറുല്പന്നങ്ങളുടെ വില കുറയ്ക്കുവാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നും കര്‍ഷക സമരങ്ങളെ അട്ടിമറിക്കുവാന്‍ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ വ്യവസായികളുമായി ഒത്തുചേര്‍ന്ന് വഞ്ചനാപരമായ ഇടപാടുകള്‍ നടത്തുന്നതായി സംശയിക്കുന്നുവെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്ന ഭരണനേതൃത്വങ്ങളുടെ സ്ഥിരം അടവുനയങ്ങള്‍ കര്‍ഷകര്‍ തിരിച്ചറിയണം. പശ്ചിമഘട്ട ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ വിഷയങ്ങളില്‍ കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിനു മുമ്പ് കരടുവിജ്ഞാപനമിറക്കി എല്ലാ പ്രശ്നങ്ങളും തീര്‍ന്നുവെന്ന് മുഖ്യമന്ത്രി പലതവണ പ്രഖ്യാപനം നടത്തി. പ്രശ്നങ്ങള്‍ അതീവഗുരുതരമായി ഇപ്പോഴും തുടരുന്നു. കരടുവിജ്ഞാപനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ വിശദാംശങ്ങള്‍ നല്‍കുവാന്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുവാന്‍പോലും ഭരണനേതൃത്വത്തിനാകാത്തതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനകളുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിനു മുമ്പ് 2015 മാര്‍ച്ച് 13ന് ബജറ്റില്‍ പ്രഖ്യാപിച്ച 300 കോടിയുടെ റബര്‍ സഹായധനപദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു മാത്രമല്ല ഇതിന്റെ മറവില്‍ മുന്‍കാല പ്രാബല്യത്തോടെ ഹെക്ടറിന് 800 രൂപയായി വര്‍ദ്ധിപ്പിച്ച ഭൂനികുതി കര്‍ഷകരെക്കൊണ്ട് ഖജനാവിലേയ്ക്കടപ്പിച്ച ക്രൂരസമീപനമുണ്ടായി. വരാന്‍പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പ് റബര്‍ സംഭരണ പ്രഖ്യാപനവുമായി കര്‍ഷകരെ പാട്ടിലാക്കുവാനുള്ള അടവുനയശ്രമങ്ങളുണ്ടാകുമെന്ന് കര്‍ഷകര്‍ തിരിച്ചറിയണമെന്നും വോട്ടുചെയ്യുവാന്‍ മാത്രമുള്ള ഉപകരണങ്ങളായി കര്‍ഷകര്‍ അധഃപതിക്കരുതെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവിനെത്തുടര്‍ന്ന് ഭൂമിയുടെ മൂല്യത്തിനും ഇടിവുണ്ടായിട്ടുണ്ട്. ഇതിന്റെ മറവില്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെയും സര്‍ക്കാര്‍ ബാങ്ക് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ റിയല്‍ എസ്റേററ്റ് മാഫിയകള്‍ രംഗത്തുവന്നിരിക്കുമ്പോള്‍ സംഘടിച്ചുനീങ്ങുവാനും പ്രതികരിക്കുവാനും കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.
- dated 07 Jan 2016


Comments:
Keywords: India - Associations - infam_national_council_kochi India - Associations - infam_national_council_kochi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us