Today: 24 Mar 2017 GMT   Tell Your Friend
Advertisements
രാജ്യാന്തരകരാറുകള്‍ കാര്‍ഷികമേഖലയുടെ നടുവൊടിക്കുന്നു: വി.സി.സെബാസ്ററ്യന്‍
Photo #1 - India - Associations - infam_seminar_bharananganam
ഭരണങ്ങാനം: കാര്‍ഷികമേഖലയെ മറന്ന് വാണിജ്യ വ്യവസായ താല്പര്യങ്ങള്‍ക്കായി ഇന്നലെകളില്‍ ഇന്ത്യ ഏര്‍പ്പെട്ട ഗാട്ട്, ആസിയാന്‍ കരാറുകള്‍ കര്‍ഷകരുടെ നടുവൊടിച്ചിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.

ഭരണങ്ങാനം ഇന്‍ഫാം വിജ്ഞാനവ്യാപനകേന്ദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രാജ്യാന്തര കരാറും കാര്‍ഷിക മേഖലയും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വി.സി.സെബാസ്ററ്യന്‍. ബ്രിക്സ്, ബിംസ്ടെക്, ട്രേഡ് പോളിസി ഫോറം, റീജണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി.), ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പ് (ടി.പി.പി.), ഇതര രാജ്യാന്തര ഉഭയകക്ഷി കരാറുകളിലൂടെ നികുതിരഹിത ഇറക്കുമതിക്കായും ആഗോളവിപണിക്കായും ഇന്ത്യയെ തുറന്നുകൊടുക്കുമ്പോള്‍ വന്‍ കാര്‍ഷികത്തകര്‍ച്ചയെ നാം നേരിടും. ചൈനയുടെ നേതൃത്വത്തിലുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയും അമേരിക്കയുടെ ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പും ഇന്ത്യന്‍ കാര്‍ഷികവിപണിയെ വരും നാളുകളില്‍ വരിഞ്ഞുമുറുക്കും. അന്താരാഷ്ട്ര വിപണി ലക്ഷ്യം വെച്ചുള്ള കൃഷിമാറ്റത്തെക്കുറിച്ച് കര്‍ഷകര്‍ ഉണര്‍ന്നുചിന്തിക്കണമെന്നും വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.

ഇന്‍ഫാം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട്, ജെയിംസ് സെബാസ്ററ്യന്‍, വി.ടി.ജോസഫ് എന്നിവര്‍ സംസാരിച്ചു.
- dated 16 Nov 2016


Comments:
Keywords: India - Associations - infam_seminar_bharananganam India - Associations - infam_seminar_bharananganam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
asean_agreement_implementation_reaction_from_infam
ആസിയാന്‍ കരാര്‍:~ നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
rubber_price_infam_pressrelease_13_january
റബര്‍: രാജ്യാന്തരവില കുതിച്ചിട്ടും ആഭ്യന്തരവിപണി അട്ടിമറിക്കപ്പെടുന്നത് കര്‍ഷകദ്രോഹം~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
farmers_day_in_vazhakulam
ഇന്‍ഫാം കര്‍ഷകദിനാചരണം, കര്‍ഷക നേതൃസമ്മേളനം ~ സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങള്‍
തുടര്‍ന്നു വായിക്കുക
prime_ministers_speech_reaction_from_infam
ബജറ്റ് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി കര്‍ഷകരെ അപമാനിച്ചു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
currency_issue_reaction_from_infam
അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
cooperative_sector_issue_infam_reaction
സഹകരണ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണ: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us