Today: 24 Mar 2017 GMT   Tell Your Friend
Advertisements
ആര്‍.സി.ഇ.പി. രാജ്യാന്തര കരാറില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: ഇന്‍ഫാം
Photo #1 - India - Associations - new_agriclutural_agreement_reaction_from_infam_02_november
കൊച്ചി: വന്‍ പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയെ നികുതിരഹിത കാര്‍ഷികോല്പന്ന ഇറക്കുമതിക്കും ആഗോളവിപണിക്കുമായി തുറന്നുകൊടുക്കുന്ന പുത്തന്‍ രാജ്യാന്തര സാമ്പത്തിക കരാറിനെതിരെ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍ രംഗത്ത്. ചൈനയുടെയും ആസിയാന്‍ രാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി(റീജണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ണര്‍ഷിപ്പ്)യില്‍ പങ്കാളിയാകാനുള്ള ഇന്ത്യയുടെ നീക്കം ആത്മഹത്യാപരമാണെന്നും ഇതിനെതിരെ ഇന്‍ഫാമിന്റെയും വിവിധ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും നേതൃത്വത്തില്‍ കര്‍ഷകപ്രക്ഷോഭമാരംഭിക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.

ഗാട്ട്, ആസിയാന്‍ ഉമ്പടി പ്രകാരമുള്ള അനിയന്ത്രിതമായ ഇറക്കുമതിമൂലം കാര്‍ഷികമേഖലയ്ക്കേറ്റ വന്‍ പ്രഹരമാണ് ഇപ്പോഴുള്ള കാര്‍ഷികത്തകര്‍ച്ചയുടെ പ്രധാന കാരണം. പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ആസ്ത്രേലിയ, ന്യൂസിലാന്റ് ഉള്‍പ്പെടെ 16 രാജ്യങ്ങളുടെ കൂട്ടായ്മ വ്യാപാരവിപണിയില്‍ പസഫിക്~ഏഷ്യ ഒറ്റക്കമ്പോളമായി മാറുന്നതും, നികുതിരഹിത ഇറക്കുമതിയും, ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ രാജ്യാന്തര ഇടപെടലുകള്‍ ശക്തമാക്കും. കൂടാതെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ് പസഫിക് പാര്‍ട്ട്ണര്‍ഷിപ്പും ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് വന്‍ വെല്ലുവിളിയുയര്‍ത്തും. യുപിഎ സര്‍ക്കാര്‍ ആരംഭം കുറിച്ച ആര്‍.സി.ഇ.പി.കരാര്‍ ചര്‍ച്ചകള്‍ 15 റൗണ്ടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് റൗണ്ട് ചര്‍ച്ചകള്‍ക്കുശേഷം 2017 ജനുവരിയില്‍ ഉടമ്പടിയാക്കുവാനാണ് നീക്കം. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുന്നതില്‍ ദുരൂഹതകളുണ്ടെന്നും പൊതുസമൂഹത്തിന്റെ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി അവ പ്രസിദ്ധപ്പെടുത്തണമെന്നും വി.സി. സെബാസ്ററ്യന്‍ അഭ്യര്‍ത്ഥിച്ചു.

ആര്‍.സി.ഇ.പി.കരാറിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഈ കരാറുകള്‍ക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികളെയും കര്‍ഷകപ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുള്ള നീക്കങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. കര്‍ഷക ഐക്യവേദിയായ ദ പീപ്പിളിന്റെ സംസ്ഥാന നേതൃസമിതി നവംബര്‍ 18ന് ചേര്‍ന്ന് പുത്തന്‍ കരാറിനെതിരെ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.
- dated 02 Nov 2016


Comments:
Keywords: India - Associations - new_agriclutural_agreement_reaction_from_infam_02_november India - Associations - new_agriclutural_agreement_reaction_from_infam_02_november,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
asean_agreement_implementation_reaction_from_infam
ആസിയാന്‍ കരാര്‍:~ നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
rubber_price_infam_pressrelease_13_january
റബര്‍: രാജ്യാന്തരവില കുതിച്ചിട്ടും ആഭ്യന്തരവിപണി അട്ടിമറിക്കപ്പെടുന്നത് കര്‍ഷകദ്രോഹം~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
farmers_day_in_vazhakulam
ഇന്‍ഫാം കര്‍ഷകദിനാചരണം, കര്‍ഷക നേതൃസമ്മേളനം ~ സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങള്‍
തുടര്‍ന്നു വായിക്കുക
prime_ministers_speech_reaction_from_infam
ബജറ്റ് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി കര്‍ഷകരെ അപമാനിച്ചു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
currency_issue_reaction_from_infam
അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
cooperative_sector_issue_infam_reaction
സഹകരണ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണ: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_seminar_bharananganam
രാജ്യാന്തരകരാറുകള്‍ കാര്‍ഷികമേഖലയുടെ നടുവൊടിക്കുന്നു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us