Today: 27 Jan 2020 GMT   Tell Your Friend
Advertisements
റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി; കര്‍ഷകനെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടു: ഇന്‍ഫാം
Photo #1 - India - Associations - rubber_board_infam_press_release
കോട്ടയം: റബര്‍ കര്‍ഷകനെ അതിരൂക്ഷമായ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ഉത്തരവാദിത്വപ്പെട്ട റബര്‍ ബോര്‍ഡ് ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ ആരോപിച്ചു.

റബര്‍ കിലോഗ്രാമിന് 240 രൂപയില്‍ നിന്ന് 90 രൂപയായി വിലയിടിഞ്ഞിട്ട് എന്തു ഇടപെടലാണ് റബര്‍ ബോര്‍ഡ് നടത്തിയത്. കേരളത്തിലെ 12 ലക്ഷത്തോളം റബര്‍ കര്‍ഷകരുടെ യഥാര്‍ത്ഥ സാമ്പത്തിക തകര്‍ച്ച കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ റബര്‍ ബോര്‍ഡിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിച്ചില്ല. റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിക്ക് കളമൊരുക്കിയത് റബര്‍ ഉല്പാദനത്തിന്റെയും ഉപയോഗത്തിന്റെയും കൃത്യതയില്ലാത്ത കണക്കുകളും ബോര്‍ഡിന്റെ ഉന്നതങ്ങളിലുള്ളവരുടെ വ്യവസായലോബികളോടുള്ള മൃദുസമീപനവുമാണ്. 2014 ഫെബ്രുവരി 28ന് കാലാവധി പൂര്‍ത്തിയാക്കിയ റബര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇതുവരെയും പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ല. പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും ചെയര്‍മാന്‍ ഉള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞുനില്‍ക്കുകയാണ്. ഗാട്ട് കരാറില്‍ റബറിനെ കാര്‍ഷികോല്പന്നമാക്കാതെ വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുവായി നിശ്ചയിച്ചപ്പോഴും ലോകവ്യാപാര സംഘടനയില്‍ ഇറക്കുമതിച്ചുങ്കം പരമാവധി 25 ശതമാനമായി നിജപ്പെടുത്തിയപ്പോഴും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള റബര്‍ബോര്‍ഡ് കര്‍ഷകരെ മറന്ന് നിശബ്ദ സേവനം നടത്തുകയായിരുന്നുവെന്ന് വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.

റബര്‍ കര്‍ഷകരോടുള്ള പ്രതിബദ്ധത മറന്ന് മുഖംതിരിഞ്ഞുനില്‍ക്കുന്ന വെറുമൊരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായി റബര്‍ ബോര്‍ഡ് അധഃപതിച്ചിരിക്കുകയാണെങ്കില്‍ കൂടി ഇന്ത്യയിലെ റബര്‍ ഉല്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണന്നിരിക്കെ റബര്‍ ബോര്‍ഡ് ആസ്ഥാനം ഇവിടെനിന്നും മാറ്റാന്‍ നടത്തുന്ന ചില കേന്ദ്രങ്ങളുടെ ഗൂഢശ്രമങ്ങള്‍ എതിര്‍ക്കപ്പെടണം. ആഗോളപ്രതിഭാസമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലും വന്‍വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ ടാപ്പിംഗില്‍ നിന്ന് മാറിനില്‍ക്കുന്നതിനാലും റബറുല്പാദനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്നു മാറ്റണമെന്ന് വാശിപിടിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും വി.സി.സെബാസ്ററ്യന്‍ സൂചിപ്പിച്ചു.
- dated 09 Apr 2016


Comments:
Keywords: India - Associations - rubber_board_infam_press_release India - Associations - rubber_board_infam_press_release,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us