Today: 23 Oct 2018 GMT   Tell Your Friend
Advertisements
ആഭ്യന്തരവിലയിടിച്ചുള്ള റബര്‍ കയറ്റുമതികൊണ്ട് കര്‍ഷകന് നേട്ടമുണ്ടായില്ല: ഇന്‍ഫാം
കൊച്ചി: കഴിഞ്ഞ മാസങ്ങളില്‍ റബറിന്റെ കയറ്റുമതി കുത്തനെ ഉയര്‍ന്നുവെന്നും ഉല്പാദനം വര്‍ദ്ധിച്ചുവെന്നുമുള്ള റബര്‍ ബോര്‍ഡിന്റെ കണക്കുകള്‍ വിചിത്രമാണെന്നും രാജ്യാന്തരമാര്‍ക്കറ്റിനേക്കാള്‍ കിലോഗ്രാമിന് ശരാശരി 44 രൂപ കുറച്ച് കര്‍ഷകരില്‍ നിന്ന് റബര്‍ വാങ്ങി കയറ്റുമതി ചെയ്ത് വന്‍നേട്ടമുണ്ടാക്കിയത് വന്‍കിട വ്യാപാരികളും കമ്പനികളുമാണെന്നും റബര്‍ കയറ്റുമതി കര്‍ഷകന് ഉപകരിച്ചില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ ആരോപിച്ചു.

കര്‍ഷകനെ മറന്ന് വന്‍കിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഒത്താശചെയ്യുന്ന ഉപകരണമായി റബര്‍ബോര്‍ഡ് അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണ്. റബര്‍ ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാനകാരണം സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതിയും ടാപ്പിംഗിന് അനുകൂലമായ കാലാവസ്ഥയുമാണ്. ഇതിനോടകം ബോര്‍ഡ് പ്രഖ്യാപിച്ച പല പദ്ധതികളും കര്‍ഷകര്‍ തള്ളിക്കളഞ്ഞിരിക്കുന്നത് കേന്ദ്രവാണിജ്യ മന്ത്രാലയം ഗൗരവമായി കാണണം. നാളിതുവരെ റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയില്‍ സഹായമേകുവാന്‍ കേന്ദ്രസര്‍ക്കാരിനോ, കേന്ദ്രസര്‍ക്കാരില്‍ നിന്ന് കര്‍ഷകര്‍ക്കായി എന്തെങ്കിലും നേടിയെടുക്കുവാന്‍ ബോര്‍ഡിനോ സാധിച്ചിട്ടില്ലന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും നിത്യചെലവിനുമുള്ള 142 കോടിമാത്രമാണ് കഴിഞ്ഞ കേന്ദ്രബജറ്റില്‍പോലും പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആവര്‍ത്തനകൃഷി സബ്സിഡി മുടങ്ങിയിട്ട് നാളുകളേറെയായി. 206 രൂപവരെ ഒരു കിലോഗ്രാം റബറിന് രാജ്യാന്തരവില ഉയര്‍ന്നിട്ടും പരമാവധി 162 രൂപയ്ക്കു താഴെമാത്രമെ ആഭ്യന്തരവിപണിയില്‍ വ്യാപാരം കഴിഞ്ഞ മാസങ്ങളില്‍ നടന്നിട്ടുള്ളൂ. രാജ്യാന്തരവിലപോലും കര്‍ഷകന് വന്‍കിട വ്യാപാരികള്‍ നിഷേധിച്ചതിന്റെ പിന്നില്‍ റബര്‍ ബോര്‍ഡാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റബറിന്റെ ഉല്പാദം ഉയര്‍ത്തിക്കാട്ടി റബര്‍വിലയിടിക്കാനുള്ള ബോര്‍ഡിന്റെ തന്ത്രം കര്‍ഷകദ്രോഹവും വ്യവസായികള്‍ക്ക് ഒത്താശചെയ്യുന്നതുമാണെന്നും വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.

- dated 25 Mar 2017


Comments:
Keywords: India - Associations - rubber_export_press_release India - Associations - rubber_export_press_release,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us