Today: 25 Feb 2020 GMT   Tell Your Friend
Advertisements
കാര്‍ഷിക പ്രതിസന്ധി: കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ എംപിമാര്‍ പരാജയപ്പെട്ടു~ഇന്‍ഫാം
Photo #1 - India - Associations - rubber_issue_infam_news_27feb
കൊച്ചി: കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ റബര്‍ ഉള്‍പ്പെടെ കാര്‍ഷിക വിഷയങ്ങളില്‍ പാര്‍ലമെന്റിനു പുറത്ത് രാഷ്ട്രീയ അജണ്ടകളുമായി വിഘടിച്ചുനിന്നു നടത്തുന്ന സമരങ്ങളും പാര്‍ലമെന്റിനുള്ളില്‍ നടത്തുന്ന ശ്രമങ്ങളും ലക്ഷ്യം കാണില്ലെന്നും രാഷ്ട്രീയ മുന്നണികള്‍ക്കതീതമായി ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരില്‍ കര്‍ഷര്‍ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ എംപിമാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ ആരോപിച്ചു.

വരാന്‍പോകുന്ന നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കര്‍ഷകസ്നേഹം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വഴിപാടുസമരങ്ങളും രാഷ്ട്രീയനാടകങ്ങളും കര്‍ഷകരുടെയടുക്കല്‍ വിലപ്പോവില്ല. പാര്‍ലമെന്റിലെ ഇരുസഭകളിലും കേരളത്തില്‍ നിന്നുള്ള എല്ലാ അംഗങ്ങളും പ്രതിപക്ഷത്താണ്. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ ഇടതുവലത് മുന്നണികളുടെ പേരില്‍ രാഷ്ട്രീയ അന്ധതയും അടിമത്വവുമായി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് കുറ്റകരമായ അനാസ്ഥയും കേരളതത്തിലെ കര്‍ഷരോടുള്ള വെല്ലുവിളിയുമാണ്. മൂന്നിലേറെ വര്‍ഷങ്ങളായി റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ചയില്‍ ഇടപെടലുകള്‍ നടത്താത്തവര്‍ ഇപ്പോള്‍ കര്‍ഷകരുടെ രക്ഷകരാകുവാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. വരാന്‍പോകുന്ന കേന്ദ്രബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്കായുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്ന മുന്‍വിധിയില്‍ അതിന്റെ പിതൃത്വം തങ്ങള്‍ക്കെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്തുവാന്‍ എംപിമാര്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കേരളത്തിലെ കര്‍ഷകര്‍ക്കിന്നുണ്ട്. തമിഴ്നാടുള്‍പ്പെടെ ഇതരസംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ തങ്ങളെ ബാധിക്കുന്ന ജനകീയ കാര്‍ഷിക വിഷയങ്ങളില്‍ രാഷ്ട്രീയവും മുന്നണിയും നോക്കാതെ ഒറ്റക്കെട്ടായി വാദിച്ച് നേട്ടങ്ങളുണ്ടാക്കുന്നത് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ ഈ വൈകിയവേളയിലെങ്കിലും കണ്ടുപഠിക്കണമെന്ന് വി.സി.സെബാസ്ററ്യന്‍ അഭ്യര്‍ത്ഥിച്ചു.
- dated 27 Feb 2016


Comments:
Keywords: India - Associations - rubber_issue_infam_news_27feb India - Associations - rubber_issue_infam_news_27feb,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us