Today: 24 Mar 2017 GMT   Tell Your Friend
Advertisements
റബര്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ വിലത്തകര്‍ച്ച രൂക്ഷമാക്കും: ഇന്‍ഫാം
Photo #1 - India - Associations - rubber_issue_infarm_reaction_august_27
കോട്ടയം: അനിയന്ത്രിതവും നികുതിരഹിതവുമായ റബര്‍ ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാട് തുടരുന്നപക്ഷം വരുംദിവസങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവുംവലിയ വിലത്തകര്‍ച്ചയെ റബര്‍ വിപണി നേരിടുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.
ക്രൂഡോയിലിന്റെയും അന്താരാഷ്ട്ര റബര്‍ വിപണിയുടേയും വിലയിടിവാണ് ആഭ്യന്തരവിപണിയുടെ തകര്‍ച്ചയുടെ കാരണമെന്നുള്ള സ്ഥിരം ന്യായീകരണം മുഖവിലയ്ക്കെടുക്കാനാവില്ല. ക്രൂഡോയിലിന്റെ വിലയിടിവ് ആഗോളപ്രതിഭാസമാണ്. ഇതിനെ അതിജീവിക്കാനും കര്‍ഷകരക്ഷയ്ക്കുമുള്ള ബദല്‍ സംവിധാനങ്ങള്‍ പ്രമുഖ റബറുല്പാദനരാജ്യങ്ങള്‍ക്കുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതിനുശ്രമിക്കാതെ മുഖംതിരിഞ്ഞുനില്‍ക്കുന്നത് അപലപനീയമാണ്.
രാജ്യാന്തര കരാറുകളിലൂടെ പ്രകൃതിദത്തറബറിന്റെയും, റബറുല്പന്നങ്ങളുടെയും നികുതിരഹിത ഇറക്കുമതിക്കായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ വിപണി തുറന്നുകൊടുത്തിരിക്കുന്നത് ഇന്നത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ഗാട്ട്, ആസിയാന്‍ കരാറുകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാനൊരുങ്ങുന്ന 16 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംയോജിത സാമ്പത്തിക പങ്കാളിത്തം ഈ വര്‍ഷം ഉടമ്പടിയാകുമ്പോള്‍ റബര്‍ മേഖലയിലെ തകര്‍ച്ച പൂര്‍ണ്ണമാകും.
ദേശീയ റബര്‍നയം വന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിലത്തകര്‍ച്ച നേരിടുന്ന കര്‍ഷകരുടെ രക്ഷയ്ക്കല്ല, സാമ്പത്തികലാഭമുണ്ടാക്കുന്ന വ്യവസായികള്‍ക്കാണ് റബര്‍നയം ആത്യന്തികമായി ഗുണം ചെയ്യുന്നത്. പ്രധാന റബറുല്പാദനരാജ്യങ്ങളില്‍ നിന്നും ഇറക്കുമതിചെയ്യുന്ന പ്രകൃദിദത്ത റബര്‍ ഇന്ത്യയിലെ റബര്‍ വ്യവസായികളുടേതാണെന്നുള്ളത് കര്‍ഷകര്‍ തിരിച്ചറിയണം.
ആസിയാന്‍ അംഗരാജ്യമായ ലാവോസില്‍ 2010 മുതല്‍ 10,000 ഹെക്ടര്‍ സ്ഥലത്താണ് ഇന്‍ഡ്യയിലെ ഒരു പ്രമുഖ ടയര്‍ കമ്പനിക്ക് റബര്‍ കൃഷി. ടാപ്പിംഗിനാകട്ടെ 300 റബര്‍ മരത്തിന് ഒരു ഡോളര്‍ ചെലവും. ശ്രീലങ്കയിലിത് 125 രൂപ മാത്രം. കംബോഡിയയിലും വിയറ്റ്നാമിലും മലേഷ്യയിലും തായ്ലണ്ടിലും സൗത്താഫ്രിക്കയിലും ഇന്ത്യന്‍ കമ്പനികള്‍ സ്ഥലം പാട്ടത്തിനെടുത്ത് റബര്‍കൃഷി നടത്തുമ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വ്യവസായികളുടെ റബര്‍ ഇറക്കുമതി നിരോധിക്കുവാനോ നിയന്ത്രിക്കുവാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ വിപണികളില്‍ വിറ്റഴിയുന്ന ടയറുള്‍പ്പെടെ റബറുല്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്വാഭാവിക റബറിന്റെ നിശ്ചിതശതമാനം ഇന്ത്യയിലെ കര്‍ഷകരില്‍ നിന്നുതന്നെ റബര്‍ കമ്പനികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അടിസ്ഥാന വിലയ്ക്ക് വാങ്ങിക്കണമെന്ന് ഉത്തരവിറക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ ഇന്നത്തെ പ്രതിസന്ധിക്ക് താല്ക്കാലിക പരിഹാരമാകും. ആസിയാന്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള കാര്‍ഷിക കുടിയേറ്റത്തെക്കുറിച്ച് കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഗൗരവമായി ചിന്തിക്കണമെന്ന് വി.സി.സെബാസ്ററ്യന്‍ അഭ്യര്‍ത്ഥിച്ചു.
- dated 27 Aug 2016


Comments:
Keywords: India - Associations - rubber_issue_infarm_reaction_august_27 India - Associations - rubber_issue_infarm_reaction_august_27,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
asean_agreement_implementation_reaction_from_infam
ആസിയാന്‍ കരാര്‍:~ നികുതിരഹിത ഇറക്കുമതി കാര്‍ഷികമേഖലയെ തകര്‍ക്കുന്നു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
rubber_price_infam_pressrelease_13_january
റബര്‍: രാജ്യാന്തരവില കുതിച്ചിട്ടും ആഭ്യന്തരവിപണി അട്ടിമറിക്കപ്പെടുന്നത് കര്‍ഷകദ്രോഹം~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
farmers_day_in_vazhakulam
ഇന്‍ഫാം കര്‍ഷകദിനാചരണം, കര്‍ഷക നേതൃസമ്മേളനം ~ സംസ്ഥാനത്തുടനീളം വിപുലമായ ഒരുക്കങ്ങള്‍
തുടര്‍ന്നു വായിക്കുക
prime_ministers_speech_reaction_from_infam
ബജറ്റ് പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി കര്‍ഷകരെ അപമാനിച്ചു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
currency_issue_reaction_from_infam
അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
cooperative_sector_issue_infam_reaction
സഹകരണ സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണ: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_seminar_bharananganam
രാജ്യാന്തരകരാറുകള്‍ കാര്‍ഷികമേഖലയുടെ നടുവൊടിക്കുന്നു: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us