Today: 15 Dec 2019 GMT   Tell Your Friend
Advertisements
കര്‍ഷക അവഗണനയ്ക്കെതിരെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ആഹ്വാനവുമായി കര്‍ഷക ഐക്യവേദിയായ ദ പീപ്പിള്‍
Photo #1 - India - Associations - the_people_rection_13
കൊച്ചി: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയനേതൃത്വങ്ങളുടെയും ഇടപെടലുകള്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ കര്‍ഷക അവഗണനയ്ക്കെതിരെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് നിലപാടുകള്‍ക്ക് കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിള്‍ നേതൃസമ്മേളനം കര്‍ഷകരെ ആഹ്വാനം ചെയ്തു.

മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളം ഇന്‍ഫാം ഹാളില്‍ നടന്ന നേതൃസമിതിയില്‍ ദ പീപ്പിള്‍ കോര്‍ഡിനേറ്ററും ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ജനറലുമായ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്ററ്യന്‍ അധ്യക്ഷത വഹിച്ചു.

കാര്‍ഷികപ്രശ്നങ്ങളില്‍ മുതലക്കണ്ണീരൊഴുക്കുന്നവരുടെയും വഴിപാടുസമരങ്ങള്‍ നടത്തുന്നവരുടെയും നിരന്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെയും പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുള്ള അടവുനയം കര്‍ഷകരുടെയടുക്കല്‍ ഇനി വിലപ്പോവില്ല. കണ്ണീരൊപ്പാന്‍ ആരുമില്ലാത്ത ദുര്‍വിധിയറിഞ്ഞ് വൈകിയ വേളയിലെങ്കിലും കര്‍ഷകര്‍ സംഘടിച്ചു മുന്നേറണം. കഴിഞ്ഞ നാളുകളില്‍ സ്ഥിരനിക്ഷേപം പോലെ കര്‍ഷകരെ അടിമകളാക്കിവെച്ച് നേട്ടംകൊയ്തവരുടെ വഞ്ചനാപരമായ നിലപാടുകള്‍ കര്‍ഷകര്‍ തിരിച്ചറിയണമെന്നും സമ്മേളനം സൂചിപ്പിച്ചു.

സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റുകളിന്മേല്‍ പൗരന്മാര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ബജറ്റും സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ ഒരു ബന്ധംപോലുമില്ലാത്ത സാഹചര്യം ഗൗരവമേറിയതാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനും കൈയടി നേടാനുമായി ബജറ്റിനെ കണക്കിന്റെ കളിയാക്കി മാറ്റിയാല്‍ ജനാധിപത്യസംവിധാനത്തിന്റെ മഹത്വമാണ് തകരുന്നത്. ബജറ്റിനെ നാടിന്റെ ഭാവിയുടെ ദൃഢമായ കാല്വയ്പാണെന്ന് ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും നടപ്പിലാക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കിയുള്ള ജനവഞ്ചനയ്ക്കെതിരെ അധികാരകേന്ദ്രങ്ങളെ വിചാരണ ചെയ്യുവാന്‍ നിയമം ആവിഷ്കരിക്കുന്നതിനെക്കുറിച്ച് പൊതുസമൂഹം ചര്‍ച്ചചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷിക വിദ്യാഭ്യാസ വായ്പകളിന്മേല്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പൊതുമേഖലാ ബാങ്കുകള്‍ നടത്തുന്ന വന്‍ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും ബാങ്കുകളുടെ കര്‍ഷകചൂഷണത്തിനെതിരെ സംഘടിതമായി പ്രതികരിക്കണമെന്നും സമ്മേളനം കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി ബാങ്ക് ആന്റ് ഫൈനാന്‍സ് അക്കൗണ്ട് ഹോള്‍ഡേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ദ പീപ്പിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതാണ്.

കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്ററ്യന്‍ കൊച്ചുപുരയ്ക്കല്‍, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസഫ് മോനിപ്പള്ളി, ഫാര്‍മേഴ്സ് ഗൈഡന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ പി.സി.ജോസഫ് എക്സ് എംഎല്‍എ, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാനേജിംഗ് ട്രസ്ററി ഡിജോ കാപ്പന്‍, ഇന്‍ഫാം സംസ്ഥാന കണ്‍വീനര്‍ ജോസ് എടപ്പാട്ട്, ബാങ്ക് ആന്റ് ഫൈനാന്‍സ് അക്കൗണ്ട് ഹോള്‍ഡേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ അജയകുമാര്‍ ടി. (ഡല്‍ഹി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ.മൈതീന്‍ ഹാജി (മൂവാറ്റുപുഴ), കെ.കെ.ഡാനി (കോതമംഗലം), ജോസ് ആനിത്തോട്ടത്തില്‍ (കൊല്ലം), ഡോ.എം.സി.ജോര്‍ജ്, ജോയി തെങ്ങുംകുടിയില്‍, അഡ്വ.പി.എസ്.മൈക്കിള്‍, പ്രെഫ.പി.സി.ദേവസ്യ, എ.എം.ജോസഫ് (കടുത്തുരുത്തി) എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍വെച്ച് ദ പീപ്പിളിന്റെ തുടര്‍സമ്മേളനങ്ങള്‍ ചേരുന്നതാണ്.
- dated 13 Feb 2016


Comments:
Keywords: India - Associations - the_people_rection_13 India - Associations - the_people_rection_13,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us