Advertisements
|
ഗിരീഷ്:അക്ഷരനക്ഷത്രം കോര്‍ത്ത ജീവിതം
'മഴയെ സ്പര്ശിച്ചുപോയതല്ലാതെ നീ മഴയേക്കുറിച്ചു വല്ലതുമെഴുതിയിട്ടുണ്ടോ?' ലോഹിതദാസിന്റെ' അരയന്നങ്ങളുടെ വീടി'നു വേണ്ടി പാട്ടൊരുക്കാന്‍ രാത്രി ഒരുമിച്ചിരിക്കുമ്പോഴാണു ഗിരീഷ് പുത്തഞ്ചേരിയോടു രവീന്ദ്രന് ആ ചോദ്യമെറിഞ്ഞത്.അപ്പോള്‍ പുറത്തു മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു.
പിറ്റേന്നു റെക്കോര്‍ഡിംഗാണ്. ട്യൂണുണ്ടാക്കണം, പാട്ടെഴുതണം... ഇരുവര്‍ക്കും പരിഭ്രമമായിരുന്നു. പിരിമുറുക്കം ഒഴിവാക്കാന്‍ നാലുംകൂട്ടി മുറുക്കി. കണ്ണില്‍ പതിയെ സംഗീതത്തിന്റെ ലഹരി പടര്‍ന്നു. ഈറന്‍ പടര്‍ന്ന അന്തരീക്ഷത്തില്‍ രവീന്ദ്രന് ശ്രുതി മീട്ടി. പുത്തഞ്ചേരി വരികള്‍ ഇഴ ചേര്‍ത്തു. അങ്ങനെ 'അരയന്നങ്ങളുടെ വീട്ടി'ല്‍ ' മനസിന് മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി പോല്‍..വെറുതേ പെയ്തു നിറയും രാത്രിമഴയാമോര്മകള്...' ജനിച്ചു.
കോഴിക്കോടു ജില്ലയിലെ പുത്തഞ്ചേരിയില്‍ പിറന്ന തന്നിലേക്കു കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ജനിച്ച രവീന്ദ്രന് അമ്പത്തിയൊന്നക്ഷരം കൊണ്ടും ഏഴു സ്വരം കൊണ്ടും ഒരു മഴവില്പ്പാലമായി ബന്ധപ്പെട്ടു കിടക്കുകയാണെന്നു പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്. 'നീ മഴയെക്കുറിച്ചെഴുതൂ'വെന്നു രവീന്ദ്രന് സ്നേഹത്തോടെ നിര്‍ബന്ധിച്ചതിനു ശേഷം മഴച്ചാറ്റലിന്റെ തെളിമയില്ലാത്ത രചനകള്‍ പുത്തഞ്ചേരിയില്‍ നിന്ന് അപൂര്‍വമായി മാത്രമാണു പിറവിയെടുത്തത്.
ആകാശം, മഴ, മഴവില്ല്, മേഘങ്ങള്‍ എന്നിവ പുത്തഞ്ചേരിയുടെ കാവ്യബിംബങ്ങളായി. മഴയുടെ സകല ആര്‍ദ്രഭാവങ്ങളും ആവാഹിച്ചാണ് അദ്ദേഹം 'മാടമ്പി'യിലെ 'അമ്മമഴക്കാറിനു കണ്‍നിറഞ്ഞു' എന്ന പാട്ടെഴുതിയത്. പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ മലയാളിയുടെ കാതില്‍ ഒരു നാടന്‍ പ്രേമഗീതമായി മൂളാന്‍ തുടങ്ങിയത് എണ്‍പതുകളിലാണ്.
എഴുതിയ പാട്ടുകള്‍ മുഴുവനും മികച്ചതായില്ലെങ്കിലും നിരവധി നല്ല പാട്ടുകള്‍ക്ക് അദ്ദേഹം ജന്മമേകി. പുത്തഞ്ചേരിയുടെ പാട്ടുകളില്‍ സാഹിത്യമാണു നിറഞ്ഞിരുന്നത്. എന്നാല്‍ അവ കവിതകളായിരുന്നില്ല. തുടക്കകാലത്തു ഗിരീഷ് പുത്തഞ്ചേരിക്കു മുഖ്യധാരയിലേക്കു കടന്നെത്താനായില്ല. വയലാറിന്റേയും പി. ഭാസ്കരന്റേയും ഒ.എന്‍.വിയുടേയും ആസ്വാദകസമൂഹത്തെ കൈപ്പിടിയിലൊതുക്കാനുള്ള ബുദ്ധിമുട്ടായിരുന്നു അത്. നൈസര്‍ഗികമായ സര്‍ഗഭാവന കൊണ്ടാണ് ഈ വെല്ലുവിളി മറികടന്നത്. മഹാരഥരുടെ പാട്ടുകളില്‍ അലിഞ്ഞ മലയാള മനസിലേക്കു മഴയുടെ കുളിരുമായി പുത്തഞ്ചേരിയുടെ ഗാനധാര പതിയെ പതിയെ ഒഴുകിപ്പടരുകയായിരുന്നു. സ്വപ്നം കാണുന്ന കണ്ണുകളുമായി സിനിമാചര്‍ച്ചകളുടെ അണിയറയില്‍ അവസരങ്ങള്‍ക്കായി കാത്തുകിടന്ന ഭൂതകാലം പുത്തഞ്ചേരിക്കുമുണ്ട്. അവധൂതനേപ്പോലെ നടന്ന നാളുകള്‍. ലഹരിക്കൊപ്പം ബര്‍ഗ്മാനും കുറസോവയും, ത്യാഗരാജ സ്വാമിയും ദീക്ഷിതരും കാളിദാസനും കുമാരനാശാനും വള്ളത്തോളും കുഞ്ഞിരാമന് നായരും യേശുദാസും മുഹമ്മദ് റാഫിയും എസ്. ജാനകിയും സുശീലയും ബോധതലത്തിലും കിനാവിലും പുത്തഞ്ചേരിക്കു വഴികാട്ടി.
മൂവന്തി താഴ്വരയില് വെന്തുരുകും വിണ്‍സൂര്യന്‍, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം), ദീനദയാലോ രാമ, മനസിന് മണിച്ചിമിഴില്‍ ( അരയന്നങ്ങളുടെ വീട്), ഹരിമുരളീരവം, പാടീ തൊടിയിലേതോ (ആറാം തമ്പുരാന്), മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി, കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍, ഗോപികേ, മനസില്‍ മിഥുനമഴ (നന്ദനം), എന്തേ മുല്ലേ പൂക്കാത്തു (പഞ്ചലോഹം, കളഭം തരാം, ഗംഗേ... (വടക്കുംനാഥന്), ചിങ്ങമാസം വന്നുചേര്‍ന്നാല്‍, എന്റെയെല്ലാമല്ലേ (മീശമാധവന്), കറുത്ത പെണ്ണേ (തേന്മാവിന് കൊമ്പത്ത്), ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്( മായാമയൂരം), കൈക്കുടന്ന നിറയേ തിരുമധുരം തരും (മയാമയൂരം), ആകാശ ദീപങ്ങള്‍ സാക്ഷി (രാവണപ്രഭു), ഇന്നലെ എന്റെ നെഞ്ചിലേ (ബാലേട്ടന്), നിലാവേ വാ ( മിന്നാരം), കണ്ണുനട്ട് കാത്തിരുന്നിട്ടും (കഥാവശേഷന്), സൂര്യകിരീടം (ദേവാസുരം), വാര്‍തിങ്കളായി (പല്ലാവൂര്‍ ദേവനാരായണന്), താമരപ്പൂവില്‍ (ചന്ദ്രലേഖ), പാല്‍നുരയായ്(ആകാശത്തേക്കൊരു കിളിവാതില്‍), അക്ഷരനക്ഷത്രം കോര്‍ത്ത (അഗ്നിദേവന്), പാതിരാപ്പുള്ളുണര്‍ന്നു ( ഈ പുഴയും കടന്ന്), മെല്ലെയൊന്നു പാടിനീ (മനസിനക്കരെ), ജൂണിലെ നിലാമഴയില്‍ (നമ്മള് തമ്മില്‍), പിന്നെയും പിന്നെയും ആരോ കിനാവിന്റെ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്) അങ്ങനെ എത്രയെത്ര പാട്ടുകള്‍ ഇനിയും നമ്മുടെ ആസ്വാദന തലങ്ങളെ മഴയായി നനച്ചുകൊണ്ടേയിരിക്കും...(കടപ്പാട)്
|
|
- dated 13 Feb 2010
|
|
Comments:
Keywords: India - Samakaalikam - akshara nakshathram India - Samakaalikam - akshara nakshathram,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|