Today: 16 Apr 2021 GMT   Tell Your Friend
Advertisements
മുല്ലപ്പെരിയാര്‍ ; തമിഴാ .. . നീ പാകിസ്ഥാനെപ്പോലെ പെരുമാറരുത് !!!
Photo #1 - India - Samakaalikam - berlithomasmullapperiyar
വിഹഗവീക്ഷണം

ഗോവിന്ദച്ചാമിയെ കോടതി ശിക്ഷിച്ചത് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണെന്നു ദിനമലര്‍ പത്രം എഴുതിയപ്പോള്‍ തമിഴ്നാട്ടുകാര്‍ അതെഴുതിയ ലേഖകനെ മാനസികരോഗത്തിനു ചികില്‍സിക്കണമെന്നും മലയാളി ബുദ്ധിജീവികള്‍ അത്യുന്നതമായ ആക്ഷേപഹാസ്യമെഴുതിയ പത്രത്തെ അഭിനന്ദിക്കുകയും ആ ഹാസ്യം മനസ്സിലാക്കാനാവാത്ത വിഡ്ഡികളെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു തമിഴനും മലയാളിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇവിടെ തുടങ്ങുന്നു. തമിഴന്‍ തന്റെ ലക്ഷ്യത്തിനു വേണ്ടണ്ഢി ഏതു വഴിയും സ്വീകരിക്കുമെങ്കില്‍ പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാത്ത മലയാളിക്ക് രസകരമായ വഴികളിലാണ് താല്‍പര്യം.

മുല്ലപ്പെരിയാര്‍ തമിഴന് ഗോവിന്ദച്ചാമിയെപ്പോലെയല്ല.അതുകൊണ്ടുതന്നെ ഡാമിന്റെ കാര്യത്തില്‍ അവര്‍ അത്യധികം സെന്‍സിറ്റീവാണ്.അതുപൊട്ടി മലയാളികള്‍ മരിക്കുന്നതാണോ അതോ വെള്ളം കിട്ടാതെ അഞ്ചു ജില്ലകളിലെ കൃഷി മുടങ്ങുന്നതാണോ വലിയ നഷ്ടം എന്നവര്‍ക്കു കൃത്യമായി അറിയാം.പുതിയ ഡാം വന്നാലും ഉള്ളത് പൊട്ടിയാലും അവരെ സംബന്ധിച്ച് പുതിയ കരാറും വിലകൂടിയ വെള്ളവും ആണ് ഫലം.അപ്പോള്‍ വില കൂടിയ വെള്ളം എന്നത് എത്ര വൈകിക്കുന്നോ അത്രയും നല്ലത്. ഇത്രയധികം വെള്ളവും ഡാമുകളുമുള്ള കേരളത്തെ മനുഷ്യവാസമുള്ള ഒരു സംസ്ഥാനമായി കാണുന്നതിനെക്കാള്‍ ഒരു ജലഭോഗയന്ത്രമായി കാണാനാണ് അവര്‍ക്ക് താല്‍പര്യം.അതുകൊണ്ടണ്ഢ് തന്നെ നേതാക്കള്‍ തമിഴ് മക്കളോട് അത്മാര്‍ഥതയോടെ പറയുന്ന കാര്യങ്ങള്‍ ആക്ഷേപഹാസ്യമാണെന്നു കരുതി ആര്‍ത്തു ചിരിക്കുന്ന പ്രബുദ്ധ മലയാളികള്‍ അവര്‍ക്കൊരനുഗ്രഹമായിരിക്കും.

കുമാരി ജയലളിതയുടെ പുതിയ ആക്ഷേപഹാസ്യമാണ് രാഷ്ട്രീയതലത്തില്‍ നമുക്ക് എന്‍ജോയ് ചെയ്യാനിപ്പോള്‍ മുന്നിലുള്ളത്.കേരളത്തെ ഉപദേശിക്കണം എന്നു പ്രധാനമന്ത്രിയെ ഉപദേശിച്ചുകൊണ്ടണ്ഢ് ആയമ്മ സര്‍ദാര്‍ജിക്ക് നെടുങ്കന്‍ കത്തയച്ചിരിക്കുകയാണ്.വിറയാര്‍ന്ന കൈകളോടെ, വിറയ്ക്കുന്ന താടിയോടെ ഇപ്പോള്‍ പുള്ളിക്കാരന്‍ അത് വായിച്ചു കാണും.ഡാം പുത്തന്‍പോലെ സുരക്ഷിതമാണെന്ന് പറയുന്ന ലളിതേച്ചി കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തില്‍ അത് പൊട്ടിയില്ല എന്നത് അടിവരയിട്ടു പറയുന്നുണ്ടണ്ഢ്.പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് കേന്ദ്രം കേരളത്തെ ധരിപ്പിക്കണം. ഡാം ദുര്‍ബലമാണെന്ന വാദം ഉയര്‍ത്തി കേരള സര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കി രാഷ്ട്രീയ നേട്ടം ഉണ്ഢണ്ടക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ ജയലളിത ആരോപിക്കുന്നു.

കത്ത് വായിച്ച് പ്രധാനമന്ത്രി ഉമ്മന്‍ ചാണ്ടണ്ഢിയെ ശാസിക്കാതിരിക്കില്ല.രണ്ഢണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ഉല്‍സാഹം പോലും ഇക്കാര്യത്തില്‍ തനിക്കില്ല എന്ന് പ്രധാനമന്ത്രി ഏറെക്കുറെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സ്ഥിരം പോളിസിയായ ചേരിചേരാനയം തന്നെയാണ് ഇക്കാര്യത്തിലും പുലര്‍ത്തുന്നത്.എന്തു തന്നെ സംഭവിച്ചാലും ഒരു മധ്യസ്ഥനെപ്പോലെ മിണ്ഢണ്ടതിരിക്കുകയേ ഉള്ളൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടണ്ഢ്. തമിഴ്!നാടിന് മൃഗീയമായ മേല്‍ക്കോയ്മയുള്ള വിഷയത്തില്‍ ഉറക്കംതൂങ്ങിയിരിക്കുന്ന ഒരു മധ്യസ്ഥന്‍ ഏതു പക്ഷത്തായിരിക്കും എന്നതറിയാന്‍ ചര്‍ച്ച വരെ കാത്തിരിക്കേണ്ടണ്ഢ കാര്യമില്ല. ചുരുക്കിപ്പറഞ്ഞാല്‍, ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടി ആക്കിക്കുറച്ച ശേഷം പുതിയ ഡാം പണിയാമെന്ന കേരളത്തിന്റെ അതിമോഹം പ്രധാനമന്ത്രിയുടെ ഓഫിസിലെ ചവറ്റുകൊട്ടയില്‍ കിടക്കും. ജലനിരപ്പ് 136ല്‍ നിന്ന് 146 ആക്കണമെന്നു തമിഴ്നാട് പറഞ്ഞാല്‍ അതു ചിലപ്പോ സാധിച്ചെന്നും വരും.

ഡാം 999 എന്ന സിനിമയില്‍ ഡാം പൊട്ടുന്നത് പ്രമേയമായിട്ടുണ്ടെണ്ഢന്നും അത് തമിഴ്നാടിന്റെ താല്‍പര്യത്തിനു വിരുദ്ധമായതിനാല്‍ (ഡാം പൊട്ടി മലയാളികള്‍ ചാവുന്നതാണ് തമിഴ്!നാടിന്റെ താല്‍പര്യം എന്ന് അവര്‍ പറയാതെ പറഞ്ഞു) സിനിമ തമിഴ്നാട്ടിലെന്നല്ല ഇന്ത്യയില്‍ തന്നെ നിരോധിക്കണമെന്ന അവിടത്തെ ലോക്കല്‍ നേതാക്കളുടെ ആവശ്യം പ്രധാനമന്ത്രി പക്ഷെ വളരെ സീരിയസ്സായി എടുത്തുവോ ? .സിനിമ കണ്ടണ്ഢുനോക്കാന്‍ അംബികേച്ചിയെ ഏല്‍പിച്ചിരിക്കുകയാണ്. അംബികേച്ചി കണ്ഢണ്ടിട്ട് തമിഴ്നാടിന്റെ താല്‍പര്യത്തിനു മുറിവേല്‍ക്കുമെന്നു തോന്നിയാല്‍ പടം ഇന്ത്യയിലൊട്ടാകെ നിരോധിക്കും.അങ്ങനെ ഇന്ത്യയുടെ താല്‍പര്യത്തിനു വിരുദ്ധമായ ഒരു സിനിമ വിദേശത്തും നിരോധിക്കാന്‍ സാധ്യത കാണുന്നുണ്ട്.

ഇതൊന്നും നമ്മള്‍ മലയാളികള്‍ സീരിയസ്സായി എടുക്കേണ്ണ്ഢെതില്ല.തമിഴ്നാട് ഇങ്ങനൊക്കെ ചെയ്യുമ്പോള്‍ അവര്‍ അതിലൂടെ കേരളത്തിന്റെ ആവശ്യങ്ങനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.ആക്ഷേപഹാസ്യത്തിലൂടെയാണ് അവര്‍ അത് ചെയ്യുന്നത് എന്ന കാര്യം തമിഴന്‍മാര്‍ക്ക് പിടികിട്ടാത്തതാണെന്ന വിവരം നമുക്കല്ലേ അറിയൂ. മുല്ലപ്പെരിയാറും മൂന്നാറുമൊക്കെ അടങ്ങുന്ന ഇടുക്കിയുടെ തമിഴ്നാട് അതിര്‍ത്തിയില്‍ അവര്‍ ശരിക്കും സിനിമാലയാണ് അവതരിപ്പിച്ചുകൊണ്ഢണ്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അടങ്ങുന്ന പീരുമേട്-, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകള്‍ തമിഴ്-നാടിനോടു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ വന്‍പ്രചാരണപരിപാടികളാണ് നടക്കുന്നത്.തേനി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പീരുമേട്-- മുല്ലപ്പെരിയാര്‍ -മൂന്നാര്‍ ഏറ്റെടുക്കല്‍ എന്ന സംഘടനയാണ് സംഗതി ചൂടാക്കിക്കൊണ്ടണ്ഢിരിക്കുന്നത്. വൈക്കോല്‍ വാസുവിനെപ്പോലുള്ള തീവ്രവര്‍ഗീയവാദികള്‍ കളം പിടിക്കുന്നതോടെ ഒരു കലാപത്തിലൂടെയാണെങ്കിലും അവന്‍മാര്‍ അത് സാധിച്ചെടുക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്നാടിന്റെ ഭാഗമാക്കി കേരളത്തിന്റെ അണ്ണാക്കില്‍ കുമ്പളങ്ങ തിരുകുക എന്നതാണ് ലക്ഷ്യമെന്ന് അവര്‍ പറയുന്നില്ല. പകരം പരിശുദ്ധ തമിഴ് സംസാരിക്കുന്ന തമിഴ്മക്കള്‍ പൊറുക്കുന്ന കേരളാവിലെ സ്ഥലങ്ങള്‍ തമിഴ്മണ്ണിനോട് ചേര്‍ത്ത് തമിഴ്നാടിനെ വിശുദ്ധ നാടാക്കാന്‍ വേണ്ടണ്ഢിയാണ് കേരളം പിടച്ചടക്കാന്‍ ശ്രമിക്കുന്നതെന്നാണ് ചിത്രീകരിക്കുന്നത്. ഭാഷാടിസ്ഥാനത്തില്‍ 1957- ല്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോഴാണ് തമിഴ്-നാടിന്റെ ഭാഗമായുണ്ഢണ്ടായിരുന്ന ഇപ്പോഴത്തെ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്- താലൂക്കുകള്‍ കേരളത്തോടു ചേര്‍ത്തത്. അന്ന് വിട്ടുകൊടുത്തത് തിരിച്ചു പിടിക്കുക എന്നതാണ് തീവ്രവാദികളുടെ ആവശ്യം.

30 ലക്ഷം ജനങ്ങളെ ബന്ദികളാക്കി വെള്ളത്തിനു വില പേശുന്ന,കേരളത്തിന്റെ ഭാഗങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഒരു സംസ്ഥാനത്തെ അയല്‍സംസ്ഥാനം എന്ന നിലയ്ക്ക് ആദരവോടെ കാണാന്‍ വലിയ ബുദ്ധിമുട്ടാണ്.ഇന്ത്യ എന്ന ദേശീയബോധത്തിലുറച്ചു നില്‍ക്കുമ്പോഴും ഒരു ശരാശരി മലയാളിക്ക് അതേ ദേശീയതയുടെ കീഴില്‍ നീതി ലഭിക്കുന്നില്ല എന്നു തോന്നിയാല്‍ അത് ഐക്യമത്വം മഹാബലത്തിന്റെ ഗുരുതരമായ പരാജയമാണ്.തമിഴന്റെ പ്രാദേശിക-വര്‍ഗിയ പിടിവാശികള്‍ ഒരു ജനതയെ ഭയപ്പെടുത്തുമ്പോള്‍ പാക്കിസ്ഥാനാണ് ഭേദം എന്നാരെങ്കിലും ചിന്തിച്ചാല്‍ അവനെ കുറ്റം പറയാനൊക്കുമോ ?

ഇത് മലയാളിയുടെ ആക്ഷേപഹാസ്യമാണ്. തമിഴനു മനസ്സിലാകുമോ എന്തോ ; കാത്തിരിയ്ക്കാം

- dated 27 Nov 2011


Comments:
Keywords: India - Samakaalikam - berlithomasmullapperiyar India - Samakaalikam - berlithomasmullapperiyar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us