Today: 11 Aug 2020 GMT   Tell Your Friend
Advertisements
ഭരതനെ സ്മരിക്കുമ്പോള്‍ ..........അനശ്വരതയുടെ മുഖം
Photo #1 - India - Samakaalikam - bharathan 10 yrs remembrance

മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ഭരതന്‍ ഓര്‍മ്മയായിട്ട് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു.. ഓരോ ഫ്രെയിമിലും തന്റെ സ്പര്‍ശം ശേഷിപ്പിച്ചാണ് സര്‍ഗ്ഗക്രിയയിലും ജീവിതത്തിലും മതിവരാതെ കലയുടെ ഈ നിത്യകാമുകന്‍ ഇഹലോകത്തുനിന്നും മടങ്ങിയത്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഭരതന്‍ ഫൗണ്ടേഷന്‍ ഭരതന്‍ സ്മൃതി സംഘടിപ്പിക്കുന്നുണ്ട്. ഒപ്പം പ്രശസ്ത നടന്‍ ഭരത് ഗോപിയെയും അനുസ്മരിക്കും. സ്മൃതിയുടെ ഭാഗമായി ചലച്ചിത്ര പ്രദര്‍ശനം , സ്മൃതി വിളംബര ഘോഷയാത്ര എന്നിവ നടത്തി. ഓര്‍മ്മയ്ക്കായ് , മര്‍മരം, സന്ധ്യ മയങ്ങും നേരം,പാളങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്ര പ്രദര്‍ശനം മൂന്ന് ദിവസമായി തുടരുകയാണ്.

ഭരതന്‍ ചിത്രകല അഭ്യസിച്ച തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് ഇന്‍സ്ററിറ്റ്യൂട്ടിലെ കുട്ടികളുടെ ചിത്രപ്രണാമം രാവിലെ ഏഴ് മണിക്ക് റീജണല്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു.രാവിലെ 10 ന് കലാമണ്ഡലം ക്ഷേമാവതി തെളിയിക്കുന്ന സ്മൃതി ദീപം, ഭരതന്റെ ശിഷ്യന്‍മാരായ ജോര്‍ജ്ജ് കിത്തു, പോള്‍ ബാബു, കമല്‍, ജയരാജ്, കരീം, മക്കളായ സിദ്ധാര്‍ത്ഥന്‍, ശ്രീക്കുട്ടി, ഭരത് ഗോപിയുടെ മകന്‍ മുരളീ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി. തുടര്‍ന്ന് ഭരത് ഗോപിയുടെ അഭിനയ സംസ്കൃതിയെക്കുറിച്ച് ചര്‍ച്ച നടന്നു..

കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ കെ.ജി.ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. നെടുമുടി വേണു, മുരളി , ഡോ.എസ്.പി.രമേശ്, ടി.എം.എബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചിത്രപ്രണാമത്തില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഉച്ചയ്ക്ക് രണ്ടിന് ലളിത കലാ അക്കാദമി ചെയര്‍മാന്‍ സി.എന്‍.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മൂന്നിന് ഓര്‍മ്മകളുടെ ശ്രാദ്ധം ടി.ജി.രവിയുടെ അധ്യക്ഷതയില്‍ ശോഭന പരമേശ്വരന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

വൈകുന്നേരം 5.30 ന് നടന്ന ഭരതന്‍ സ്മൃതി പുരസ്ക്കാര സമര്‍പ്പണ സമ്മേളനം അടൂര്‍ ഗോപാല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം തമിഴ് സംവിധായകന്‍ ഭാരതിരാജയ്ക്ക് എം.ടി .വാസുദേവന്‍ നായര്‍ സമ്മാനിക്കും. മരണാനന്തര ബഹുമതിയായി ഭരത് ഗോപിക്ക് സമര്‍പ്പിക്കുന്ന പുരസ്ക്കാരം മകന്‍ എം.ജി .മുരളീകൃഷ്ണന്‍ ഏറ്റ് വാങ്ങും. കാവാലം നാരായണപ്പണിക്കര്‍ ഭരതനെയും നെടുമുടി വേണു ഭരത് ഗോപിയെയും അനുസ്മരിക്കും.


- dated 29 Jul 2011


Comments:
Keywords: India - Samakaalikam - bharathan 10 yrs remembrance India - Samakaalikam - bharathan 10 yrs remembrance,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us