Today: 31 Jul 2021 GMT   Tell Your Friend
Advertisements
നൗ .. ഗോള്‍ ഈസ് ദ സ്ററാര്‍ !!

കൊച്ചി: ശക്തമായ നിക്ഷേപക താല്‍പ്പര്യത്തില്‍ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തി. ആഗോളതലത്തില്‍ കുരുമുളകിന് വിലക്കയറ്റം. മഞ്ഞള്‍ വീണ്ടും വിലക്കയറ്റത്തിന്റെ പാതയില്‍. വെളിച്ചെണ്ണ വില പിന്നെയും താഴ്ന്നു.

ഇന്ത്യയുടെ സ്വര്‍ണ സംഭരണം ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയര്‍ത്തി. ഐ.എം.എഫില്‍ നിന്ന് ഇന്ത്യ 200 ടണ്‍ സ്വര്‍ണം വാങ്ങിയെന്ന വാര്‍ത്ത നിക്ഷേപകരെ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് ആനയിച്ചു. വിനിമയ വിപണിയില്‍ ഡോളര്‍ നേരിടുന്ന തളര്‍ച്ച സ്വര്‍ണത്തിന്റെ പ്രസക്തി കൂട്ടുന്നു.

ഇന്ത്യ സ്വര്‍ണം ശേഖരിച്ച വാര്‍ത്ത പുറത്തു വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ നിരക്ക് 1044 ഡോളറില്‍ നിന്ന് 1096 ലേക്ക് ഉയര്‍ന്നു. ഇന്ത്യ ട്രോയ് ഔണ്‍സിന് 1045 ഡോളര്‍ പ്രകാരമാണ് സ്വര്‍ണം വാങ്ങിയത്. ഡോളറിന്റെ തളര്‍ച്ച മുന്‍നിര്‍ത്തി മറ്റു രാജ്യങ്ങളും ഇന്ത്യയുടെ പാത പിന്തുടരുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായി.
നിക്ഷേപക സാന്നിധ്യം ശക്തമായതോടെ ലണ്ടന്‍, ന്യൂയോര്‍ക്ക് അവധി വിപണികളില്‍ സ്വര്‍ണ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറി. ഈ വാരം ന്യൂയോര്‍ക്ക് വിപണിയില്‍ ഔണ്‍സിന് 1044 ഡോളറില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ട സ്വര്‍ണം ഒരു ഘട്ടത്തില്‍ 1100 ഡോളറിലെ അതിശക്തമായ തടസം മറികടന്ന് 1002 ലേക്ക് കയറിയെങ്കിലും ലാഭമെടുപ്പില്‍ 1096ലെത്തി. കേരളത്തില്‍ പവന് 520 രൂപ കൂടി. 11,960ല്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച പവന്‍ എക്കാലത്തെയും ഉയര്‍ന്നതലമായ 12,480ലാണ് വാരാന്ത്യം.
സംസ്ഥാനത്ത് കാലാവസ്ഥ റബര്‍ ഉല്‍പ്പാദനം മെച്ചപ്പെടുന്നതിന് അനുകൂലമായതോടെ വ്യവസായികള്‍ വിപണിയില്‍ നിന്ന് അല്‍പ്പം പിന്നോട്ടു വലിഞ്ഞു.

ഉല്‍പ്പാദന രംഗത്തെ ഉണര്‍വ് വിപണിയിലെ ചൂട് അല്‍പ്പം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടയര്‍ വ്യവസായികള്‍. തായ്ലന്‍ഡ്, മലേസ്യ തുടങ്ങിയ മുഖ്യ ഉല്‍പ്പാദക രാജ്യങ്ങളിലും കാലാവസ്ഥ ഉല്‍പ്പാദനത്തിന് അനുകൂലമാണ്. ക്രൂഡോയില്‍ വിപണിയിലെ കയറ്റിറക്കങ്ങളും ചൈനയുടെ നീക്കങ്ങളും വിപണിയില്‍ സ്വാധീനം ചെലുത്തും. ആഭ്യന്തര സ്റേറാക്കിസ്ററുകളും പോയ വാരം വില്‍പ്പനയില്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. വിപണിയുടെ ഗതിക്ക് അനുസരിച്ചു നീങ്ങാമെന്ന നിലപാടിലാണവരും. കൊച്ചിയില്‍ നാലാം ഗ്രേ ഡ് റബര്‍ ക്വിന്റലിന് 200 രൂപ താഴ്ന്ന് 10,900 ല്‍ മാര്‍ക്കറ്റ് ക്ളോസ് ചെയ്തു. അഞ്ചാം ഗ്രേഡ് 10,200 10,500 ല്‍ നിന്ന് 10,100 10,300 ആയി. ആഗോള ഉല്‍പ്പാദനത്തില്‍ ഇടിവ് നിലനില്‍ക്കുന്നതിനാല്‍ കാര്യമായ താഴ്ച ആരൂം പ്രതീക്ഷിക്കുന്നില്ല.
വിദേശ വിപണികളില്‍ കുരുമുളക് കൂടുതല്‍ ശക്തമായ തലങ്ങളിലേക്ക് നീങ്ങി. നിലവില്‍ സ്റേറാക്ക് കുറവാണെന്ന കാരണമാണ് ഈ കുതിപ്പിന്അവസരം ഒരുക്കിയത്.

ഇന്ത്യ ഒഴികെ മറ്റെല്ലാ ഉല്‍പ്പാദകരും വില ഉയര്‍ത്തി. ഇപ്പോള്‍ ആഗോള നിരക്കുകള്‍ ഏതാണ്ട് തുല്യമായിട്ടുണ്ട്. കയറ്റുമതി വിപണിയില്‍ ഇന്ത്യ ടണ്ണിന് 3325 ഡോളറും ഇന്തോനീസ്യ 3300 ഡോളറും ബ്രസീല്‍ 3000 ഡോളറും, വിയറ്റ്നാം 3300 േേഡാളറുമാണ് വില രേഖപ്പെടുത്തിയത്. വിദേശ അന്വേഷണങ്ങള്‍ മങ്ങിയത.ഇന്ത്യന്‍ കരുമുളകിന്റെ കുതിപ്പിന് തടസമായി. ഉത്തരേന്ത്യയില്‍ ശൈത്യകാലം ആരംഭിച്ചത് ആഭ്യന്തര ഡിമാന്റ് ഉയരാന്‍ സഹായകമായി. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 14200 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 14,700 ലും വില്‍പ്പന അവസാനിപ്പിച്ചു. മഞ്ഞള്‍ വില 10000 ഭേദിച്ചു. ചുരുങ്ങിയ സ്റേറാക്കും വര്‍ധിച്ച ഡിമാന്റുമാണ് മഞ്ഞളിന്റെ മുന്നേറ്റത്തിന് ശക്തി പകര്‍ന്നത്.
ആഭ്യന്തര കയറ്റുമതി മേഖലകളില്‍ നിന്ന് മഞ്ഞളിന് ആവശ്യം ഏറി.
- dated 09 Nov 2009


Comments:
Keywords: India - Samakaalikam - gold is gold India - Samakaalikam - gold is gold,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us