Today: 24 Jan 2021 GMT   Tell Your Friend
Advertisements
ഗന്ധര്‍വസ്വരത്തിന് അരനൂറ്റാണ്ടിന്റെ തിളക്കം
Photo #1 - India - Samakaalikam - kjy50
Photo #2 - India - Samakaalikam - kjy50
കൊച്ചി:മലയാളത്തിന്റെ ഗന്ധര്‍വസ്വരത്തിന് അരനൂറ്റാണിന്റെ സുവര്‍ണ്ണത്തിളക്കമെന്നു പറയുമ്പോള്‍ ഗാനഗന്ധര്‍വര്‍ പത്മഭൂഷന്‍ ഡോ.കെ.ജെ യേശുദാസിന്റെ സ്വരനിര്‍ജ്ജരിയുടെ നീരൊക്കിന് അന്‍പതാണ്ടിന്റെ നിറവ്. അതേ അനുഗ്രഹീത ഗായകന്‍ ദാസേട്ടന്റെ സ്വരനിര്‍ജ്ജരിയെപ്പറ്റി പ്രഗല്‍ഭര്‍ സംസാരിയ്ക്കുന്നു.

ദാസിന് തുല്യം ദാസ് മാത്രം ; കെ.പി. ഉദയഭാനു

ദസിനെ ഞാന്‍ ആദ്യം കാണുന്നത് 1961ലാണ്. കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ ആദ്യമായി പാടാനെത്തിയതായിരുന്നു അന്ന്. റെക്കോഡിങ് സ്ററുഡിയോയിലേക്ക് പടത്തിന്റെ ഡയറക്ടര്‍ കെ.എസ്.ആന്റണിയാണ് ദാസിനെ കൂട്ടിക്കൊണ്ഢണ്ടുവന്നത്. തുടക്കക്കാരന്റേതായ പേടിയൊന്നും മുഖത്തു കണ്ടണ്ഢില്ല. സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസനോട് ആന്റണി പറഞ്ഞു: 'യേശുദാസ് എന്നാണീ കുട്ടിയുടെ പേര്. രണ്ഢണ്ടു പാട്ടെങ്കിലും കൊടുക്കണം.' ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ...എന്ന ശ്ളോകവും ശാന്താ പി.നായര്‍ക്കൊപ്പം അറ്റെന്‍ഷന്‍ പെണ്ണേ അറ്റെന്‍ഷന്‍...എന്ന പാട്ടുമാണ് അദ്ദേഹം പാടിയത്. ചിത്രത്തില്‍ മറ്റൊരു ഗാനം പാടാനായി സ്ററുഡിയോയിലിരുന്ന ഞാനും അങ്ങനെ ദാസിന്റെ ആദ്യ റെക്കോഡിങ്ങിന് സാക്ഷിയായി. എന്നെ കണ്ടണ്ഢ ദാസ് മെല്ലെ അരികില്‍ വന്നു. 'പരിചയപ്പെട്ടതില്‍ സന്തോഷം. സാറിന്റെ പാട്ടുകള്‍ കേള്‍ക്കാറുണ്ടണ്ഢ്' എന്ന് വളരെ വിനയത്തോടെ പറഞ്ഞു. 'ഇനിയുള്ള കാലം ദാസിന്റേതാണ്, ഞാന്‍ പറഞ്ഞപ്പോള്‍ വെറുമൊരു ചിരി മാത്രമായിരുന്നു പ്രതികരണം. മൂന്നുനാലു ചിത്രങ്ങളില്‍ എന്റെ സംഗീതസംവിധാനത്തില്‍ പാടിയിട്ടുണ്ടണ്ഢ് ദാസ്. സമസ്യയിലെ കിളി ചിലച്ചൂ...കിലുകിലെ കൈവള ചിരിച്ചു... എന്ന പാട്ട് ഒറ്റ ടേക്കിലാണ് പാടിയത്.

കസ്തൂരിക്കിന്നും അതേ മണം ; അര്‍ജുനന്‍ മാസ്ററര്‍

ഒരേ നാട്ടുകാരായതുകൊണ്ടണ്ഢ് അമ്പലപ്പറമ്പുകളില്‍ അച്ഛനൊപ്പം വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങാറുള്ള ദാസിനെയാണ് ഞാന്‍ അധികവും കണ്ടണ്ഢിട്ടുള്ളത്. എവിടെയും അവരെ ഒരുമിച്ചേ കാണാറുള്ളൂ. കച്ചേരികളിലും വീട്ടിലുമൊക്കെ ഇവരെ കാണുമ്പോള്‍ അച്ഛനും മകനുമാണോ സുഹൃത്തുക്കളാണോ എന്ന സംശയം തോന്നിയിട്ടുണ്ടണ്ഢ്. ദാസിന്റെ അച്ഛനും സംഗീതജ്ഞനുമായ അഗസ്ററിന്‍ ജോസഫിന്റെ കുടുംബവുമായി ഞങ്ങളുടെ കുടുംബത്തിന് പരിചയമുണ്ഢണ്ടായിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട എന്റെ സംശയങ്ങള്‍ തീര്‍ത്തുതന്നിരുന്നത് ദാസിന്റെ അച്ഛനായിരുന്നു.

ഞാനന്ന് പാട്ടുകാരനാകാന്‍ കൊതിച്ചുനില്‍ക്കുകയാണ്. എന്നാല്‍ നല്ലൊരു പാട്ടുകാരനാകാന്‍ എനിക്ക് ഭാഗ്യമുണ്ഢണ്ടായില്ല. പകരം ദാസിനെക്കൊണ്ടണ്ഢ് പാടിക്കാനുള്ള ഭാഗ്യമാണ് എനിക്കു വിധിച്ചത്. ആദ്യകാലം മുതല്‍ തന്നെ പാടിക്കാനുള്ള ഭാഗ്യം. പാട്ടുകള്‍ പെട്ടെന്നു പഠിച്ചെടുക്കാനുള്ള കഴിവ് എന്നെ പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ടണ്ഢ്. രണ്ടോ മൂന്നോ തവണ പറഞ്ഞു കൊടുക്കുമ്പോഴേക്കും പാട്ട് ഹൃദിസ്ഥമായിരിക്കും. പിന്നെയെല്ലാം ദാസിനു വിട്ടുകൊടുക്കുകയാണ് പതിവ്.ദാസിന് എന്നേക്കാള്‍ മൂന്നു വയസ്സിന്റെ ഇളപ്പമാണ്. ഇത്രയേറെ വര്‍ഷം നീണ്ഢണ്ടുനില്‍ക്കുന്ന സംഗീതജീവിതത്തിന്റെ വിജയരഹസ്യം അദ്ദേഹം വെച്ചുപുലര്‍ത്തുന്ന ചിട്ടയും പ്രാര്‍ത്ഥനയുമാണെന്നതില്‍ തര്‍ക്കമേയില്ല. കൃത്യനിഷ്ഠയുടെയും ഭക്ഷണക്രമത്തിന്റെയും സാധകത്തിന്റെയും പ്രാര്‍ത്ഥനയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. സ്നേഹവും ഭക്തിയും നിറഞ്ഞുനില്‍ക്കുന്ന ഹൃദയം. എല്ലാവരോടും ബഹുമാനം. ശബ്ദഗുണം നിറഞ്ഞുനില്‍ക്കുന്ന ഗായകനാണെന്നു പ്രത്യേകിച്ച് പറയേണ്ഢതില്ല. സംഗീതത്തില്‍ മാത്രമായൊതുങ്ങാതെ, അക്ഷരത്തിന്റെയും ഭാവത്തിന്റെയും കാര്യത്തിലും നിറഞ്ഞുനില്‍ക്കുന്നതാണദ്ദേഹത്തിന്റെ ശബ്ദഗുണം.

'നായിക' എന്ന സിനിമയ്ക്കു വേണ്ടണ്ഢി ഞങ്ങള്‍ ഒരുമിച്ചത് രണ്ടണ്ഢുമാസം മുമ്പാണ്. കസ്തൂരി മണക്കുന്നല്ലോ കാറ്റേ...എന്നു പാടിയപ്പോള്‍ മുപ്പത്തെട്ടു വര്‍ഷം മുമ്പ് കിട്ടിയ കസ്തൂരിയുടെ അതേ മണം കിട്ടി.

ഭക്തിയുടെ ആഴത്തില്‍ വിതുമ്പി ; ആലപ്പി രംഗനാഥ്

യേശുദാസിന് പ്രിയപ്പെട്ട ഈ അയ്യപ്പഭക്തിഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിക്കാനായത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായിക്കരുതുന്നു ആലപ്പി രംഗനാഥ്. 1981 മുതല്‍ തരംഗിണി സ്ററുഡിയോയുടെ ഭാഗമായ രംഗനാഥിന് ഇന്നുവരെക്കിട്ടാത്ത അംഗീകാരം കൂടിയാണീ ഗാനം. തരംഗിണിയുടെ രണ്ഢണ്ടാം അയ്യപ്പഗാന ആല്‍ബമായിരുന്നു അത്. തരംഗിണിയുടെ പ്രതാപകാലത്ത് ഉത്സവഗാനങ്ങള്‍, സ്വീറ്റ് മെലഡീസ് തുടങ്ങിയ ആല്‍ബങ്ങളിലായി ഇരുനൂറ്റിയമ്പതിലേറെ പാട്ടുകള്‍ യേശുദാസിനു വേണ്ഢണ്ടി രംഗനാഥ് ഒരുക്കി.

ഇതേ ആല്‍ബത്തിന്റെ റെക്കോഡിങ് നടക്കുകയാണ്. എന്‍മനം പൊന്നമ്പലം അതില്‍ നിന്റെ ശ്രീരൂപം... എന്ന പാട്ടാണ് ദാസേട്ടന്‍ പാടുന്നത്.

ഇനിയെനിക്കൊരു ജന്‍മമേകിലും പൂജ തീരില്ല ഹരിഹരാത്മജാ മോക്ഷമേകൂ...ദീന വത്സലനേ...എന്ന വരി പാടിക്കഴിഞ്ഞതും അദ്ദേഹം പാട്ടു നിര്‍ത്തി. നോക്കുമ്പോള്‍ മൈക്കിനു മുമ്പില്‍ വിതുമ്പിക്കരയുകയാണ്. റെക്കോഡിങ് നിര്‍ത്തിവെച്ച് സ്ററുഡിയോയിലുണ്ഢായിരുന്നവരെല്ലാം ബൂത്തിലേക്കോടി. അദ്ദേഹത്തിന്റെ കരച്ചില്‍ കണ്ടണ്ഢ് ഓടിച്ചെന്നവര്‍ക്കും കരച്ചിലടക്കാനായില്ല. ദാസേട്ടന്റെ ഭക്തിയുടെ ആഴം മനസ്സിലാക്കിത്തന്ന സംഭവമായിരുന്നു അത്. വാക്കിന് എഴുത്തുകാരന്‍ നല്‍കുന്ന വ്യംഗ്യ, വാച്യ, ഭാവാര്‍ത്ഥങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ടണ്ഢു പാടുന്ന ഗായകര്‍ വേറെയില്ല എന്ന് നിസ്സംശയം പറയാം. ആത്മാവിലാണ് അദ്ദേഹം വാക്കിന്റെ സത്ത ഉള്‍ക്കൊള്ളുന്നത്. അതാണ് അവരില്‍നിന്ന് അദ്ദേഹത്തെ ഉയര്‍ത്തി വേര്‍തിരിക്കുന്നത്. എത്ര തിരക്കിലായാലും കവിയുടെ കൈപ്പടയിലുള്ള പാട്ട് കൊടുത്താല്‍ അദ്ദേഹം വാങ്ങില്ല. സ്വന്തം പേനയും കടലാസുമെടുത്ത് അക്ഷരവടിവില്‍ ഗംഭീരമായി എഴുതണമെന്നത് നിര്‍ബന്ധമാണ്.

അവതാര പുരുഷന്‍ ; സുജാത

രണ്ടണ്ഢായിരത്തിമുന്നൂറിലേറെ വേദികളില്‍ ദാസേട്ടനൊപ്പം ഒരുമിച്ചു പാടാനായതാണ് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്ന്. അതൊരു റെക്കോഡാണ്. ഇക്കാര്യത്തില്‍ ചെറിയൊരു അഹങ്കാരം തോന്നിയിട്ടുണ്ടണ്ഢ്. ഇനിയാര്‍ക്കും അത് തകര്‍ക്കാനാവില്ലല്ലോ എന്ന സന്തോഷംകൊണ്ടണ്ഢുള്ള അഹങ്കാരം. വേറൊരു കാര്യത്തിലും ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. 1974ല്‍ ഒമ്പതാം വയസ്സില്‍ ഗുരുവായൂരിലായിരുന്നു ദാസേട്ടനൊപ്പമുള്ള എന്റെ ആദ്യ സ്റ്റേജ് പരിപാടി.

സംഗീതത്തെ സംബന്ധിച്ച അവതാരപുരുഷന്‍ തന്നെയാണ് ദാസേട്ടന്‍. സുശീലാമ്മയും ലതാജിയുമാണ് ഇതുപോലെ മറ്റു രണ്ടണ്ഢു പേര്‍. സംഗീതമല്ലാതെ മറ്റൊന്നുമില്ലവര്‍ക്ക്. ദാസേട്ടന്റെ അര്‍പ്പണമനോഭാവം എല്ലാ ഗായകരും കണ്ടണ്ഢു പഠിക്കേണ്ടണ്ഢതാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച എന്നെ അദ്ഭുതപ്പെടുത്തും. കയ്യിലൊരു പുസ്തകവുമായി പാട്ടു പഠിക്കുകയാവും ദാസേട്ടന്‍. അതു നമുക്ക് വല്ലാത്തൊരു ഊര്‍ജം തരും; ഒപ്പം കുറ്റബോധവും തോന്നും.

ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ് ദാസേട്ടന്‍. ഗായികയെന്ന നിലയില്‍ എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹമായിരുന്നു വഴികാട്ടി. എന്റെ ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിലെല്ലാം അച്ഛന്റെ സ്ഥാനത്തുനിന്ന് അദ്ദേഹം സഹായങ്ങളും ഉപദേശങ്ങളും നല്‍കി. അദ്ദേഹം പറഞ്ഞുതന്ന സംഗീതത്തിലെ പല ടെക്-നിക്കുകളുമാണ് നല്ല ഗായികയായി വളരാന്‍ എന്നെ സഹായിച്ചത്. എന്റെ സ്വഭാവം രൂപവത്കരിച്ചതില്‍ നല്ലൊരു പങ്കുണ്ഢ് ദാസേട്ടന്. ചാന്‍സ് ചോദിച്ച് പോകരുത്, ചീത്തപ്പേര് കേള്‍പ്പിക്കരുത് തുടങ്ങിയ മൂല്യങ്ങള്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ് എനിയ്ക്ക് പഠിയ്ക്കാനായതെന്നു സുജാത പറയുമ്പോള്‍ ദാസേട്ടനോടുള്ള സുജാതയുടെ ബഹുമാനവും തെളിഞ്ഞിരുന്നു.(കടപ്പാട്എം)
- dated 11 Nov 2011


Comments:
Keywords: India - Samakaalikam - kjy50 India - Samakaalikam - kjy50,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us