Advertisements
|
മറക്കാനാവാത്ത ഓര്‍മ്മച്ചിത്രം.. ആരോ കിനാവിന്റെ അഭ്രപാളിയില്‍ വരയ്ക്കുന്നു
സ്വന്തം ലേഖകന്‍
ലോഹിതദാസ്-. മലയാള സിനിമ പ്രേക്ഷകരിലെ സാധാരണക്കാരോടൊപ്പം നിന്ന്- സാധാരണയില്‍ സാധരണയായ കഥകള്‍ പറയാന്‍ ആഗ്രഹിച്ച, എഴുതിയ കഥകളോരൊന്നും മലയാള സിനിമയുടെ ഏടുകളാക്കി മാറ്റിയ ലോഹിതദാസ്-. പറയാന്‍ ഏറെ കഥകള്‍ ബാക്കിവെച്ച്- ലോഹി പെട്ടൊന്നൊരുനാള്‍ (29 - ജൂണ്‍ -2009) വിടവാങ്ങിയപ്പോള്‍ ചലച്ചിത്രലോകം മാത്രമല്ല മലയാളം അറിയുന്ന ഏതൊരാളും വിതുമ്പി നിന്ന കാഴ്-ച ഇപ്പോഴും മറന്നിട്ടില്ല. എ.കെ ലോഹിതദാസ്- എന്ന മലയാളിയുടെ പ്രിയപ്പെട്ട ലോഹി വിടവാങ്ങിയിട്ട്- രണ്ടുവര്‍ഷം തികയുന്നു.
എന്തൊരു പ്രതിഭയായിരുന്നു അയാളുടേത്-. ഇതുപോലെ കരുത്തനായ എഴുത്തുകാരനെ നഷ്-ടപ്പെട്ടത്- സഹിക്കാന്‍ കഴിയുന്നതല്ല. അതിനേക്കാള്‍ വേദനിപ്പിക്കുന്നതാണ്- ലോഹിയെന്ന കൂട്ടുകാരന്റെ വിടവാങ്ങല്‍''. രണ്ടുവര്‍ഷം മുമ്പ്- ലോഹിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ കണ്ണുനിറഞ്ഞുകൊണ്ഢ്- മമ്മൂട്ടി പറഞ്ഞത്- ഇപ്പോഴും ഓര്മ്മയുണ്ടണ്ഢ്-.
ലോഹിക്ക്- മരണമില്ലാതാവുന്നതും ഇവിടെയാണ്-. കിരീടം, ഭരതം, അമരം, പാഥേയം, ഭൂതക്കണ്ണാടി, ജോക്കര്‍, കസ്-തൂരിമാന്‍ തുടങ്ങി എഴുതിയതും സംവിധാനം ചെയ്-തതുമായ 44 സിനിമകള്‍. ആ സിനിമകളത്രയും ലോഹിയെ എന്നെന്നും ഓര്മ്മപ്പെടുത്തിക്കൊണ്ഢേയിരിക്കും.
മനുഷ്യന്റെ വികാര-വിചാരങ്ങള്‍, അവന്റെ വ്യഥകള്‍, ബന്ധങ്ങളുടെ ആഴങ്ങള്‍ ഇതെല്ലാമായിരുന്നു ലോഹിതദാസിന്റെ സിനിമകളില്‍ കണ്ഢണ്ടത്-. അത്- നൂറുശതമാനവും കേരളീയ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടണ്ഢുള്ള ജീവിതത്തിന്റെ നേര്‍ക്കാഴ്-ച്ചകളായിരുന്നു. അപ്പോഴും മെയിന്‍സ്-ട്രീം സിനിമയുടെ ഫോര്‍മുലകള്‍ ഉപയോഗിച്ചാണ്- അദ്ദേഹം കഥകള്‍ പറഞ്ഞത്-. അതുകൊണ്ഢണ്ടു തന്നെ സാധാരണക്കാര്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാവുന്നതായിരുന്നു ആ സിനിമകള്‍. ലോഹിതദാസിന്റെ സിനിമാജീവിതം രണ്ടണ്ഢു ഘട്ടങ്ങളിലൂടെയാണ്- കടന്നുപോയതെന്നു പറയാം. ആദ്യം തിരക്കഥാകൃത്തായും പിന്നീട്- സംവിധായകനായും. ആദ്യമായി സംവിധാനം ചെയ്-ത ഭൂതക്കണ്ണാടി മികച്ച സിനിമയ്-ക്കുള്ള ദേശീയ അവാര്‍ഡ്- നേടി. എങ്കിലും തിരക്കഥാകൃത്ത്- എന്ന നിലയിലുള്ള ആദ്യകാല കരിയറിലാണ്- ലോഹിയുടെ ഏറ്റവും മികച്ച സൃഷ്-ടികള്‍ പിറവിയെടുത്തത്-. 87 മുതല്‍ 98 വരെയുള്ള കാലം എല്ലാ അര്‍ഥത്തിലും ലോഹിയുടെ ജീവിതഗന്ധിയായ കഥകളുടെ സൗന്ദര്യം മലയാളി കണ്ഢുറിഞ്ഞു.
സിബിമലയില്‍ സംവിധാനം ചെയ്-ത തനിയാവര്ത്തനത്തിലൂടെയായിരുന്നു തിരക്കഥാകൃത്ത്- എന്ന നിലയിലുള്ള അരങ്ങേറ്റം. ഇന്നും ഒരു വിങ്ങലായി അതിലെ ദൃശ്യങ്ങള്‍ പ്രേക്ഷകമനസിലുണ്ട്-. അത്രയ്-ക്കും ജീവിതവുമായി അടുത്തു നിന്ന ഒരു സിനിമയായിരുന്നു അത്-. എം.ടി വാസുദേവന്‍നായരുടെ തിരക്കഥകളില്‍ കാണുന്നതുപോലെ മനുഷ്യാവസ്ഥയുടെ ഉള്ളടക്കം അനുഭവിപ്പിക്കുകയായിരുന്നു തനിയാവര്‍ത്തനത്തിലൂടെ ലോഹി. തുടര്‍ന്ന്- കുറെയധികം സിനിമകളുടെ തിരക്കഥാകാരനായി ലോഹി തിളങ്ങി. ഭരതം, ഹിസ്-ഹൈനസ്- അബ്-ദുള്ള, എഴുതാപ്പുറങ്ങള്‍, കിരീടം, ജാതകം, മുദ്ര, സസ്-നേഹം, അമരം, കമലദളം, ആധാരം, വെങ്കലം, ദശരഥം, വാല്‍സല്യം, ചെങ്കോല്‍, തൂവല്‍ കൊട്ടാരം, ഉദ്യാനപാലകന്‍, സല്ലാപം, വീണ്ടണ്ഢും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി 44 സിനിമകള്ക്കുവേണ്ഢണ്ടുന്ന അദ്ദേഹം തിരക്കഥ രചിച്ചു. ഇന്നത്തെ സൂപ്പര്‍താരങ്ങളടക്കം പ്രമുഖ നടീനടന്മാര്‍ക്കൊക്കെ അവരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളായി ചൂണ്ഢണ്ടിക്കാണിക്കാനുള്ളത്- ലോഹിതദാസിന്റെ ചിത്രങ്ങളാണ്-. ലോഹിതദാസ്- എന്ന തിരക്കഥാകൃത്ത്- ഇല്ലായിരുന്നുവെങ്കില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ ഏറ്റവും മികച്ച സിനിമകള്‍ പിറവിയെടുക്കില്ലായിരുന്നു എന്ന്- നിസംശയം പറയാം. കീരീടവും അമരവുമൊക്കെ അതിനും തെളിവുകളായി ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നു. മമ്മൂട്ടിയെ സംബന്ധിച്ച്- കരിയറില്‍ ഒരു പ്രതിസന്ധി നില നിന്ന സമയത്താണ്- തനിയാവര്‍ത്തനം എത്തിയത്-. തുടര്‍ന്ന്- അമരം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായി. ഭൂതക്കണ്ണാടി, വാല്‍സല്യം തുടങ്ങി മമ്മൂട്ടി എന്ന അഭിനേതാവിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം ലോഹിതദാസിന്റെയായിരുന്നു. മോഹന്‍ലാലിനെ സംബന്ധിച്ച്- ഭരതവും കിരീടവും ഹിസ്-ഹൈനസ്- അബ്-ദുള്ളയും കമലദളവുമൊക്കെ നല്കിയ ഇമേജ്-, ഇന്നു കാണുന്ന ലാലിനെ ജനപ്രീതിക്കും സൂപ്പര്‍താര പദവിക്കും എല്ലാം വളമിട്ടത്- ലോഹിയുടെ സിനിമകളായിരുന്നു. ജയറാമിനെ സംബന്ധിച്ച്- കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ തൂവല്‍ കൊട്ടാരം ലോഹിയുടെ സംഭാവനയാണ്-. ലോഹിയുടെ സല്ലാപത്തിലൂടെയാണ്- ദിലീപിനെ ഒരു നായകനെന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിച്ചത്-. ആധാരത്തിലൂടെ മുരളിക്കും അതിശക്തമായ ഒരു കഥാപാത്രത്തെ അദ്ദേഹം നല്കി.നായികമാരുടെ സ്ഥിതിയും വ്യത്യസ്-തമല്ല. മലയാളത്തിലെ മികച്ച രണ്ഢണ്ടു നായികമാരെ അവതരിപ്പിച്ചത്- ലോഹിതദാസാണ്. സല്ലാപത്തിലൂടെ മഞ്-ജുവാര്യരേയും സൂത്രധാരനിലൂടെ മീരാജാസ്-മിനേയും അദ്ദേഹം പരിചയപ്പെടുത്തി. നായകന്മാര്ക്കൊപ്പം താരപരിവേഷം നേടാന്‍ ഈ രണ്ഢണ്ടു നായികമാര്‍ക്കും കഴിഞ്ഞു.
വ്യക്തിബന്ധങ്ങളുടെ ഇഴപിരിക്കുന്ന, അതിന്റെ അതിലോല ഭാവങ്ങളിലൂടെ കടന്നുപോകുമ്പോഴും കൊമേഴ്-സ്യല്‍ സിനിമയുടെ ഫോര്‍മുലകള്‍ മനസില്‍ സൂക്ഷിക്കുന്ന എഴുത്തുകാരന്, അതായിരുന്നു ലോഹിതദാസ്-. തനിക്ക്- അറിയാവുന്ന മനുഷ്യരും ജീവിതപശ്ചാത്തലവുമൊക്കെയാണ്- ലോഹിയുടെ കഥകളില്‍ വന്നുപോയത്-. ഗ്രാമീണപശ്ചാത്തലത്തിലുള്ള പച്ചയായ മനുഷ്യരുടെ കഥകളായിരുന്നു അത്-. നഗരജീവിതവും അതിന്റെ പ്രശ്നങ്ങളുമൊന്നും പലപ്പോഴും തന്റെ കഥാചിന്തകളില് കടന്നുവരാറില്ലെന്ന്- ലോഹി ഒരിക്കല്‍ പറഞ്ഞു. കാരണം അത്- തനിക്ക്- പരിചിതമായ മേഖലയല്ല എന്നതു തന്നെ. അതേസമയം തന്നെ പ്രമയങ്ങളിലെ വൈവിധ്യവും ഏറെ ശ്രദ്ധേയമാണ്-.1989- ല്‍ പുറത്തു വന്ന ദശരഥം എന്ന ചിത്രം അന്നത്തെ കാലഘട്ടത്തില്‍ ഒരു ശരാശരി മലയാളിപ്രേക്ഷകന്- പുതുമ നിറഞ്ഞ പ്രമേയമായിരുന്നു. വാടകയ്-ക്ക്- ഗര്‍ഭം ധരിക്കുന്ന ഒരമ്മയുടെ കഥ, അന്നത്തെ സാഹചര്യത്തില്‍ അതിന്- പല മാനങ്ങളുമുണ്ഢായിരുന്നു.നിവേദ്യത്തിന്- ശേഷം മലയാളസിനിമയുടെ ചുറ്റുവട്ടത്ത്- ലോഹിതദാസിനെ കാണാറില്ലായിരുന്നു. നല്ല സിനിമകള്‍ക്ക്- ഇവിടെ വളക്കൂറില്ലാതായി മാറിയതും സൂപ്പര്‍താരങ്ങളുടെ പക്കാ കൊമേഴ്സ്യല്‍ സിനിമകള്‍ മാത്രം ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു സമയത്ത്- ലോഹിയേപ്പോലൊരു സംവിധായകന് അല്പം മാറി നിന്നില്ലെങ്കിലേ അദ്-ഭുതപ്പെടാനുള്ളൂ.
എങ്കിലും വിടപറഞ്ഞു പോയപ്പോഴും ലോഹിയില്‍ ഇനിയും കഥകള്‍ ബാക്കിയായിരുന്നുവെന്ന്- സുഹൃത്തുക്കള്‍ക്കറിയാമായിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ഒരു കഥയുടെ പണിപ്പുരയിലുമായിരുന്നു അദ്ദേഹം.
ലോഹി വിടപറഞ്ഞിട്ട്- രണ്ടണ്ഢു വര്‍ഷം പിന്നിടുന്നു. മലയാള സിനിമ വീണ്ഢണ്ടും മുമ്പോട്ടു പൊയ്-ക്കൊണ്േേടയിരിക്കുന്നു. പക്ഷെ ലോഹിതദാസിനെപ്പോലെയൊരു പ്രതിഭക്ക്- പകരം വെക്കാന്‍ മലയാളത്തില്‍ ഇപ്പോഴും ആരുമില്ല. ലോഹിതദാസ്- പറഞ്ഞു വെച്ച കഥകളുടെ ബാക്കി തുടരാന്‍ മറ്റൊരു കഥാകാരനില്ല. ലോഹിക്കൊപ്പം അദ്ദേഹം പറഞ്ഞു തന്നെ കഥകളുടെ തുടര്‍ച്ചയും അവസാനിച്ചു എന്ന്- തന്നെ കരുതേണ്ഢിയിരിക്കുന്നു. ഇനിയും ബാക്കിയാവുന്നത്- ലോഹി നമുക്ക്- സമ്മാനിച്ച കഥകളും സിനിമകളുമാണ്-.
ലക്കിഡിയിലെ അമരാവതി വിട്ടില്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധുവും മക്കളുമുണ്ടണ്ഢ്-. എന്നും ലോഹിതദാസിന്റെ ഓര്‍മ്മകളുമായി ഒരുപാട്- ആരാധകരും സുഹൃത്തുക്കളും ലക്കിഡിയിലേക്ക്- എത്തുന്നു. അവര്‍ക്കൊപ്പം സംസാരിച്ച്- ഓര്‍മ്മകള്‍ പങ്കുവെച്ച്- സിന്ധുവും. ചലച്ചിത്രലോകം ഈ കുടുംബത്തെ മറന്നു പോയാല്‍ പോലും ലോഹിയെ സ്-നേഹിച്ച ഒരുവലിയ മലയാളി സമൂഹം ഈ വിടിനെ മറക്കില്ല. ലോഹിയുടെ കഥകള്‍ക്ക്- പശ്ചാത്തലമായ ഗ്രാമത്തെ മറക്കില്ല. കാരണം ഒരു പാട്- ചിരികള്‍ക്കിടയിലും അയാളുടെ കഥകളാണല്ലോ നമ്മെ കരയാന്‍ പഠിപ്പിച്ചത്-.
|
|
- dated 04 Jul 2011
|
|
Comments:
Keywords: India - Samakaalikam - lohithadas2yrs India - Samakaalikam - lohithadas2yrs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|